ഒമാന്‍ നടപടി കടുപ്പിച്ചു; ഈ രേഖയില്ലെങ്കില്‍ ഇനി ജോലി ഇല്ല, ഓഗസ്റ്റ് ഒന്ന് മുതല്‍ നിര്‍ബന്ധം
മസ്‌കത്ത്: ഒമാനില്‍ വളരെ പെട്ടെന്നാണ് പുതിയ മാറ്റങ്ങള്‍ നടപ്പാക്കുന്നത്. ജോലി ലഭിക്കുന്നതിനും കിട്ടിയ ജോലി തുടരുന്നതിനും പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച് വ്യക്തമായ ധാരണ വേണം. ഓഗസ്റ്റ് ഒന്ന് മുതല്‍ യോഗ്യത തെളിയിക്കുന്ന രേഖ എഞ്ചിനിയര്‍മാര്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇല്ലെങ്കില്‍ ജോലി നഷ്ടമാകും. എവിടെ നിന്ന് ലഭിക്കുന്ന രേഖയാണ് വേണ്ടത് എന്നത് സംബന്ധിച്ച അറിയിപ്പ് വന്നുകഴിഞ്ഞു.
എഞ്ചിനിയറിങ് മേഖലയില്‍ മാത്രമല്ല, കൂടുതല്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് യോഗ്യത തെളിയിക്കുന്ന രേഖ നിര്‍ബന്ധമാക്കുകയാണ് ഒമാന്‍. ഇക്കാര്യത്തില്‍ പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണം. രാജ്യത്തെ തൊഴില്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ മികച്ച കഴിവുള്ളവരെ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒമാന്റെ തൊഴില്‍ മന്ത്രാലയം പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

എഞ്ചിനിയര്‍മാരുടെ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട നിര്‍ദേശമാണ് ഇപ്പോള്‍ തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ളത്. ഒമാന്‍ സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‌സ് (ഒഎസ്ഇ) നല്‍കുന്ന അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റാണ് എല്ലാ എഞ്ചിനിയര്‍മാരും കാണിക്കേണ്ടത്. ഈ രേഖ ഇല്ലാത്തവര്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ല.
ഒമാനില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമല്ല, പുതിയ ജോലി നേടുന്നവര്‍ക്കും ഈ രേഖ ആവശ്യമാണ്. ഓഗസ്റ്റ് ഒന്നിന് ശേഷം ഇക്കാര്യത്തില്‍ ഇളവ് ലഭിക്കില്ല. സെക്ടര്‍ സ്‌കില്‍ യൂണിറ്റ് (എസ്എസ്‌യു) അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് ആണ് കൈവശമുണ്ടാകേണ്ടത്. ഈ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കണം. മികച്ച തൊഴിലാളികളാണ് ഒമാനിലുള്ളത് എന്ന് ഉറപ്പിക്കുകയാണ് ഭരണകൂടം.
അതേസമയം, സെപ്തംബര്‍ ഒന്ന് മുതല്‍ കൂടുതല്‍ തൊഴില്‍ മേഖലയിലേക്ക് ഇത് ബാധകമാക്കും. അക്കൗണ്ടിങ്, ഫിനാന്‍സ്, ഓഡിറ്റര്‍ തുടങ്ങി 20 തൊഴില്‍ രംഗത്തേക്കാണ് സെപ്തംബര്‍ ഒന്ന് മുതല്‍ നടപ്പാക്കുക. സെക്ടര്‍ സ്‌കില്‍ യൂണിറ്റിന്റെ അംഗീകാരം ലഭിച്ചവര്‍ക്ക് മാത്രമാണ് ഇനി ജോലി ചെയ്യാന്‍ സാധിക്കുക. ഘട്ടങ്ങളായി കൂടുതല്‍ വിദഗ്ധ തൊഴില്‍ രംഗത്തേക്ക് തീരുമാനം നടപ്പാക്കാനാണ് നീക്കം.
ഒമാനിലേക്ക് കൂടുതല്‍ വിമാനങ്ങള്‍; ചര്‍ച്ച നടക്കുന്നു
മസ്‌കത്തില്‍ നിന്ന് കൂടുതല്‍ രാജ്യങ്ങളിലേക്കും മേഖലകളിലേക്കും വിമാന സര്‍വീസ് തുടങ്ങാന്‍ ഒമാന്‍ പദ്ധതി തയ്യാറാക്കുന്നു. യൂറോപിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഒമാനിലേക്ക് നേരിട്ടുള്ള സര്‍വീസ് ഒരുക്കാന്‍ വിസ് എയറുമായി ചര്‍ച്ച നടത്തി. ചൈനയില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം കൂട്ടാനും ചര്‍ച്ച നടന്നുവരികയാണ്.
ഷാങ്ഹായ്, ഗുവാങ്ഷു എന്നീ ചൈനീസ് നഗരങ്ങളില്‍ നിന്ന് മസ്‌കത്തിലേക്ക് നേരിട്ടുള്ള സര്‍വീസ് വര്‍ധിപ്പിക്കാനാണ് നീക്കം. വാര്‍സോയില്‍ നിന്ന് സര്‍വീസ് വര്‍ധിപ്പിക്കാന്‍ നെതര്‍ലാാന്റ്‌സിലെ വിമാനകമ്പനികളുമായും ചര്‍ച്ച നടക്കുന്നുണ്ട് എന്ന് ഒമന്‍ എയര്‍പോര്‍ട്ട്‌സ് സിഇഒ എഞ്ചിനിയര്‍ അഹമ്മദ് ബിന്‍ സഈദ് അല്‍ അമിരി പറഞ്ഞു. സലാല വിമാനത്താവളത്തില്‍ ഈ വര്‍ഷം യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.












Click it and Unblock the Notifications