Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശത്ത് ഇരുന്ന് ഓണം ഉണ്ണാം; സന്തോഷവാര്‍ത്തയുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്..വിഭവങ്ങള്‍ ഇങ്ങനെ

ദുബായി: ഓണം അടുത്തെത്തി കഴിഞ്ഞു. മലയാളികളെല്ലാം ഓണത്തിന്റെ ആവേശത്തിലാണ്. ഓണപ്പൂക്കളവും ഓണസദ്യയും തന്നെയാണല്ലോ മുഖ്യം. കേരളത്തിന് പുറത്തുള്ള മലയാളികൾ ആണെങ്കിലും ഓണദിവസം പായസവും കൂട്ടി ഒരു ഓണസദ്യ എങ്ങനെയെങ്കിലും കഴിച്ചിരിക്കും.

കേരളത്തിൽ ആഘോഷിക്കുന്നത് പോലെ തന്നെ ​ഗംഭീരമായിട്ടാണ് ​ഗൾഫ് നാടുകളിലെ മലയാളികളും ഓണം ആഘോഷിക്കുന്നത്. ഓണം പരിപൂർണമായും ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ദിവസങ്ങളാണ്..
ഇനി ഭൂമിയിൽ വെച്ച് മാത്രമല്ല, ആകാശത്ത് വെച്ച് ഓണം അനുഭവിക്കാം. പഴവും പയാസവും ഒക്കെ കൂട്ടി നല്ല ഉ​ഗ്രൻ ഓണസദ്യ അങ്ങ് ആകാശത്തും ലഭിക്കും. ​

Onam

ഗൾഫ് നാടുകളിൽ നിന്ന് പല മലയാളികളും ഓണാവധിക്ക് നാട്ടിലേക്ക് എത്താറുണ്ട്, അങ്ങോട്ടുമിങ്ങോട്ടും ഉള്ള യാത്രക്കിടയിൽ ഓണസദ്യ കഴിക്കാതെ പോയി എന്ന സങ്കടം ഇനിവേണ്ട. ദുബായിയുടെ സ്വന്തം എമിറേറ്റ്സ് എയർലൈൻസാണ് ഇതിന് പരിഹാരം കണ്ടിരിക്കുന്നത്.

20 മുതൽ 31വരെ 11 ദിവസം നീളുന്ന ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങളാണ് എമിറേറ്റ്സ് തുടങ്ങിയിരിക്കുന്നത്. വാഴയില ഉണ്ടാവില്ല, പ്രത്യേക പാത്രങ്ങളിലായിരിക്കും സദ്യ, എന്നാൽ പേപ്പർ വാഴയിലയും വിമാനത്തിൽ ലഭിക്കും.
എമിറേറ്റ്സിലെ മലയാളി പാചക വിദ​ഗ്ധരാണ് സദ്യ ഒരുക്കാൻ നേതൃത്വം നൽകുന്നത്.

ദുബായ് - തിരുവനന്തപുരം, ദുബായ്- കൊച്ചി വിമാനങ്ങളിൽ ഞായർ മുതൽ സദ്യയുണ്ട്. ഉച്ചയ്ക്കും രാത്രിയിലും ആണ് സദ്യ. അതിരാവിലെ യാത്ര ചെയ്യുന്നവർക്ക് സദ്യ ഉണ്ടാവില്ല.
ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കണോമി സീറ്റുകളിൽ സദ്യ ലഭിക്കും. ഫസ്റ്ര് ക്ലാസിൽ നോൺ വെജിറ്റേറിയൻ വേണ്ടവർക്ക് 2 ഓപ്ഷൻ ഉണ്ട്. ആലപ്പുഴ ചിക്കൻ കറി അല്ലെങ്കിൽ മട്ടൺ പെപ്പർ ഫ്രൈ.

ഉപ്പേരി, ശർക്കരവരട്ടി, കൊണ്ടാട്ടം മുളക്, കുത്തരി, കാളൻ, വെള്ളരിക്ക പച്ചടി, പുളിയിഞ്ചി, എരിശേരി, കൂട്ട് കറി, പഴം, പപ്പടം, മാങ്ങാ അച്ചാർ എന്നിവ സദ്യയിൽ ഉണ്ടാകും. വെജിറ്റേറിയൻ വേണ്ടവർക്ക് സാമ്പാർ, കൂട്ടുകറി, കാരറ്റും പയറും തോരൻ എന്നിവയാണ്.

ബിസിനസ്സ് ക്ലാസിൽ നോൺ വെജിറ്റേറിയൻ നോൺവെജിറ്റേറിയൻ ആവശ്യമുള്ളവർക്ക് ആലപ്പുഴ കോഴിക്കറിയാണ്.
വെജിറ്റേറിയൻ ആവശ്യമുള്ളവർക്ക് സാമ്പാർ, കൂട്ടുകറി, കാളൻ, വെള്ളരിക്ക പച്ചടി, പുളിയിഞ്ചി, മാങ്ങ അച്ചാർ, ഉപ്പേരി ശർക്കര വരട്ടി, കൊണ്ടാട്ടം, മുളക് എന്നിവ ലഭിക്കും. ഇക്കണോമി ക്ലാസിൽ തേങ്ങാപ്പാലിൽ തയ്യാറാക്കുന്ന സ്പൈസി ചിക്കനാണ് നോൺവെജായി ലഭിക്കുക.

ചെമ്പാവരി ചോറ്, അവിയൽ, കാബേജും കാരറ്റും തോരൻ, സാമ്പാർ, കൂട്ടുകറി, പുളിയിഞ്ചി എന്നിവയാണ് മറ്റ് വിഭവങ്ങൾ. എല്ലാ ക്ലാസിലും പഴവും രണ്ട് കൂട്ടം പായസവും ലഭിക്കും. പാലടയും അടപ്രഥമനുമാണ് പായസം. ഒരു വിമാനത്തിൽ 250 യാത്രക്കാരാണ്. ദിവസവും 2000 പേർക്കാണ് സദ്യയാണ് തയ്യാറാക്കുക. എന്തായാലു വിമാനത്തിലായത് കൊണ്ട് ഓണസദ്യ കഴിക്കാൻ പറ്റിയില്ലെന്ന വിഷമം ഇനി വേണ്ട....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+