Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാന്‍ രണ്ടുംകല്‍പ്പിച്ച് ഇറങ്ങുന്നു; വമ്പന്മാര്‍ കൊത്തുമെന്ന് പ്രതീക്ഷ, 800 കോടി ഡോളര്‍ ലക്ഷ്യം

മസ്‌കത്ത്: സൗദി അറേബ്യ, യുഎഇ, ഖത്തര്‍ പോലെ തിളങ്ങാന്‍ വ്യത്യസ്തമായ പരീക്ഷണവുമായി ഒമാന്‍. അന്താരാഷ്ട്ര തലത്തില്‍ നിര്‍ണായക സമവായ ചര്‍ച്ചകളുടെ കേന്ദ്രമായി മാറിയിട്ടുള്ള ഒമാന്‍ സാമ്പത്തികമായി ചില പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയാണ്. പ്രകൃതി വാതക കേന്ദ്രങ്ങള്‍ വില്‍ക്കാനാണ് പുതിയ നീക്കം. ബ്ലോക്ക് 6ല്‍ ഉള്ള ഒരു ഭാഗമാണ് വില്‍ക്കുക എന്ന് ബ്ലൂംബെര്‍ഗ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

മറ്റു ജിസിസി രാജ്യങ്ങളെ പോലെ ഒമാന്റെ പ്രധാന വരുമാന മാര്‍ഗം ക്രൂഡ് ഓയില്‍ ആണ്. പ്രകൃതി വാതകവും വരുമാന മാര്‍ഗമാക്കി മാറ്റാന്‍ ഒമാന് വേണ്ടത്ര സാധിച്ചിട്ടില്ല. അതിനുള്ള ശ്രമമാണ് പുതിയ പരിഷ്‌കാരം പദ്ധതിയിടുന്നത്. എത്ര തുകയ്ക്കാണ് വില്‍പ്പന ചര്‍ച്ചകള്‍, എന്താണ് ഇതുകൊണ്ട് ഒമാന് നേട്ടം തുടങ്ങിയ കാര്യങ്ങള്‍ അറിയാം...

oman gas sale move

മലയാളി പ്രവാസികള്‍ ഏറെയുള്ള രാജ്യമാണ് ഒമാന്‍. ഇവിടെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സ്വാഭാവികമായും പ്രവാസികളും ആകാംഷയോടെയാണ് നോക്കുന്നത്. ബ്ലോക് 6ല്‍ തന്നെയാണ് ഒമാന്റെ എണ്ണ മേഖലയും. ഇവിടെയുള്ള വാതകം പക്ഷേ, കാര്യമായി വ്യവസായിക അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ ഒമാന്‍ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. വാതക കേന്ദ്രങ്ങള്‍ വില്‍ക്കുന്നതിലൂടെ പല നേട്ടമാണ് ഒമാന്‍ പ്രതീക്ഷിക്കുന്നത്.

820 കോടി ഡോളര്‍

വാതക പാടങ്ങളുടെ ചെറിയ ഭാഗം മാത്രമാണ് വില്‍ക്കുക. ഇതിലൂടെ വലിയ തുക ലഭിക്കും. 820 കോടി ഡോളര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ഒമാന്‍ ഈ എണ്ണപ്പാടങ്ങള്‍ വികസിപ്പിക്കുകയും ഖനനം ചെയ്യുകയുമാണെങ്കില്‍ വലിയ ചെലവ് വരും. വില്‍പ്പന നടത്തുമ്പോള്‍ ഈ ചെലവ് ഒഴിവാക്കാനും കഴിയും. എണ്ണ മേഖല വിട്ട് കൂടുതല്‍ വരുമാന മാര്‍ഗങ്ങള്‍ തേടുന്നതിനിടെയാണ് ഒമാന്റെ പുതിയ പദ്ധതി.

ഒമാന്റെ ഏറ്റവും വലിയ എണ്ണ-വാതക മേഖലയാണ് ബ്ലോക് 6. 10.7 ട്രില്യണ്‍ ക്യുബിക് ഫീറ്റ് വാതകം ഇവിടെയുണ്ടെന്നാണ് കരുതുന്നതെന്ന് വുഡ് മെക്കന്‍സിയിലെ അനലിസ്റ്റ് ദലിയ സലീം പറയുന്നു. വാതകത്തില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ നാലിരട്ടി വരുമാനം ഒമാന് കിട്ടുന്നത് ക്രൂഡ് ഓയിലില്‍ നിന്നാണ്. ഇതിനൊപ്പം വാതക മേഖല കൂടി ഖനന ക്ഷമമാക്കിയാല്‍ വരുമാനം ഇരട്ടിയാക്കാം.

ഒമാന്റെ അന്താരാഷ്ട്ര പ്രധാന്യം

സൗദി അറേബ്യയും യുഎഇയും ഖത്തറും ലോക സമാധാനത്തിന് വേണ്ടി വഹിക്കുന്ന പങ്ക് പല തവണ വാര്‍ത്തയായതാണ്. റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുഎഇയും സൗദിയും നിരവധി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഗാസ-ഇസ്രായേല്‍, അഫ്ഗാന്‍, സിറിയ വിഷയങ്ങളില്‍ ഖത്തറും ഇടപെടുന്നുണ്ട്. എന്നാല്‍ അമേരിക്കയും ഹൂത്തികളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത് ഒമാനായിരുന്നു.

രണ്ട് ദിവസം മുമ്പ് അമേരിക്കയും ഹൂത്തികളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറായി. ഒമാന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുപ്രകാരം യമനില്‍ അമേരിക്ക ആക്രമണം നടത്തില്ല. അമേരിക്കയുടെ കപ്പലുകള്‍ ചെങ്കടലില്‍ വച്ച് ഹൂത്തികള്‍ ആക്രമിക്കുകയുമില്ല. ഇരുഭാഗത്തും കനത്ത നഷ്ടം നേരിട്ടതോടെയാണ് ചര്‍ച്ചകള്‍ നടന്നത്. അതേസമയം, ഇസ്രായേലിന് ഇളവ് നല്‍കുമെന്ന് കരാറിലില്ല. അതായത്, ഇസ്രായേല്‍ കരാറിന്റെ ഭാഗമല്ല.

മാത്രമല്ല, അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ കരാറിന് മധ്യസ്ഥത വഹിക്കുന്നതും ഒമാനാണ്. ആദ്യ ചര്‍ച്ചകള്‍ മസ്‌ക്കത്തില്‍ വച്ചായിരുന്നു. പിന്നീട് യൂറോപ്പില്‍ വച്ചും ചര്‍ച്ചകള്‍ നടന്നു. വരുംദിവസം ഒമാനില്‍ വച്ച് അടുത്ത ചര്‍ച്ചകള്‍ നടക്കാന്‍ പോകുകയാണ്. ഒമാന്‍ വഴിയാണ് ഇറാനും അമേരിക്കയും തമ്മിലുള്ള രേഖകള്‍ കൈമാറുന്നത്. ഈ ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ പശ്ചിമേഷ്യ സമ്പൂര്‍ണ സമാധാനത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കാം.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+