ഷാര്‍ജ മസ്ക്കത്ത് ബസ് യാത്ര; ദിവസവും 4 സര്‍വീസുകള്‍, ടിക്കറ്റ് നിരക്ക്, പുറപ്പെടുന്ന സമയം...
ദുബായ്: യുഎഇ എമിറേറ്റ്സ് ആയ ഷാര്‍ജയില്‍ നിന്ന് ഒമാന്‍ തലസ്ഥാനമായ മസ്ക്കത്തിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുന്നു. ദുബായ് മസ്ക്കത്ത് സര്‍വീസിന് പുറമെയാണ് ഷാര്‍ജയില്‍ നിന്നുള്ള സര്‍വീസ് തുടങ്ങുന്നത്. ഒമാന്‍ ദേശീയ ഗതാഗത കമ്പനിയായ മുവസലാത്തും ഷാര്‍ജ റോഡ്-ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം നാളെ മുതലാണ് സര്‍വീസ് തുടങ്ങുക.
ഗള്‍ഫ് മേഖലയിലെ വ്യവസായ ഹബ്ബായ യുഎഇയിലേക്ക് കൂടുതല്‍ ബസ് സര്‍വീസ് വരുന്നതോടെ ബിസിനസുകാര്‍ക്ക് നേട്ടമാകും. മലയാളി പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള യാത്രയില്‍ ഒമാനിലേക്കാള് വിമാന ടിക്കറ്റ് നിരക്ക് കുറവാണ് യുഎഇയില്‍. ഈ അവസരം ഉപയോഗപ്പെടുത്താനും പുതിയ ബസ് സര്‍വീസ് വഴി സാധിക്കുമെന്നാണ് കരുതുന്നത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാനും ബസ് സര്‍വീസ് ഉപകരിക്കും...

ഒരു ദിവസം നാല് യാത്രകളാണ് പദ്ധതിയിട്ടിട്ടുള്ളത്. രണ്ട് സര്‍വീസുകള്‍ ഒമാനില്‍ നിന്ന് ഷാര്‍ജയിലേക്കും രണ്ടെണ്ണം തിരിച്ചും. ഒമാനിലെ ഷിനാസ് വഴിയാണ് ബസ് സര്‍വീസ് എന്നതും ശ്രദ്ധിക്കണം. ഷാര്‍ജയില്‍ നിന്നുള്ള ബസ് അല്‍ ജുബൈന്‍ ബസ് സ്റ്റേഷനില്‍ നിന്ന് രാവിലെ 6.30നാണ് പുറപ്പെടുക. ഉച്ചയ്ക്ക് 2.30 ആകുമ്പോള്‍ അസൈബയില്‍ എത്തും.
ഷാര്‍ജയില്‍ നിന്നുള്ള രണ്ടാമത്തെ പ്രതിദിന ബസ് വൈകീട്ട് നാല് മണിക്ക് പുറപ്പെട്ട് മസ്ക്കത്തില്‍ രാത്രി 11.50ന് എത്തും. അതേസമയം, മസ്ക്കത്തില്‍ നിന്നുള്ള ആദ്യ ബസ് രാവിലെ 6.30ന് പുറപ്പെടും. ഉച്ചയ്ക്ക് ശേഷം 3.40ന് ഷാര്‍ജയിലെത്തും. രണ്ടാമത്തെ ബസ് വൈകീട്ട് നാലിന് പുറപ്പെട്ട് പുലര്‍ച്ച 1.10ന് അല്‍ ജുബൈലിലെത്തും. ദിവസവും സര്‍വീസുള്ളത് യാത്ര കൂടുതല്‍ എളുപ്പമാക്കുന്നു.
യാത്രക്കാര്‍ക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം. 23 കിലോ ചെക്ക് ഇന്‍ ബാഗേജും ബാക്കി കൈയ്യില്‍ കരുതാവുന്നതും. 10 ഒമാന്‍ റിയാല്‍ ആണ് ഒരു ഭാഗത്തേക്കുള്ള ടിക്കറ്റ് നിരക്ക്. മടക്ക യാത്ര കൂടി ഉള്‍പ്പെടുമ്പോള്‍ 29 ഒമാന്‍ റിയാല്‍ ചെലവാകും. അതായത് 276.66 ദിര്‍ഹം. ജിസിസിയിലെ കൂടുതല്‍ രാജ്യങ്ങളിലേക്ക് ബസ് സര്‍വീസ് സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒമാന്റെ നീക്കങ്ങള്‍.
കഴിഞ്ഞ ദിവസം മസ്ക്കത്തില്‍ നിന്ന് സൗദി അറേബ്യയിലെ റിയാദിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചിരുന്നു. ദമ്മാം വഴിയാണ് ഈ യാത്ര ഒരുക്കിയിട്ടുള്ളത്. ഒമാനില്‍ നിന്ന് ഉംറ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സൗദിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ അവസരമാണ് ഈ സര്‍വീസ്. ഇതിന് പുറമെ, ജിസിസി രാജ്യങ്ങളെ മൊത്തമായി ബന്ധിപ്പിക്കുന്ന റെയില്‍വെ ശൃംഖലയും ചര്‍ച്ചയിലുണ്ട്.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications