Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും ആയിരം രൂപയ്ക്ക് ടൂറിസ്റ്റ് വിസ; ഇന്ത്യക്കാര്‍ക്ക് വമ്പന്‍ സര്‍പ്രൈസുമായി ഒമാന്‍

മസ്‌കത്ത്: വിനോദ സഞ്ചാര മേഖലയില്‍ പുതിയ പദ്ധതിയുമായി ഒമാന്‍. ഇന്ത്യക്കാരെ ആകര്‍ഷിക്കാനായി വളരെ കുറഞ്ഞ നിരക്കില്‍ ടൂറിസ്റ്റ് വിസ അനുവദിക്കും എന്ന് ഒമാന്‍ പ്രഖ്യാപിച്ചു. വെറും അഞ്ച് റിയാലിന് അതായത് ഏകദേശം ആയിരം രൂപയ്ക്കാണ് ഇന്ത്യക്കാര്‍ക്ക് പത്ത് ദിവസത്തെ ടൂറിസ്റ്റ് വിസ ഒമാന്‍ വാഗ്ദാനം ചെയ്യുന്നത്. ആകര്‍ഷകമായ നിരവധി വാഗ്ദാനങ്ങളാണ് ഒമാന്‍ ടൂറിസ്റ്റ് മന്ത്രാലയം വാഗ്ദാനം ചെയ്യുന്നത്.

ഇത് കൂടാതെ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍, മൂന്ന് മണിക്കൂറില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള വിമാനയാത്ര, കുറഞ്ഞ നിരക്കിലെ താമസം, പൈതൃക കേന്ദ്രങ്ങള്‍, ബീച്ചുകള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ഒമാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് ഒമാനിലേയ്ക്ക് വെറും രണ്ടര മണിക്കൂര്‍ യാത്ര മാത്രമാണ് ഉള്ളത്. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഒമാന്‍ ടൂറിസം മന്ത്രാലയം ഇന്ത്യന്‍ നഗരങ്ങളില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

Oman News

ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരൂ തുടങ്ങിയ നഗരങ്ങളിലാണ് ക്യാംപെയ്ന്‍ നടത്തിയത്. നിരവധി ഇന്ത്യന്‍ കമ്പനികളും ഒമാനില്‍ നിന്നുള്ള ഇരുന്നൂറിലേറെ ട്രാവല്‍ ആന്‍ഡ് ടൂറിസം സ്ഥാപനങ്ങളും ഇതില്‍ ഭാഗമായി. ഇന്ത്യക്കാര്‍ക്ക് വിവാഹ പരിപാടികള്‍ നടത്താനും സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ നടത്താനും ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജ്ജമായിട്ടുണ്ട്.

അതിമനോഹരമായ ബീച്ചുകള്‍, മലനിരകള്‍, മണല്‍തീരങ്ങള്‍, മരുപ്പച്ചകള്‍ തുടങ്ങി അനന്തമായ കാഴ്ചകളാണ് ഒമാനിലുള്ളത് എന്നിരിക്കെ പുതിയ പദ്ധതി വിനോദ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം വലിയ അവസരമാണ്. സാഹസിക വിനോദ സഞ്ചാരത്തിന് ലോകോത്തര നിലവാരമുള്ള ഡെസ്റ്റിനേഷനുകളും ഒമാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒമാനിലെ കടല്‍തീരങ്ങള്‍ സ്‌കൂബ ഡൈവിങ്, സ്‌നോര്‍ക്കലിങ്, കയാക്കിങ്, സര്‍ഫിങ് പോലുള്ളവ മുന്നോട്ട് വെക്കുന്നു.

മരുഭൂമി ക്യാമ്പിംഗുകളും വ്യത്യസ്തമാ അനുഭവമായിരിക്കും. സാന്‍ഡ് ബോര്‍ഡിങ്, ഡ്യൂണ്‍ ബാഷിങ്, ക്വാഡ് ബൈക്കിങ്, ക്യാമല്‍ സഫാരി തുടങ്ങിയവയ്ക്കുള്ള അവസരമാണ് ഒമാനിലെ മണല്‍പരപ്പുകള്‍ വാഗ്ദാനം ചെയ്യുന്നത്. പുരാതന-ആധുനിക കൊട്ടാരങ്ങളും കോട്ടകളും വിനോദത്തിനപ്പുറം വാസ്തുകലകളിലെ വൈദഗ്ധ്യം വിളിച്ചോതുന്നവയാണ്. അല്‍ ആലം പാലസ്, ജബ്റീന്‍ കോട്ട തുടങ്ങിയവയാണ് ഒമാനിലെ പ്രധാന കൊട്ടാരങ്ങള്‍.

കപ്പല്‍യാത്രകള്‍, ട്രക്കിങ്, ഹൈക്കിങ്, മൗണ്ടന്‍ ബൈക്കിങ് തുടങ്ങിയവ സാഹസികയുടെ അനന്ത സാധ്യതകളാണ് തുറക്കുന്നത്. പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി ഒമാന്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അസാന്‍ ഖാസിം മുഹമ്മദ് അല്‍ ബുസൈദിയും കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തും കൂടിക്കാഴ്ച നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+