Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന് മുന്‍പ് വധൂ-വരന്‍മാര്‍ വൈദ്യപരിശോധന നടത്തണം; ഉത്തരവിറക്കി ഒമാനും

മസ്‌കത്ത്: വിവാഹത്തിന് മുന്‍പ് വൈദ്യപരിശോധന നടത്തണമെന്ന നിയമം പുറപ്പെടുവിച്ച് ഒമാന്‍. ഇത് സംബന്ധിച്ച് പുതിയ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതായി സുല്‍ത്താനേറ്റിന്റെ സംസ്ഥാന വാര്‍ത്താ ഏജന്‍സി അറിയിച്ചു. പുതിയ ഉത്തരവ് പ്രകാരം പ്രതിശ്രുത വധൂ - വരന്‍മാര്‍ വിവാഹപൂര്‍വ വൈദ്യപരിശോധനയ്ക്ക് നിര്‍ബന്ധമായും വിധേയമായിരിക്കണം. ജനുവരി 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.

വിവാഹ കരാര്‍ സംബന്ധിച്ച നടപടികള്‍ അവസാനിക്കുന്നതിന് മുമ്പ് ഇനി മുതല്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ഒമാനി പൗരന്മാര്‍ അവരുടെ പങ്കാളിയോടൊപ്പം വൈദ്യപരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പുറപ്പെടുവിച്ച വിവാഹപൂര്‍വ വൈദ്യപരിശോധനയുടെ നിയന്ത്രണം സംബന്ധിച്ച റോയല്‍ ഡിക്രി നമ്പര്‍ 111/2025 ല്‍ പരിഷ്‌കരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Oman

വിവാഹ കരാര്‍ രാജ്യത്തിനകത്തോ പുറത്തോ അവസാനിച്ചാലും രണ്ട് പേരില്‍ ഒരാള്‍ ഒമാനി പൗരനാണെങ്കിലും ആവശ്യമായ പരിശോധനകള്‍ ബാധകമാണ്. വൈദ്യപരിശോധന നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന ഇരു കക്ഷികളെയും പരിശോധനയുടെ ഫലം അറിയിക്കുകയും വൈദ്യപരിശോധനാ ഫലങ്ങളുടെ വെളിച്ചത്തില്‍ ആവശ്യമെങ്കില്‍ വേണ്ട മെഡിക്കല്‍ കൗണ്‍സിലിംഗ് നല്‍കുകയും വേണം.

അതേസമയം ഏതെങ്കിലും മൂന്നാം കക്ഷിക്ക് പരിശോധനാ ഫലങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ല എന്നും ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നു. രണ്ട് കക്ഷികളും വൈദ്യപരിശോധനയ്ക്ക് വിധേയരായിട്ടുണ്ടെന്ന് തെളിയിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റും അവര്‍ നല്‍കണം. രണ്ട് കക്ഷികളും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതുവരെ വിവാഹ ഉദ്യോഗസ്ഥര്‍ വിവാഹ കരാര്‍ അവസാനിപ്പിക്കരുത് എന്നാണ് നിര്‍ദേശം.

ഈ രാജകീയ ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് പത്ത് ദിവസത്തില്‍ കുറയാത്തതും ആറ് മാസത്തില്‍ കൂടാത്തതുമായ തടവും 100 ഒമാനി റിയാലില്‍ കുറയാത്തതും 1,000 ഒമാനി റിയാലിലും കൂടാത്തതുമായ പിഴയും ലഭിക്കും. യുഎഇയില്‍, എല്ലാ ദമ്പതികള്‍ക്കും വിവാഹപൂര്‍വ വൈദ്യപരിശോധന നിര്‍ബന്ധമാണ്. കഴിഞ്ഞ വര്‍ഷമാണ്് യുഎഇയില്‍ ഇത് പ്രാബല്യത്തില്‍ വന്നത്.

കുട്ടികള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ജനിതക രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്. ജനിതക മാറ്റങ്ങള്‍ ജനിതക പരിശോധനയിലൂടെ കണ്ടെത്താനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്തരം ജനിതക മാറ്റങ്ങള്‍ കാര്‍ഡിയോമയോപതി, ജനറ്റിക് എപ്പിലെപ്സി, സ്പൈനല്‍ മസ്‌കുലാര്‍ അസ്ട്രോഫി, കേള്‍വി തകരാര്‍, സിസ്റ്റിക് ഫൈബ്രോസിസ്, ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത മറ്റ് മാരകരോഗങ്ങള്‍ എന്നിവയിലേയ്ക്ക് നയിക്കും. നേരത്തെ തന്നെ ജനിതക രോഗങ്ങള്‍ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+