Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനില്‍ ഇന്നും പെരുമഴ... സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസിലേക്ക്, ജാഗ്രത പാലിക്കണമെന്ന് യുഎഇ

മസ്‌കത്ത്: ഒമാനില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച ആരംഭിച്ച മഴ ഇന്നും ശക്തമായി തുടരും എന്നാണ് അറബ് വെതര്‍ റീജിയണല്‍ സെന്റര്‍ അറിയിച്ചിരിക്കുന്നത്. അല്‍ ഹജര്‍ പര്‍വതനിരകളുടെ പല ഭാഗങ്ങളിലും ഒമാന്‍ കടലിനെ അഭിമുഖീകരിക്കുന്ന ചില തീരങ്ങളിലും സംവഹന മേഘങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. അതിനാല്‍ വരും മണിക്കൂറുകളില്‍ സുല്‍ത്താനേറ്റില്‍ അസ്ഥിരമായ കാലാവസ്ഥയായിരിക്കും.

രാജ്യത്തുടനീളം മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകള്‍ക്ക് ഇന്നത്തെ പഠനം ഓണ്‍ലൈനില്‍ ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്ത്, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ബര്‍ക, മുസന്ന വിലായത്തുകളിലും വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ഖാബൂറ, സുവൈഖ് വിലായത്തുകളിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ അനുവദിച്ചിരിക്കുന്നത്.

Oman Weather

തലസ്ഥാനമായ മസ്‌കത്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഭേദപ്പെട്ട മഴ തന്നെ ലഭിക്കും. വ്യാപകമായ മേഘ രൂപീകരണവും ഒറ്റപ്പെട്ട കനത്ത മഴയും ശക്തമായ കാറ്റും രാജ്യത്ത് അനുഭവപ്പെടും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുസന്ദം, നോര്‍ത്ത് ബത്തിന, സൗത്ത് ബതിന, മസ്‌കറ്റ്, ദഖ്ലിയയുടെ ചില ഭാഗങ്ങള്‍ തുടങ്ങി നിരവധി ഗവര്‍ണറേറ്റുകളില്‍ മഴ തുടരും.

കാറ്റ് തീവ്രമാകുകയും 10-20 നോട്ട് വേഗതയില്‍ എത്തുകയും ചെയ്യും. ശക്തമായ കാറ്റ് മഴയുടെ തീവ്രത വര്‍ധിപ്പിക്കും. ഇത് കടല്‍ പ്രക്ഷുബ്ധമാകാനും കാരണമായേക്കും. താഴ്ന്ന പ്രദേശങ്ങളിലും ദുര്‍ബല പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയും ഉണ്ട്. മോശം ദൃശ്യപരത, തെന്നുന്ന റോഡുകള്‍ എന്നിവ കാരണം ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഈ ശൈത്യകാലത്ത് ഒമാനില്‍ രേഖപ്പെടുത്തിയത്.

ഏറ്റവും തണുത്ത താപനില രേഖപ്പെടുത്തിയത് സൈക്കിലാണ് - 6.2 ഡിഗ്രി സെല്‍ഷ്യസ്. 8.9 ഡിഗ്രി സെല്‍ഷ്യസാണ് യാങ്കുളിലും തുംറൈറ്റിലും അനുഭവപ്പെട്ട താപനില. സുനൈനയില്‍ 9.1 ഡിഗ്രി സെല്‍ഷ്യസും മുഖ്ഷിനിലും 9.5 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഒമാനില്‍ നിലവിലുള്ള പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് യുഎഇ, പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

അന്തരീക്ഷ മലിനീകരണത്തിനും കനത്ത മഴയ്ക്കും ഇടയില്‍, ഒമാനിലെ അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മസ്‌കത്തിലെ യുഎഇ എംബസി പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ എംബസിയുമായി 0097180024, 0097180044444 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാനും തവാജുദി സേവനത്തില്‍ രജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+