ഒമാനിലേക്ക് ഫിലിപ്പിനോകള്‍ ഒഴുകും; പ്രത്യേക ഇളവ് പ്രഖ്യാപിച്ചു, ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയോ
മസ്ക്കത്ത്: വിദേശികളെ കൂടുതല്‍ ആകര്‍ഷിക്കുന്ന പദ്ധതിയുമായി ഒമാന്‍ ഭരണകൂടം. ഫിലിപ്പീന്‍സ് പൗരന്മാര്ക്ക് പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. ഫിലിപ്പിനോകള്‍ക്ക് ഒമാനിലേക്ക് വരാന്‍ ഇനി വിസ ആവശ്യമില്ല. ഏത് സമയവും വരാം, രണ്ടാഴ്ച താമസിക്കാം. ടൂറിസം മേഖല പരിപോഷിപ്പിക്കുകയാണ് ഒമാന്‍ ഭരണകൂടത്തിന്റെ ലക്ഷ്യം. ജോലിയിലെ ഇളവല്ലാത്തതിനാല് ഇന്ത്യക്കാര്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് വകയില്ല.
ഫിലിപ്പിന്‍സിലെ ഒമാനി എംബസിയില്‍ നടന്ന ഒമാന്‍ ദേശീയ ദിനാഘോഷത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നു എന്നാണ് മനസിലാകുന്നത്. 2026 ജനുവരി മുതലാണ് പുതിയ ഇളവ് പ്രാബല്യത്തില്‍ വരിക. ഫിലിപ്പിനോകള്‍ക്ക് വിസ ഇല്ലാതെ പ്രവേശനം അനുവദിക്കുന്ന പശ്ചിമേഷ്യയിലെ ആദ്യ രാജ്യമാണ് ഒമാന്‍ എന്ന് അംബസഡര്‍ നാസര്‍ സെയ്ദ് അബ്ദുല്‍ അല്‍ മന്വരി പറഞ്ഞു.

രണ്ടാഴ്ച താമസിക്കാനാണ് വിസ ആവശ്യമില്ലാത്തത്. അതേസമയം, അതില്‍ കൂടുതല്‍ താമസിക്കണം എങ്കില്‍ വിസ എടുക്കേണ്ടി വരും. മനിലയില്‍ നിന്ന് മസ്ക്കത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് നിലവിലുണ്ട്. ഇതിന്റെ എണ്ണം വര്‍ധിപ്പിക്കുന്ന പരിഗണനയിലാണ്. യാത്രക്കാര്‍ വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് വിമാന സര്‍വീസ് എണ്ണം വര്‍ധിപ്പിക്കുന്നത്. ഫിലിപ്പീന്‍സിലെ മറ്റു നഗരങ്ങളില്‍ നിന്നും മസ്ക്കത്തിലേക്ക് വിമാന സര്‍വീസ് ഒരുക്കും.
പശ്ചിമേഷ്യയില്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ഒമാനെ വ്യത്യസ്തമാക്കുന്നത് രാജ്യത്തിന്റെ ഭൂപ്രകൃതിയാണ് എന്ന് അംബാസഡര്‍ പറഞ്ഞു. തീരദേശവും മരുഭൂമിയും മലയോര മേഖലയിലും ഒമാനിലുണ്ട്. മാത്രമല്ല, സാഹസിക യാത്ര ലക്ഷ്യമിടുന്നവര്‍ക്കുള്ള അവസരങ്ങളും ഒമാനിലുണ്ട് എന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. ഒമാനിലെ ടൂറിസം വകുപ്പിന്റെ വിവിധ പരിപാടികള്‍ ഫിലിപ്പീന്‍സില്‍ സംഘടിപ്പിക്കും.
ഒമാനും ഫിലിപ്പീന്‍സും തമ്മിലുള്ള ബന്ധം
ഒമാനും ഫിലിപ്പീന്‍സും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. 1980 ഒക്ടോബറിലാണ് ഒമാനും ഫിലിപ്പീന്‍സും തമ്മില്‍ ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചത്. മസ്കറ്റില്‍ ഫിലിപ്പീന്‍സ് എംബസിയും മനിലയില്‍ ഒമാന്‍ എംബസിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും പ്രധാന കണ്ണി തൊഴില്‍ മേഖലയാണ്.
ഒമാനില്‍ വലിയൊരു വിഭാഗം ഫിലിപ്പിനോ പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ട്. എഞ്ചിനീയറിംഗ്, ആരോഗ്യരംഗം (നഴ്സുമാര്‍), വീട്ടുജോലികള്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലാണ് ഇവര്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനുമായി ഇരുരാജ്യങ്ങളും തൊഴില്‍ കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്.
ഒമാന്‍ പ്രധാനമായും എണ്ണ, വാതകം അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, ലോഹങ്ങള്‍ എന്നിവയാണ് ഫിലിപ്പീന്‍സിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഫിലിപ്പീന്‍സില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍, ഇലക്ട്രോണിക്സ്, പഴവര്‍ഗങ്ങള്‍ എന്നിവ ഒമാനിലേക്ക് എത്തുന്നു. ഒമാന്റെ വികസനത്തില്‍ ഫിലിപ്പിനോ തൊഴിലാളികള്‍ക്ക് വലിയ പങ്കുണ്ട്. അതുപോലെ, ഫിലിപ്പീന്‍സിന്റെ സമ്പദ്വ്യവസ്ഥയില് ഒമാനില്‍ നിന്നുള്ള പ്രവാസികളുടെ പണവും നിര്‍ണായകമാണ്.
-
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications