ഒമാന്‍ കളമൊരുക്കി; സൗദി അറേബ്യ, ഇറാന് ചര്‍ച്ചയ്ക്ക് ചൈന, രൂപരേഖ തയ്യാറാക്കാന്‍ ഖത്തര്‍
പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ ചൈന. ഗള്‍ഫിലെയും ആഫ്രിക്കയിലെയും പ്രധാന രാജ്യങ്ങളിലേക്ക് ചൈന രണ്ട് പ്രതിനിധികളെ അയക്കും. വന്‍ ശക്തികളുടെ പോരിന് ഗള്‍ഫ് മേഖല വേദിയാകരുത് എന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞത്.
1978ല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ച ശേഷം ആദ്യമായിട്ടാണ് ഒരു ഒമാന്‍ സുല്‍ത്താന്‍ ചൈന സന്ദര്‍ശിക്കുന്നത്. രണ്ടു ദിവസത്തെ സന്ദര്‍നം പൂര്‍ത്തിയാക്കി സുല്‍ത്താന്‍ മടങ്ങുമ്പോള്‍ കോടികളുടെ കരാറുകളാണ് ഒപ്പുവെച്ചിട്ടുള്ളത്. കൂടാതെ പശ്ചിമേഷ്യയിലെ രാഷ്ട്രീയവും ചര്‍ച്ചയായി. രമ്യമായി എല്ലാ പ്രശ്നങ്ങളിലും പരിഹാരം കാണണമെന്ന് ചൈനീസ് പ്രസിഡന്റ് അഭ്യര്‍ഥിച്ചു. ചൈന തന്നെ അതിന് മുന്‍കൈ എടുക്കും.

ചൈനീസ് സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയെ ഗള്‍ഫ് മേഖലയിലേക്ക് അയക്കാന്‍ തീരുമാനിച്ചു. ഇതേ വേളയില്‍ മറ്റൊരു ചൈനീസ് പ്രതിനിധി ആഫ്രിക്കന്‍ രാജ്യങ്ങളും സന്ദര്‍ശിക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഫ്രിക്കയിലേക്ക് കൂടി വ്യാപിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ചൈനയുടെ ത്വരിത നീക്കം. ചൈനക്ക് കോടികളുടെ നിക്ഷേപമുള്ള മേഖലയാണ് ആഫ്രിക്ക.
ചൈനീസ് പ്രതിനിധി ഇറാന്, സൗദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. അടുത്ത രണ്ടാഴ്ച്ചയ്ക്കകം സന്ദര്‍ശനം പൂര്‍ത്തിയാക്കും. അതേസമയം, മറ്റൊരു ചൈനീസ് പ്രതിനിധി ഈജിപ്ത്, എത്യോപ്യ, ജിബൂത്തി എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. ചെങ്കടലില്‍ കൂടി പ്രതിസന്ധി ഇരട്ടിയാകുന്ന സാഹചര്യത്തിലാണിത്. യമന്‍-സൗദി തര്‍ക്കമാണ് ചെങ്കടല്‍ പാത തടസപ്പെടാന്‍ കാരണം.
ആക്രമണം തുടങ്ങുമെന്ന് ട്രംപിന്റെ ഭീഷണി
നേരത്തെ ഇറാനും സൗദിയും രൂക്ഷമായ തര്‍ക്കമുണ്ടായ വേളിയല്‍ മധ്യസ്ഥത വഹിച്ചത് ചൈനയായിരുന്നു. ഇരുരാജ്യങ്ങളുടെയും പ്രതിനിധികളെ ബീജിങിലേക്ക് വിളിച്ചുവരുത്തി ചൈന ചര്‍ച്ച നടത്തുകയായിരുന്നു. ഏഴ് വര്‍ഷത്തോളം നയതന്ത്ര ബന്ധമില്ലാതിരുന്ന ഇറാനും സൗദിയും ചൈനയുടെ ഇടപെടലോടെ വീണ്ടും അംബാസഡര്‍മാരെ നിയോഗിക്കുകയും എംബസി തുറക്കുകയും ചെയ്തു.
അമേരിക്കയും ഇസ്രായേലുമാണ് പശ്ചിമേഷ്യ സംഘര്‍ഷ ഭൂമിയാക്കുന്നത് എന്ന് ചൈന കരുതുന്നു. വന്‍ ശക്തികളുടെ പോരിന് ഗള്‍ഫ് മേഖല വേദിയാകരുത് എന്ന് ചൈനീസ് പ്രസിഡന്റ് പറയുന്നത് അമേരിക്കയെ ഉദ്ദേശിച്ചാണ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരാനും ലോക രാജ്യങ്ങള്‍ പ്രതിസന്ധിയിലാകാനും കാരണം അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം നടത്തയതാണ്. യുദ്ധം തുടങ്ങിയ ശേഷമാണ് എണ്ണവില കുതിച്ചുയര്‍ന്നതും പണപ്പെരുപ്പം വര്‍ധിച്ചതും ജനജീവിതം ദുസ്സഹമായതും.
അതിനിടെ, ഇറാന് പ്രതിനിധികള്‍ ഖത്തറിലെത്തി ചര്‍ച്ച നടത്തി. അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്ക് കളമൊരുക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം. ദോഹയില്‍ മധ്യസ്ഥ ചര്‍ച്ചയുടെ രൂപരേഖ തയ്യാറാക്കുകയാണ്. അമേരിക്കയില്‍ ചൊവ്വാഴ്ചയാണ് ഇടക്കാല തിരഞ്ഞെടുപ്പ്. അതിന് ശേഷം ഇറാനെതിരെ ആക്രമണം തുടങ്ങുമെന്നാണ് ട്രംപിന്റെ ഭീഷണി. ഈ സാഹചര്യത്തിലാണ് ഖത്തര്‍ തിടുക്കത്തില്‍ ചര്‍ച്ച നടത്തുന്നത്.


Click it and Unblock the Notifications
