സൗദി അറേബ്യയുടെ ധൈര്യം; പാകിസ്താന്‍ ഇടപെടുമോ? തുറന്നുപറഞ്ഞ് മന്ത്രി, ഹൂതികള്‍ക്ക് പൂട്ട്
സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മില്‍ ശക്തമായ ആക്രമണവും പ്രത്യാക്രമണവും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തി നഗരങ്ങളില്‍ പലിയിടത്തും ഹൂതികളുടെ മിസൈലും ഡ്രോണും വീണു. സൗദി സഖ്യസേന ഹൂതികളെ ആക്രമിക്കുന്നതിന് തിരിച്ചടിയായിട്ടാണിത്. യമനിലെ കാര്യങ്ങളില്‍ സൗദി ഇടപെടരുത് എന്ന് ഹൂതികള്‍ പറയുന്നു. എന്നാല്‍ സൗദിയുടെ ഇടപെടല്‍ ആഗ്രഹിക്കുന്ന സൈന്യവും യമനിലുണ്ട്.
സൗദി അറേബ്യയെ ആക്രമിച്ചാല്‍ പാകിസ്താനും തുര്‍ക്കിയും ഇടപെടുമോ എന്ന ചോദ്യം ശക്തമാണ്. കാരണം, അടുത്തിടെയാണ് മൂന്ന് രാജ്യങ്ങളും ഉള്‍പ്പെടുന്ന മക്ക കരാര്‍ ഒപ്പുവച്ചത്. ഏതെങ്കിലും ഒരു രാജ്യത്തെ ആക്രമിച്ചാല്‍ മൂന്ന് രാജ്യങ്ങളെയും ആക്രമിച്ച പോലെയാണ് എന്നാണ് കരാര്‍. ഇപ്പോള്‍ ഹൂതികള്‍ സൗദിയെ ആക്രമിച്ചിരിക്കുകയാണ്. ഈ വേളയില്‍ താക്കീതുമായി രംഗത്തുവന്നിരിക്കുകയാണ് പാകിസ്താന്‍.

യാതൊരു കാരണവുമില്ലാതെ അംഗരാജ്യങ്ങളെ ആക്രമിച്ചാല്‍ ഇടപെടുമെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവജ ആസിഫ് പറഞ്ഞു. യമന്‍ കടന്ന് ആക്രമണം സൗദിയിലേക്ക് എത്തുന്നത് അംഗീകരിക്കാനാകില്ല. കഴിഞ്ഞ മാസം ഒപ്പുവച്ച മക്ക കരാര്‍ ഇവിടെ പ്രയോഗിക്കുമെന്നും പാകിസ്താന്‍ മന്ത്രി ജിയോ ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ സൂചിപ്പിച്ചു.
കരാര്‍ പ്രകാരം സൗദി അറേബ്യയുമായുള്ള സഹകരണം പാകിസ്താന്‍ ബഹുമാനിക്കുന്നു. ഇക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഹൂതികളുടെ ആക്രമണങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയും പാകിസ്താനും ചര്‍ച്ച നടത്തിയിട്ടില്ല. പ്രതിരോധിക്കാനാണ് മക്ക കരാര്‍ തയ്യാറാക്കിയത്. എന്നാല്‍ മൂന്നാമതൊരു രാജ്യത്തെ ആക്രമിക്കാനല്ലെന്നും ഖവജ ആസിഫ് വ്യക്തമാക്കി.
സൗദി അറേബ്യയെ ഹൂതി ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുകയാകും പാകിസ്താന്‍ ചെയ്യുക എന്നാണ് മന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്. മൂന്നാമതൊരു രാജ്യത്തെ അങ്ങോട്ട് ആക്രമിക്കുക എന്നതല്ല കരാര്‍. എന്നാല്‍ കരാറില്‍ ഒപ്പുവച്ച രാജ്യങ്ങളെ മറ്റൊരു ശക്തി ആക്രമിച്ചാല്‍ പ്രതികരിക്കുമെന്നും പാകിസ്താന്‍ മന്ത്രി വിശദീകരിച്ചു.
പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് കരുതുന്നത്. ഹൂതികള്‍ യുദ്ധവുമായി സൗദി അറേബ്യയിലേക്ക് വരുന്നത് അനുവദിക്കില്ല. അമേരിക്ക ഇറാനെ ആക്രമിച്ചതില്‍ മുസ്ലിം രാജ്യങ്ങളിലെല്ലാം ഇറാന് അനുകൂലമായ ഒരു വികാരമുണ്ട്. എന്നാല്‍ ഈ വികാരം യുദ്ധം വ്യാപിപ്പിക്കാനുള്ളതല്ല. യമനിലെ പ്രശ്‌നങ്ങള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും ഖവജ ആസിഫ് പറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസമായി സൗദിയും യമനും തമ്മിലുള്ള ആക്രമണം ശക്തമാണ്. ഇരുഭാഗത്തും വലിയ നഷ്ടമുണ്ടായി. ഈ സാഹചര്യത്തിലാണ് പാകിസ്താന്‍ മന്ത്രിയുടെ നിലപാട്. നിലവില്‍ പാകിസ്താന്‍ സൈനികര്‍ സൗദിയിലുണ്ട്. പലിശീനലത്തിന്റെ ഭാഗമായിട്ടാണ് ഇവര്‍ ക്യാമ്പ് ചെയ്യുന്നത്. ഇവര്‍ പാകിസ്താന് അനുകൂലമായി യുദ്ധത്തില്‍ ഇടപെടാന്‍ തുടങ്ങിയാല്‍ ഹൂതികളുടെ നില പരുങ്ങലിലാകും.




Click it and Unblock the Notifications
