ഒമാന് സമീപം ഇന്ത്യയിലേക്കുള്ള കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനിടെ എംവി കേപ് ദാവോ എന്ന കപ്പലിനുനേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി ഒമാനിലെ ഇന്ത്യന്‍ എംബസി. കപ്പലിലുണ്ടായിരുന്ന 19 ഇന്ത്യക്കാരടക്കമുള്ള മുഴുവന്‍ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഒമാന്‍ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എംബസി വ്യക്തമാക്കി.

'ഈ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് ജീവന്‍ നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ക്ക് അഗാധമായ ദുഃഖമുണ്ട്. മരിച്ചയാളുടെ കുടുംബത്തിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ അനുശോചനം അറിയിക്കുന്നു,' മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ആര്‍പിഎസ്എല്ലുമായി ഏകോപനം നടത്തുന്നുണ്ടെന്നും മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു.

Oman Sea

ഉത്തര്‍പ്രദേശിലെ ഡിയോറിയ സ്വദേശിയും കപ്പലിലെ വൈപ്പര്‍ ജീവനക്കാരനുമായ സൂരജ് യാദവാണ് മരിച്ചതെന്ന് ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ അറിയിച്ചു. അതേസമയം കപ്പലില്‍ 20 ഇന്ത്യക്കാരടക്കം 28 ജീവനക്കാരുണ്ടായിരുന്നുവെന്ന് ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യന്‍ എംബസി സൂചിപ്പിച്ച 19 ഇന്ത്യക്കാര്‍ എന്ന കണക്കില്‍ നിന്ന് വ്യത്യസ്തമാണ് ഈ വിവരം.

ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ പങ്ക് വെക്കുന്ന വിവരമനുസരിച്ച്, കപ്പലിനുനേരെ രണ്ട് ടോര്‍പ്പിഡോകള്‍ പതിച്ചു. ഒന്ന് 'സി-ഡെക്ക്' താമസമേഖലയുടെ ഇടതുവശത്തും മറ്റൊന്ന് എന്‍ജിന്‍ റൂമിന് സമീപം കപ്പലിന്റെ ഇടതുവശത്തെ പുറംഭാഗത്തുമാണ് പതിച്ചത്. ഹോര്‍മുസ് കടലിടുക്കിന് സമീപം സാധാരണക്കാരായ നാവികര്‍ക്ക് ആക്രമണം ഭീഷണിയുയര്‍ത്തുന്നതായി സംഘടന ചൂണ്ടിക്കാട്ടി.

ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും സുരക്ഷിതമായ യാത്ര സാധ്യമാക്കണമെന്നും യാദവിനും അപകടസാധ്യതയിലുള്ള മറ്റ് ഇന്ത്യന്‍ നാവികര്‍ക്കും നീതി ലഭിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 'ഉറപ്പുകള്‍ക്ക് യാതൊരു അര്‍ത്ഥവുമില്ല. ഹോര്‍മുസ് മേഖലയില്‍ നിരപരാധികളായ സാധാരണ നാവികര്‍ കൊല്ലപ്പെടുകയാണ്,' ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ പ്രസ്താവിച്ചു.

റോയല്‍ നേവി ഓഫ് ഒമാന്‍ കപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചെങ്കിലും, കീലൈന്‍ മാരിടൈം സര്‍വീസിലെ ജീവനക്കാരനായ സൂരജ് യാദവിന് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും പിന്നാലെ അദ്ദേഹം മരണപ്പെടുകയുമായിരുന്നു. രക്ഷപ്പെട്ട ജീവനക്കാര്‍ ഇപ്പോള്‍ ഒമാനിലെ കരയിലുള്ള ഒരു ജെട്ടിയില്‍ സുരക്ഷിതരായി കഴിയുന്നു. നിസ്സാര പരിക്കേറ്റ നവ്സുഖ് മറൈനിലെ ഫോര്‍ത്ത് എന്‍ജിനീയര്‍ ദേവരാജും കാസ്പിയ ഷിപ്പ് മാനേജ്മെന്റിലെ രണ്ട് ഇന്ത്യന്‍ ജീവനക്കാരും ഇതില്‍ ഉള്‍പ്പെടുന്നു എന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma