Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌പേസ് പോര്‍ട്ടുമായി ഒമാന്‍; പശ്ചിമേഷ്യയില്‍ ആദ്യം... യുഎഇക്ക് പിന്നാലെ സഞ്ചരിക്കുന്നോ

മസ്‌ക്കത്ത്: തീര്‍ത്തും വ്യത്യസ്തമായ വഴിയില്‍ സഞ്ചരിക്കുന്ന രാജ്യങ്ങളാണ് ഗള്‍ഫിലേത്. യുഎഇ അംബര ചുംബികള്‍ നിര്‍മിച്ച് അത്ഭുതം കാട്ടുമ്പോള്‍ സൗദി അറേബ്യ നിയോം സിറ്റിയെന്ന ആശ്ചര്യം ജനിപ്പിക്കുന്ന നഗരം തന്നെ മുന്നോട്ട് വെക്കുന്നു. ആകാശംമുട്ടുന്ന കെട്ടിട നിര്‍മാണത്തിലാണ് കുവൈത്ത്. ലോക ഫുട്‌ബോള്‍ മാമാങ്കം സുഗമമായി സംഘടിപ്പിച്ചാണ് ഖത്തര്‍ കരുത്ത് കാട്ടിയത്.

എന്നാല്‍ ഒമാന്‍ മറ്റൊരു വഴിയാണ് വെട്ടിത്തെളിക്കുന്നത്. സ്‌പേസ് പോര്‍ട്ട് നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ഈ ജിസിസി രാജ്യം. പശ്ചിമേഷ്യയിലെ ആദ്യത്തെ സ്‌പേസ് പോര്‍ട്ടാണ് ഒമാനില്‍ വരുന്നത് എന്നതും എടുത്തു പറയണം. ഇതുമായി ബന്ധപ്പെട്ട പദ്ധതി കഴിഞ്ഞ ദിവസം അധികൃതര്‍ പുറത്തുവിട്ടു. കപ്പല്‍ പുറപ്പെടുന്ന കേന്ദ്രം സീ പോര്‍ട്ടും വിമാനങ്ങള്‍ പുറപ്പെടുന്നത് എയര്‍പോര്‍ട്ടുമാണെങ്കില്‍ ബഹിരാകാശ പേടകങ്ങള്‍ പുറപ്പെടുന്ന കേന്ദ്രമാണ് സ്‌പേസ് പോര്‍ട്ട്.

oman-spaceport

മസ്‌ക്കത്തില്‍ അടുത്തിടെ മിഡില്‍ ഈസ്റ്റ് സ്‌പേസ് കോണ്‍ഫറന്‍സ് നടന്നിരുന്നു. ഇത്‌ലാഖ് എന്ന പേരില്‍ പുതിയ ബഹിരാകാശ കമ്പനി തുടങ്ങാന്‍ ഈ കോണ്‍ഫറന്‍സില്‍ ധാരണയായി. നാഷണല്‍ സാറ്റലൈറ്റ് സര്‍വീസസ് കമ്പനിയും (നാസ്‌കോം) ഒമാന്‍ ടെലും തമ്മിലാണ് ധാരണയായത്. തുറമുഖ നഗരമായ ദുഖുമിലാണ് ഇത്‌ലാഖ് നിര്‍മിക്കുക. ഏത് വലിപ്പത്തിലുമുള്ള സ്‌പേസ് ലോഞ്ചറുകളും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാകും ഇത്‌ലാഖ്.

സ്‌പേസ് പോര്‍ട്ട് എന്ന സങ്കല്‍പ്പം 2023ലാണ് ഒമാന്‍ മുന്നോട്ട് വച്ചത്. ഇത് യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്‌ലാഖ് കമ്പനി രൂപീകരിക്കുന്നത്. സ്‌പേസ് ഇന്‍ഡസ്ട്രിയില്‍ അതിവേഗം ഇടപെടാന്‍ ഒമാനെ സഹായിക്കുന്നതാകും ഇത്‌ലാഖ്. കമ്പനി പ്രാരംഭ ഘട്ടത്തിലാണെന്ന് നാസ്‌കോം ചെയര്‍മാന്‍ അസ്സാന്‍ അല്‍ സയ്ദ് പറഞ്ഞു. 2025ഓടെ യാഥാര്‍ഥ്യമാകുമെന്നും 2030ല്‍ പ്രവര്‍ത്തന സജ്ജമാകുമെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സ്‌പേസ് പോര്‍ട്ടുകള്‍ക്ക് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അതെല്ലാം പാലിക്കുന്ന രീതിയിലാകും ഒമാനിലെ നിര്‍മാണം. ലോകത്തെ എല്ലാ ബഹിരാകാശ കമ്പനികളെയും ആകര്‍ഷിക്കുകയാണ് ഒമാന്റെ ലക്ഷ്യം. എല്ലാ ബഹിരാകാശ ദൗത്യങ്ങള്‍ക്കും വേദിയാകുന്ന രീതിയിലേക്ക് ഒമാന്‍ മാറാന്‍ പോകുകയാണ്.

പശ്ചിമേഷ്യയില്‍ നിന്ന് സ്‌പേസ് ടൂറിസം വിമാനങ്ങള്‍ പുറപ്പെടുന്ന സൗകര്യം പ്രധാന വിമാന കമ്പനികളായ ബ്ലൂ ഒറിജിനും വെര്‍ജിന്‍ ഗലാക്ടിക്കും പരിഗണിച്ചുവരികയാണ്. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് ഈ വിമാന കമ്പനികള്‍ നോട്ടമിടുന്നത്. ഇതിനിടെയാണ് ഒമന്‍ വിശാലമായ സ്‌പേസ് തുറമുഖം ഒരുക്കുന്നത്. ലോക ജനതയെ ഒമാനിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതിയാണ് ഇതിലൂടെ ഒമാനില്‍ ഒരുങ്ങുന്നത്. അത്ഭുതങ്ങള്‍ കാണിച്ച് ലോകരെ ആകര്‍ഷിപ്പിക്കുന്ന യുഎഇയുടെ വഴിയില്‍ സഞ്ചരിക്കുകയാണ് ഒമാനും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+