ഒമാനിലെ പള്ളിയില്‍ വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
മസ്‌കത്ത്: ഒമാനില്‍ ഒരു പള്ളിയിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒമാനി തലസ്ഥാനമായ മസ്‌കത്തിലെ വാദി കബീര്‍ പരിസരത്താണ് വെടിവയ്പുണ്ടായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. സാഹചര്യം നേരിടാന്‍ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
തെളിവെടുപ്പിനും അന്വേഷണത്തിനുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്. സുരക്ഷാ ഉദ്യോഗസ്ഥരും അക്രമികളും വെടിവെപ്പില്‍ ഏര്‍പ്പെട്ടപ്പോള്‍ 700 ഓളം പേര്‍ അകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന് അല്‍ ബവാബ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഷിയകള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്. ഒമാന്‍ ഭീകരവിരുദ്ധ സേന സ്ഥലത്തെത്തിയിട്ടുണ്ട്.

മസ്‌കത്ത് ഗവര്‍ണറേറ്റിലെ മുത്രയിലെ വിലായത്ത് വാദി അല്‍ കബീര്‍ പരിസരത്തുള്ള ഇമാം അലി മസ്ജിദിലാണ് വെടിവെപ്പുണ്ടായത്. 'സാഹചര്യം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ട്. തെളിവുകള്‍ ശേഖരിക്കുകയും അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യുന്നത് തുടരുകയാണ്,' ഒമാന്‍ പൊലീസ് പറഞ്ഞു.
അറേബ്യന്‍ പെനിന്‍സുലയുടെ കിഴക്കന്‍ അതിര്‍ത്തിയിലാണ് ഒമാന്‍ സ്ഥിതി ചെയ്യുന്നത്. ഒമാന്‍ സുല്‍ത്താനേറ്റില്‍ ഇത്തരം അക്രമങ്ങള്‍ അപൂര്‍വമാണ്. ഒമാനിലെ യുഎസ് എംബസി അമേരിക്കക്കാരോട് മേഖലയില്‍ നിന്ന് മാറിനില്‍ക്കാന്‍ മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications