ശമ്പളം 25ന് നല്‍കാന്‍ ഒമാന്‍; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം, ബലി പെരുന്നാളിന് 5 ദിവസം അവധി
മസ്‌ക്കത്ത്: ബലി പെരുന്നാളിന് മുന്നോടിയായി സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ശമ്പളം മുൻകൂട്ടി നൽകാൻ ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി. തൊഴിൽ നിയമത്തിന് കീഴിലുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. മെയ് 25 തിങ്കളാഴ്ചയ്ക്കോ അതിനു മുമ്പോ ശമ്പളം വിതരണം ചെയ്യണമെന്ന് മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഇത് തൊഴിലാളികൾക്ക് പെരുന്നാൾ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന നീക്കമാണ്.
ഈ തീരുമാനം ഉപഭോക്തൃ ചെലവ് വർദ്ധിപ്പിക്കുകയും പ്രാദേശിക വിപണിയെ ആശ്രയിക്കുന്ന ബിസിനസ്സുകൾക്ക് പണലഭ്യത ഉറപ്പാക്കുകയും ചെയ്യും. അതായത്, വിപണി സജീവമാകും. നേട്ടം കച്ചവടക്കാര്ക്ക് ലഭിക്കുകയും ചെയ്യും. ഉത്സവകാല ആവശ്യങ്ങൾ മുന്നിൽക്കണ്ട് ഉൽപ്പന്നങ്ങളും സേവനങ്ങളും ഒരുക്കാൻ നിക്ഷേപകർക്കും സംരംഭകർക്കും ഇത് അവസരമാണ്.

മെയ് 27നാണ് ഒമാനില്‍ ബലി പെരുന്നാള്‍. കേരളത്തില്‍ മെയ് 28നാണ്. അതുകൊണ്ടുതന്നെ ശമ്പളം 25ന് കിട്ടിയാല്‍ നാട്ടിലേക്ക് അയക്കാന്‍ പ്രവാസികള്‍ക്ക് സാധിക്കും. ഇത് നാട്ടിലെ കുടുംബങ്ങളുടെ ആഘോഷവും ഭംഗിയാക്കാം.
അറഫാ ദിനവും ഈദ് അൽ അദ്ഹയും പ്രമാണിച്ച് ഒമാനിലെ പൊതു, സ്വകാര്യ മേഖലകൾക്ക് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. മെയ് 26 ചൊവ്വാഴ്ച അവധി തുടങ്ങി മെയ് 30 വരെ തുടരും. മെയ് 31 ഞായറാഴ്ച ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും. എല്ലാ ഓഫീസുകളും 31നായിക്കും തുറക്കുക.
വിവിധ ജിസിസി രാജ്യങ്ങളിൽ മെയ് 18 തിങ്കളാഴ്ച ദുൽ ഹിജ്ജയിലെ ആദ്യ ദിവസമായിരുന്നതിനാൽ ഈദ് അൽ അദ്ഹ മെയ് 27 ബുധനാഴ്ചയാകും. ഇസ്‌ലാമിക കലണ്ടറിലെ പ്രധാന ആഘോഷങ്ങളിലൊന്നാണിത്. ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട ഈ പെരുന്നാൾ, ഗൾഫ് മേഖലയിൽ പ്രാർത്ഥനകൾ, കുടുംബ ഒത്തുചേരലുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയോടെയാണ് ആഘോഷിക്കുന്നത്.















Click it and Unblock the Notifications