Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ റൂട്ട് മാറ്റി; പാകിസ്താനെ കൂട്ടുപിടിച്ച് നീക്കം, പ്രതിരോധ ഉടമ്പടി നിരീക്ഷിച്ച് ഇന്ത്യ

റിയാദ്: ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം ഗള്‍ഫ് മേഖലയെ ഇരുത്തി ചിന്തിപ്പിക്കുന്നു. അമേരിക്കയുമായി മാത്രം പ്രതിരോധ ഉടമ്പടി തയ്യാറാക്കിയിരുന്ന ജിസിസി രാജ്യങ്ങള്‍ മറ്റു സുരക്ഷാ മാര്‍ഗങ്ങളും തേടുകയാണ്. സൗദി അറേബ്യയാണ് ആദ്യമായി ഈ ചുവട് വച്ചിരിക്കുന്നത്. പാകിസ്താനുമായി സൗദി അറേബ്യ പ്രതിരോധ ഉടമ്പടി ഒപ്പുവച്ചു.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫുമാണ് കരാര്‍ ഒപ്പുവച്ചത്. പാകിസ്താനില്‍ നിന്നുള്ള നിരവധി മന്ത്രിമാരും സന്നിഹിതരായി. ഏതെങ്കിലും ഒരു രാജ്യത്തിനെതിരായ ആക്രമണം രണ്ട് രാജ്യത്തെയും ആക്രമിച്ചതിന് തുല്യമായി കണക്കാക്കുമെന്ന് കരാറില്‍ പറയുന്നു. വളരെ വ്യാപ്തിയുള്ള കരാറാണിത്.

saudi arabia pakistan defense deal-

യമനിലെ ഹൂത്തികളുമായി സൗദി അറേബ്യ ഏറെ കാലം കൊമ്പു കോര്‍ത്തിരുന്നു. അടുത്തിടെയാണ് ഇരുവിഭാഗവും സമാധാന കരാര്‍ ഒപ്പുവച്ചതും പരസ്പരം ആക്രമണം നിര്‍ത്തിവച്ചതും. ഇനി ഏതെങ്കിലും സാഹചര്യത്തില്‍ ഹൂത്തികള്‍ സൗദി അറേബ്യയെ ആക്രമിച്ചാല്‍ പാകിസ്താന്‍ ഇടപെടുമെന്ന് ചുരുക്കം. മാത്രമല്ല, പാകിസ്താനെതിരായ നീക്കം സൗദി അറേബ്യയും ഇതേ രീതിയിലാണ് പരിഗണിക്കുക.

ഇസ്ലാമിക രാജ്യങ്ങളിലെ ആണവ ശക്തി

അതുകൊണ്ടുതന്നെയാണ് പാകിസ്താനും സൗദിയും ഒപ്പുവച്ച പ്രതിരോധ ഉടമ്പടി ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. പാകിസ്താനും ഇന്ത്യയും തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ സൗദി അറേബ്യ ഇരുപക്ഷവും പിടിക്കാറില്ല. ചര്‍ച്ചയിലൂടെ പരിഹാരം കാണണം എന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ഇനി മുതല്‍ അങ്ങനെ ആകില്ല എന്നാണ് പുതിയ കരാര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയുമായി അടുത്ത സൗഹൃദം തുടരുമെന്ന് സൗദി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുസ്ലിം രാജ്യങ്ങളിലെ ഏക ആണവ ശക്തിയാണ് പാകിസ്താന്‍. സൗദി അറേബ്യയ്ക്ക് ആണവ ആയുധം കൈമാറുമോ എന്ന ചോദ്യവും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്. ഇസ്രായേലിനും സൗദിയുടെ പുതിയ നീക്കം തിരിച്ചടിയാണ്. ഗ്രേറ്റര്‍ ഇസ്രായേല്‍ എന്ന ആശയവുമായി മുന്നോട്ട് പോകുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന് സൗദി അറേബ്യ വരെ നോട്ടമുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം ഇങ്ങനെ

സൗദി അറേബ്യ കരാര്‍ ഒപ്പുവച്ച സാഹചര്യത്തില്‍ കൂടുതല്‍ ജിസിസി രാജ്യങ്ങള്‍ പാകിസ്താനുമായി അടുത്തേക്കും. ഇന്ത്യയുമായി അടുത്ത സൗഹൃദമുള്ള രാജ്യങ്ങളാണ് ജിസിസിയിലേത്. അവര്‍ പാകിസ്താനുമായി പരിധി വിട്ട് അടുക്കുന്നത് ഇന്ത്യയെ സ്വാഭാവികമായും അസ്വസ്ഥമാക്കുന്നതാണ്. കരാറിന്റെ വിശദാംശങ്ങള്‍ ഇന്ത്യ പരിശോധിക്കും. പുതിയ കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ അറിഞ്ഞിട്ടുണ്ടെന്നും ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന കാര്യമുണ്ടോ എന്ന് പരിശോധിക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഖത്തറിലെ ഇസ്രായേല്‍ ആക്രമണവും പാകിസ്താനുമായുള്ള പുതിയ പ്രതിരോധ ഉടമ്പടിയും തമ്മില്‍ ബന്ധമില്ല എന്നാണ് സൗദി അറേബ്യ പ്രതികരിച്ചത്. ഏറെ കാലമായി നടത്തിവന്ന ചര്‍ച്ചയുടെ ഫലമാണ് കരാര്‍ എന്നും അവര്‍ അറിയിച്ചു. സുസ്ഥിരതയും സമാധാനവുമാണ് കരാറിന്റെ ലക്ഷ്യമെന്നും സൗദി വ്യക്തമാക്കി. ഖത്തറുമായി പ്രതിരോധ ഉടമ്പടി ഉടന്‍ ഒപ്പുവയ്ക്കുമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+