ഒമാനിലേക്ക് കറാച്ചിയില്‍ നിന്ന് സമുദ്ര ഇടനാഴിയും ഫെറി സര്‍വീസും; പാകിസ്ഥാന്റെ മനസിലിരിപ്പ് ഇത്..!
ദുബായ്: ഉഭയകക്ഷി ബന്ധത്തില്‍ പുതിയ പാത തുറന്ന് പാകിസ്ഥാനും ഒമാനും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള ഫെറി ലിങ്കിന് നേതൃത്വം നല്‍കാന്‍ സമ്മതിച്ചിരിക്കുകയാണ് പാകിസ്ഥാനും ഒമാനും. സുല്‍ത്താനേറ്റിനെ കറാച്ചിയിലെ ഗ്വാദര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് റൂട്ട് നിശ്ചയിച്ചിരിക്കുന്നത്. സമുദ്ര സഹകരണവും ഉഭയകക്ഷി ബന്ധങ്ങളും ശക്തിപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
മാത്രമല്ല ഇതുവഴി പാകിസ്ഥാന് അസാധാരണമായ സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. സമുദ്രവുമായി ബന്ധപ്പെട്ട മറ്റ് വികസനങ്ങള്‍ക്കൊപ്പം ഫെറി ലിങ്കും വ്യാഴാഴ്ച ഇസ്ലാമാബാദില്‍ നടന്ന ഒരു യോഗത്തില്‍ ചര്‍ച്ചയായി എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. പാകിസ്ഥാന്റെ സമുദ്രകാര്യ ഫെഡറല്‍ മന്ത്രി മുഹമ്മദ് ജുനൈദ് അന്‍വര്‍ ചൗധരിയും പാകിസ്ഥാനിലെ ഒമാന്‍ അംബാസഡര്‍ ഫഹദ് ബിന്‍ സുലൈമാന്‍ ബിന്‍ ഖലഫ് അല്‍ ഖറൂസിയും ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിയിട്ടുണ്ട്.

പാകിസ്ഥാനും ഒമാനും തമ്മില്‍ ദീര്‍ഘകാലമായി ശക്തമായ സൗഹാര്‍ദ്ദപരവും സാമ്പത്തികവുമായ ബന്ധങ്ങളുടെ ചരിത്രമുണ്ടെങ്കിലും വരാനിരിക്കുന്ന സമുദ്ര വ്യവസായം കൂടുതല്‍ വളര്‍ച്ചയ്ക്ക് വലിയ സാധ്യതകള്‍ പ്രദാനം ചെയ്യുന്നു. ചര്‍ച്ചയുടെ കേന്ദ്രബിന്ദു ഇതുമൂലം ലഭിക്കാന്‍ പോകുന്ന സാമ്പത്തിക നേട്ടങ്ങളായിരുന്നു എന്ന് മുഹമ്മദ് ജുനൈദ് അന്‍വര്‍ ചൗധരി വ്യക്തമാക്കി.
ഫെറി ലിങ്ക് വ്യാപാര വികാസം, നിക്ഷേപ വരവ്, ഗതാഗത വരുമാനം എന്നിവയില്‍ കോടിക്കണക്കിന് ഡോളറിന്റെ നേട്ടങ്ങള്‍ കൊണ്ടുവരും എന്നും അദ്ദേഹം പറഞ്ഞു. 2024-ല്‍ പാകിസ്ഥാനില്‍ നിന്ന് ഒമാനിലേക്കുള്ള കയറ്റുമതി ഏകദേശം 224 മില്യണ്‍ ഡോളറായിരുന്നുവെന്നും ഇരു രാജ്യങ്ങളുടെയും തുടര്‍ച്ചയായ വിപുലീകരണത്തിലൂടെയും മെച്ചപ്പെടുത്തലുകളിലൂടെയും ഇത് കൂടുതല്‍ വളരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
അതേസമയം, ഒമാനെ സംബന്ധിച്ചിടത്തോളം, ദക്ഷിണ, മധ്യേഷ്യന്‍ വിപണികളില്‍ രാജ്യത്തിന്റെ വ്യാപാര ശേഷി വികസിപ്പിക്കാന്‍ കഴിയുന്ന ഒരു സമുദ്ര ഇടനാഴിയായി ഫെറി ലിങ്ക് പ്രവര്‍ത്തിക്കും. ഫെറി പ്രവര്‍ത്തനങ്ങള്‍ വ്യാപാരം മാത്രമല്ല, വിനോദസഞ്ചാരവും സാംസ്‌കാരിക വിനിമയവും വളര്‍ത്തുന്നതിനൊപ്പം യാത്രക്കാരുടെ യാത്ര സുഗമമാക്കുക എന്ന ലക്ഷ്യവും നിറവേറ്റും.
ഒമാനി അംബാസഡര്‍ ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തു. വ്യാപാരം, നിക്ഷേപങ്ങള്‍, മറ്റു കാര്യങ്ങള്‍ എന്നിവയുള്‍പ്പെടെ ഒമാന്റെ സാമ്പത്തിക വികസനത്തിന് പാകിസ്ഥാന്‍ പ്രവാസികള്‍ നല്‍കുന്ന പിന്തുണയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെറി ലിങ്കുകള്‍ക്ക് പുറമേ, പാകിസ്ഥാന്‍ മറൈന്‍ അക്കാദമിയില്‍ ഒമാനി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസത്തിനും പരിശീലന അവസരങ്ങള്‍ക്കുമുള്ള ഓഫറുകളും മന്ത്രി മുന്നോട്ടുവെച്ചിട്ടുണ്ട്.
'സമുദ്ര ശാസ്ത്രത്തിലും നാവിഗേഷനിലും മാനുഷിക മൂലധനവും സാങ്കേതിക വൈദഗ്ധ്യവും വളര്‍ത്തിയെടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. അതുവഴി സമുദ്ര വിദ്യാഭ്യാസത്തില്‍ ദീര്‍ഘകാല സഹകരണത്തിന് അടിത്തറയിടുന്നു' എന്ന് ജുനൈദ് ചൗധരി വ്യക്തമാക്കി. 2017ല്‍ കറാച്ചിക്കും മസ്‌കത്തിനും ഇടയില്‍ ഒരു യാത്രാ ഫെറി ആരംഭിക്കാന്‍ ലക്ഷ്യമിട്ട് ഒരു നിര്‍ദ്ദേശം സമര്‍പ്പിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications