ഷാർജയിൽ കെട്ടിടത്തിന് തീപിടിച്ച് ഒരാൾ മരിച്ചു, 5 പേർക്ക് പരിക്ക്
ഷാർജയൽ അൽ നഹ്ദയിൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. പാക്ക് പൗരനായ 40കാരനാണ് മരിച്ചത്. അപകടത്തിൽ അഞ്ച് പർക്ക് പരിക്കേറ്റു. ഇവരെ അൽ ഖസീമിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
സഹാറ സെന്ററിന് സമീപത്തുള്ള കെട്ടിടത്തിൽ ഇന്ന് രാവിലെ 11.30 ഓടെയാണ് അപടകം നടന്നത്. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. ഇവിടുത്തെ താമസക്കാരേയും ഒഴിപ്പിച്ചു. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ രണ്ട് ഫ്ലോളുകളിലാണ് തീപിടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

തീപിടുത്തമുണ്ടായപ്പോൾ വളരെ പെട്ടെന്ന് തന്നെ അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തുകയും കെട്ടിടത്തിലുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തു. പലരും ഇപ്പോൾ കെട്ടിടങ്ങളിലേക്ക് മടങ്ങാനുള്ള കാത്തിരിപ്പിലാണ്', സമീപത്തെ റസ്റ്റോറന്റിലെ ജീവനക്കാരൻ പറഞ്ഞു.
അതേസമയം നിലവിൽ കെട്ടിടങ്ങളിൽ കൂളിംഗ് ഓപ്പറേഷൻ പുരോഗമിക്കുകയാണെന്നും അത് പൂർത്തിയാകുന്നതോടുകൂടി താമസക്കാർക്ക് കെട്ടിടങ്ങളിലേക്ക് മടങ്ങാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.












Click it and Unblock the Notifications