സൗദി അറേബ്യ, ഒമാന്‍ ഉള്‍പ്പെടെ 8 രാജ്യങ്ങള്‍ റെഡി, ഇന്ത്യയ്ക്ക് ആശ്വാസം, കൂടുതല്‍ ക്രൂഡ് വരും
ദുബായ്: ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതില്‍ വലിയ പ്രതിസന്ധി നേരിടാന്‍ സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. ശ്രീലങ്കയും നേപ്പാളും പാകിസ്താനും ഉള്‍പ്പെടെ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചിട്ടും ഇന്ത്യ നികുതിയില്‍ വ്യത്യാസം വരുത്തി വില വര്‍ധന ജനങ്ങളിലേക്ക് എത്തിക്കാതെ നില്‍ക്കുകയാണ്. ഏറെ നാള് ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ പറ്റില്ല എന്നാണ് എണ്ണ കമ്പനികള്‍ നല്കുന്ന സൂചന.
ഈ വേളയില്‍ വലിയ ആശ്വാസമായിരിക്കുകയാണ് ഒപെക് തീരുമാനം. എണ്ണ ഉല്‍പ്പാദനവും വിതരണവും വര്‍ധിപ്പിക്കാന്‍ ഒപെക് രാജ്യങ്ങള്‍ സമ്മതിച്ചു. 2.06 ലക്ഷം ബാരല്‍ ഓരോ ദിവസവും വര്‍ധിപ്പിക്കും. മെയ് മാസം മുതലായിരിക്കും ഈ വര്‍ധന പ്രാബല്യത്തില്‍ വരിക. ഓരോ എണ്ണ രാജ്യങ്ങള്‍ക്കും ക്വാട്ട തിരിച്ചു നല്‍കാനും ഒപെക് യോഗത്തില്‍ ധാരണയായി.

ഇറാനെതിരായ യുദ്ധവും ഹോര്‍മുസ് പാത അടച്ചിടലും ബ്രെന്റ് ക്രൂഡ് ബാരലിന്റെ വില 120 ഡോളര്‍ വരെ എത്തിച്ചിട്ടുണ്ട്. നാല് വര്‍ഷത്തെ ഏറ്റവും വലിയ വിലയാണ് ഇപ്പോള്‍ ഈടാക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും വാതകത്തിന്റെയും വില കുതിച്ചുയരാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു. നേപ്പാളും ശ്രീലങ്കയും എണ്ണ ഉപയോഗം കുറയ്ക്കാന്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയിട്ടുമുണ്ട്.
മെയ് മാസവും ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ക്രൂഡ് വില 150 ഡോളര്‍ കടക്കുമെന്നാണ് ജെപി മോര്‍ഗന്റെ നിഗമനം. റെക്കോര്‍ഡ് നിരക്കിലേക്ക് വില എത്തിയാല്‍ ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുതിക്കും. ഈ സാഹചര്യത്തിലാണ് ഒപെക് രാജ്യങ്ങളുടെ തീരുമാനം ആശ്വാസമാകുന്നത്. അവര്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് പ്രതിസന്ധി തണുപ്പിക്കും.
ആ 8 രാജ്യങ്ങള്‍ ഇവയാണ്
കൂടുതല്‍ എണ്ണ വിപണിയില്‍ എത്തുന്നതോടെ വില കുറയും. എന്നാല്‍ ഹോര്‍മുസ് പാത തുറന്നാല്‍ മാത്രമാണ് ഒപെക് ഉല്‍പ്പാദനം കൂട്ടുക. അല്ലെങ്കില്‍ ഉല്‍പ്പാദിപ്പിച്ച എണ്ണ വിതരണം ചെയ്യാന്‍ പറ്റാത്ത സാഹചര്യമാകും. ഒപെക് പ്ലസ് കൂട്ടായ്മയിലെ സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇറാഖ് എന്നീ രാജ്യങ്ങള്‍ നിലവില്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമെ റഷ്യ, കസാഖിസ്താന്‍, അള്‍ജീരിയ, ഒമാന്‍ എന്നീ രാജ്യങ്ങളും ഒപെക് പ്ലസ് കൂട്ടായ്മയിലുണ്ട്.
എട്ടംഗ രാജ്യങ്ങളില്‍ നാല് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചതാണ് ആഗോള വിപണിയില്‍ എണ്ണ കിട്ടാക്കനിയാകാന്‍ കാരണം. വില കുതിച്ചതോടെ ലോക വിപണി ആശങ്കയിലാണ്. അമേരിക്കയും ഇസ്രായേലും യുദ്ധം അവസാനിപ്പിക്കാതെ ഇറാന് ഹോര്‍മുസ് പാത തുറക്കില്ല. 45 ദിവസത്തെ സമാധാന പദ്ധതി ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും അമേരിക്കയും ഇറാനും കൊമ്പുകോര്‍ക്കല്‍ തുടരുകയാണ്.
അതേസമയം, ഇന്ത്യ റഷ്യയില്‍ നിന്നും ഇറാനില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ട്. കൂടാതെ മറ്റു സാധ്യമായ വഴികളും തേടുകയാണ്. ഒമാനില്‍ നിന്ന് വാതകം ഇറക്കുമതി വര്‍ധിപ്പിച്ചു. യുദ്ധം അവസാനിക്കുകയും ഹോര്‍മസ് പാത തുറക്കുകയും ചെയ്താലും മാസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ പ്രതിസന്ധി പൂര്‍ണമായി ഇല്ലാതാകൂ. ഇറാന് തടസം നിന്നാല്‍ ഹോര്‍മുസിലൂടെ കടന്നുപോകാന്‍ കപ്പലുകള്‍ തയ്യാറാകില്ല. വലിയ സാമ്പത്തിക നഷ്ടം വരുമെന്ന് അവര്‍ ആശങ്കപ്പെടുന്നു.
-
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
ഒമാനിൽ ജോലി നേടാം: 20 ഒഴിവുകൾ..1ലക്ഷത്തിന് മുകളിൽ ശമ്പളം..ഇപ്പോൾ അപേക്ഷിക്കാം -
ക്രൂഡ് ഓയിലും ഡീസലും അടുത്ത സ്വര്‍ണമാകുമോ? സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്... -
ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടി ഇന്ത്യ; ഹോര്‍മുസ് അടച്ചതോടെ ഥാറിലേക്ക്, പ്രതീക്ഷയില്‍ രാജ്യം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
വിഷുവിന് ശേഷം കാത്തിരിക്കുന്നത് നല്ലനാളുകള്‍; ഇതാണോ നിങ്ങളുടെ നക്ഷത്രം? -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
മമ്മൂട്ടിയെ സോൾട്ട് ആൻ്റ് പെപ്പറിൽ നായകനാക്കാത്തതിന് കാരണം..ലാൽ പറഞ്ഞിട്ടും..തിരക്കഥാകൃത്ത് പറയുന്നു -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
'തൃക്കാക്കരയിൽ എൻ്റെ ഭൂരിപക്ഷം 11,000 കടക്കുമോയെന്നാണ് ആർഎസ്എസ് നേതാക്കൾ പറയുന്നത്..'; അഖിൽ മാരാർ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം















Click it and Unblock the Notifications