Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് യൂസഫലി വിചാരിച്ചാലേ നടക്കൂ, മറ്റാരെക്കൊണ്ടും സാധിക്കില്ല; അതാണ് സ്വപ്നം, പിന്നാലെയുണ്ട് ഈ മലയാളി

എവറസ്റ്റ്, ആഫ്രിക്കയിലെ കിളിമഞ്ചാരോ, ഏറ്റവും ഉയരം കൂടിയ അഗ്നിപര്‍വ്വതമായ ഓഗോസ് ദെല്‍ സലാദോ... അങ്ങനെ ഷെയ്ഖ് ഹസ്സന്‍ ഖാന് മുന്നില്‍ തലകുനിക്കാത്ത ഉയരങ്ങളൊന്നുമില്ല. മലയാളിയായ ഈ പര്‍വ്വതാരോഹകന്‍ കീഴടക്കിയിട്ടുളളത് ആകാശം മുട്ടുന്ന ഏഴോളം കൊടുമുടികളാണ്.

ഇനിയൊരു വലിയ സ്വപ്‌നം കൂടി ഷെയ്ഖ് ഹസ്സന്‍ ഖാനുണ്ട്. പക്ഷേ അത് സാക്ഷാത്കരിക്കല്‍ അത്ര എളുപ്പമല്ല. മലയാളികള്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമേ ഇല്ലാത്ത എംഎ യൂസഫലിയുടെ സഹായം ഉണ്ടെങ്കിലേ അത് സാധിക്കൂ എന്ന് ദുബായില്‍ വെച്ച് മൂവി വേള്‍ഡ് മീഡിയ ഗ്ലോബലിന് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ഖ് ഹസ്സന്‍ വെളിപ്പെടുത്തുന്നു. അത് എന്താണെന്നല്ലേ...

Lulu Yusus Ali

Image Credit: Sheikh Hassan Khan facebook

ദുബായില്‍ വന്നതിന് ഒരു ഉദ്ദേശം കൂടിയുണ്ടെന്ന് ഷെയ്ഖ് ഹസ്സന്‍ ഖാന്‍ പറയുന്നു. യൂസഫലി സാറിനെ ഇതുവരെ കാണാന്‍ പറ്റിയിട്ടില്ല. അതിന് വേണ്ടി നിരന്തരം ശ്രമിക്കുകയാണ്. ദുബായിലേക്ക് വരുന്നതിന് മുന്‍പും രണ്ട് മെയിലുകള്‍ അദ്ദേഹത്തിന് അയച്ചിരുന്നു. എന്നാല്‍ അതൊന്നും എത്തേണ്ടയിടത്ത് എത്തുന്നില്ലെന്ന് ഷെയ്ഖ് ഹസ്സന്‍ പറയുന്നു.

അദ്ദേഹത്തിന്റെ കറക്ട് മെയില്‍ ഐഡിയില്‍ തന്നെയാണ് അയക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അടുത്ത് ഇത് എത്താത്തത് എന്ന് അറിയില്ല. അദ്ദേഹത്തോട് തനിക്കൊരു സഹായം ചോദിക്കാനുണ്ട്. അത് പര്‍വ്വതാരോഹണവുമായി ബന്ധപ്പെട്ടിട്ടുളളതല്ല. പക്ഷേ അത് തന്റെയൊരു സ്വപ്‌നമാണ്. ദുബായിലുളള ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകള്‍ ഭാഗത്ത് കയറി ഇന്ത്യയുടേയും യുഎഇയുടേയും ദേശീയ പതാക പറപ്പിക്കണം. ലോകസമാധാനത്തിന് വേണ്ടി അത് ചെയ്യുന്ന ആളാകണം എന്നൊരു ആഗ്രഹമുണ്ട്.

അതിന് സഹായിക്കാന്‍ യൂസഫലി സാറിന് സാധിക്കും. അത് വേറെ ആര്‍ക്കും സാധിക്കുമെന്ന് തോന്നുന്നില്ല. അതിന് വേണ്ടിയാണ് അദ്ദേഹത്തെ കാണാനായി നിരന്തരം മെയില്‍ അയച്ച് കൊണ്ടിരിക്കുന്നത്. അദ്ദേഹം ലോകത്ത് എവിടെ ആണെങ്കിലും ചെന്ന് കാണാന്‍ തയ്യാറാണ്. താങ്കള്‍ എനിക്കൊരു അപ്പോയിന്റ്‌മെന്റ് തരൂ എന്നാണ് ഞാന്‍ പറയുന്നത്. അദ്ദേഹം അറിഞ്ഞിട്ടുണ്ടെങ്കില്‍ ഉറപ്പായും തന്നെ വിളിച്ചേനെ, ഷെയ്ഖ് ഹസ്സന്‍ പറയുന്നു.

അഞ്ചാറ് വര്‍ഷമായി ഒരു പത്തിരുന്നൂറ്റഞ്ച് മെയിലുകള്‍ താന്‍ അദ്ദേഹത്തിന് അയച്ചിട്ടുണ്ട്. ദുബായിലേക്ക് വരുന്നുണ്ടെന്നും ഒരു അപ്പോയിന്റ്‌മെന്റ് തരണമെന്നും അപേക്ഷിച്ചൊരു മെയില്‍ ഇങ്ങോട്ട് വരുന്നതിന് മുന്‍പ് അയച്ചിരുന്നു. അതിന് മറുപടി കിട്ടിയില്ല. എപ്പോഴും മെയില്‍ പരിശോധിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മറുപടി എന്നെങ്കിലും വരുമോ എന്നാണ് നോക്കുന്നത്. പക്ഷേ ഈ അഞ്ച് വര്‍ഷമായിട്ടും തിരിച്ചൊരു മെയില്‍ വന്നിട്ടില്ല. ഇനി താന്‍ അയക്കുന്ന മെയിലുകള്‍ എല്ലാം സ്പാമില്‍ പോവുകയാണോ എന്നും അറിയില്ല.

ലോകത്തിലെ ഏറ്റവും ഉയരത്തിലുളള കൊടുമുടി കയറാനുളള ഭാഗ്യം തനിക്കുണ്ടായി. ലോകത്ത് തന്നെ 5500 പേരാണ് എവറസ്റ്റിന് മുകളില്‍ കയറിയിട്ടുളളത്. ഇനി ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന് മുകളിലും കൂടി എത്തണം എന്നതാണ് ലക്ഷ്യം. ഇന്ത്യയുടേയും യുഎഇയുടേയും ദേശീയ പതാകകള്‍ ചേര്‍ത്ത് പിടിക്കണം. ആ ആഗ്രഹം നടത്തിത്തരാന്‍ യൂസഫലി സാറിന് പറ്റും എന്നൊരു പ്രതീക്ഷയുണ്ടെന്നും ഹസ്സൻ ഖാൻ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+