Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇക്ക് സൗദിയുടെ ഉഗ്രന്‍ കൊട്ട്? ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടി ഒപെക്, പങ്കെടുത്തത് ഏഴ് രാജ്യങ്ങള്‍

യുഎഇ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് രാജി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഉല്‍പ്പാദന നിയന്ത്രണം തങ്ങളുടെ വളര്‍ച്ചയ്ക്ക് തടസമാകുന്നു എന്ന വിലയിരുത്തലാണ് യുഎഇ ഒപെക് വിടാന്‍ കാരണം. ഒപെകില്‍ അംഗമല്ലാത്തതിനാല്‍ ഇനി മുതല്‍ യുഎഇക്ക് ഇഷ്ടമുള്ള പോലെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കാനും കയറ്റുമതി ചെയ്യാനും സാധിക്കും.

യുഎഇ പുറത്തുപോയ ശേഷമുള്ള ആദ്യ ഒപെക് യോഗം ഇന്ന് നടന്നു. ക്രൂഡ് ഓയില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് യോഗത്തിന്റെ തീരുമാനം. മെയ് മാസത്തില്‍ പ്രതിദിനം 2.06 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ അധികമായി ഉല്‍പ്പാദിപ്പിക്കാന്‍ ഒപെക് നേരത്തെ തീരുമാനിച്ചിരുന്നു. ജൂണില്‍ 1.88 ലക്ഷം ബാരല്‍ പ്രതിദിനം അധികമായി ഉല്‍പ്പാദിപ്പിക്കാനാണ് ഇന്നത്തെ യോഗത്തിന്റെ തീരുമാനം.

opec meeting crude oil output decision-

ഒപെക് ഉല്‍പ്പാദനം നിയന്ത്രിക്കുന്നു എന്ന യുഎഇയുടെ ആരോപണം നിലനില്‍ക്കവെയാണ് ക്രമേണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് തീരുമാനിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഒപെകില്‍ ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്നത് സൗദി അറേബ്യയാണ്. പിന്നെ ഇറാഖും. മൂന്നാം സ്ഥാനമായിരുന്നു യുഎഇക്ക്. യുഎഇ പുറത്തായതോടെ അധികമായി തീരുമാനിച്ച ക്രൂഡ് ഉല്‍പ്പാദനം മറ്റു രാജ്യങ്ങള്‍ പങ്കുവയ്ക്കും.

ഇറാന്‍ യുദ്ധം കാരണം ക്രൂഡ് ഓയില്‍ വില കുത്തനെ വര്‍ധിച്ചിരുന്നു. ഇത്തരം ഘട്ടങ്ങളില്‍ വില നിയന്ത്രിക്കാന്‍ ഉല്‍പ്പാദനത്തില്‍ മാറ്റം വരുത്തി ഒപെക് ഇടപെടുന്നത് പതിവാണ്. വില കൂടിയ സാഹചര്യത്തിലാണ് ഒപെക് എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഉല്‍പ്പാദനം കൂട്ടിയാല്‍ വില കുറഞ്ഞുവരും. വില കുറയ്ക്കണം എന്ന് ഇന്ത്യ ഉള്‍പ്പെടെ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

ക്രൂഡ് ഓയില്‍ വില കുറയാന്‍ തുടങ്ങി

യുഎഇ ഇല്ലാതെ ചേരുന്ന ഒപെകിന്റെ ആദ്യ യോഗമാണ് ഇന്ന് നടന്നത്. സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈത്ത്, കസാഖിസ്താന്‍, അള്‍ജീരിയ, ഒമാന്‍ എന്നീ രാജ്യങ്ങള്‍ യോഗത്തില്‍ സംബന്ധിച്ചു. ക്രൂഡ് ഓയില്‍ വില വെള്ളിയാഴ്ച മുതല്‍ കുറയാന്‍ തുടങ്ങിയിട്ടുണ്ട്. പാകിസ്താനിലെ മധ്യസ്ഥര്‍ മുഖേന ഇറാന്‍ അമേരിക്കക്ക് മുമ്പില്‍ പുതിയ ഉപാധി വച്ചതോടെയാണ് ക്രൂഡ് വില കുറഞ്ഞത്. ഉല്‍പ്പാദനം കൂട്ടുന്നതോടെ വില ഇനിയും കുറയും.

ആറ് പതിറ്റാണ്ടോളം ഒപെകിലെ പ്രധാന അംഗമായിരുന്നു യുഎഇ. അവരുടെ രാജി അപ്രതീക്ഷിതമായിരുന്നു. സൗദി അറേബ്യയുമായുള്ള ഉടക്കാണ് യുഎഇയുടെ തീരുമാനത്തിന് കാരണം എന്നു റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയുടെ പിന്തുണയിലാണ് യുഎഇയുടെ നീക്കമെന്നും പറയപ്പെടുന്നു. എണ്ണ കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് വില കുറയ്ക്കണം എന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്.

അടുത്ത കാലത്ത് ഇലക്ട്രോണിക് വാഹനങ്ങള്‍ സജീവമായതോടെ ക്രൂഡ് വില കുറഞ്ഞു നില്‍ക്കുകയായിരുന്നു. ഈ വേളയിലാണ് ഇറാനെതിരായ ആക്രമണം തുടങ്ങിയതും എണ്ണവില കുതിച്ചുയര്‍ന്നതും. യുഎഇ ഒപെക് വിട്ടതോടെ അധികമായി 10 ലക്ഷം ബാരല്‍ ഉള്‍പ്പാദിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ യുഎഇയുടെ എണ്ണ കൂടുതലായി വാങ്ങാന്‍ സാധ്യതയുണ്ട്. പ്രാദേശിക കറന്‍സിയില്‍ യുഎഇയുമായി ഇടപാട് നടക്കുന്നത് ഇന്ത്യയ്ക്ക് നേട്ടമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+