Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്‍ പട്ടാളം ഗാസയിലേക്ക്; ഇസ്രായേലുമായി ധാരണ എന്ന് റിപ്പോര്‍ട്ട്, പകരം വന്‍ ഓഫര്‍

ഇസ്രായേല്‍ സൈന്യം പിന്മാറിയ പലസ്തീനിലെ ഗാസയിലേക്ക് പുനര്‍ നിര്‍മാണത്തിനും മറ്റും ചുക്കാന്‍ പിടിക്കാന്‍ പാകിസ്താന്‍ സൈനികരെ അയക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ സിഐഎ, ഇസ്രായേലിന്റെ മൊസാദ് എന്നീ ചാരസംഘടനകളുമായി പാകിസ്താന്റെ സൈനിക മേധാവി അസീം മുനീര്‍ ഈജിപ്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത് എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

20000 സൈനികരെയാണ് പാകിസ്താന്‍ ഗാസയിലേക്ക് അയക്കുകയത്രെ. ഇസ്രായേലിന്റെയും അമേരിക്കയുടെയും താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പാകിസ്താന്‍ സൈന്യം പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടിലുണ്ട്. സമാധാന സേനയായി അസര്‍ബൈജാന്റെയും ഇന്തോനേഷ്യയുടെയും സംഘങ്ങള്‍ ഇവിടെ എത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇവരോടൊപ്പമാണ് പാകിസ്താന്‍ സൈന്യം ചേരുകയത്രെ.

pakistan troops to gaza report-

രണ്ട് വര്‍ഷം നീണ്ട ഇസ്രായേലിന്റെ തുടര്‍ച്ചയായ ആക്രമണം നിലച്ചത് ഖത്തര്‍, ഈജിപ്ത്, അമേരിക്ക, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ ഇടപെടലിന്റെ ഫലമായിരുന്നു. ഇസ്രായേല്‍ സൈന്യം ഗാസയില്‍ നിന്ന് പിന്മാറുകയും തടവുകാരെ പരസ്പരം കൈമാറാനും ധാരണയായിരുന്നു. ഇതെല്ലാം നടന്നെങ്കിലും ഇസ്രായേല്‍ സൈന്യം ഇടയെക്കിടെ ഗാസയില്‍ ആക്രമണം നടത്തുന്നുണ്ട്.

പാകിസ്താന്‍ ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പരോക്ഷമായി പാകിസ്താന്‍ ഇസ്രായേലുമായി നടത്തുന്ന ആദ്യ ചര്‍ച്ചയാണിത് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മാത്രമല്ല, ഇസ്രായേലിനെതിരായ കടുത്ത നിലപാടില്‍ പാകിസ്താന്‍ മയംവരുത്തുമെന്നും ധാരണയുണ്ടത്രെ. ഇക്കാര്യത്തില്‍ പാകിസ്താന്‍ ഭരണകൂടം പ്രതികരിച്ചിട്ടില്ല.

ഹമാസിനെതിരായ നീക്കങ്ങളുടെ ഭാഗമായി കൂടിയാണ് പാകിസ്താന്‍ സൈന്യം എത്തുക എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഹമാസിനെ ഇതുവരെ വിമര്‍ശിക്കാത്ത രാജ്യമാണ് പാകിസ്താന്‍. മാത്രമല്ല, ഇസ്രായേലിനെതിരെ ഗാസയില്‍ നിന്നുള്ള ഒരു നീക്കത്തെയും പാകിസ്താന്‍ എതിര്‍ത്തിട്ടില്ല. ഇസ്രായേലിനെതിരെ പാകിസ്താനില്‍ പ്രതിഷേധം നടക്കാറുമുണ്ട്. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എത്രത്തോളം ശരിയാണ് എന്ന് വ്യക്തമല്ല.

പാകിസ്താന് സാമ്പത്തികമായ സഹായമാണ് അമേരിക്കയും ഇസ്രായേലും വാഗ്ദാനം ചെയ്തതത്രെ. ലോകബാങ്കില്‍ നിന്നുള്ള ധനസഹായം, വായ്പ തിരിച്ചടയ്ക്കുന്നതില്‍ ഇളവ് എന്നിവയെല്ലാമാണ് ഓഫര്‍. ഗള്‍ഫ് രാജ്യങ്ങള്‍ വഴി സാമ്പത്തിക സഹായം ശക്തമാക്കുമെന്നും വാഗ്ദാനമുണ്ടത്രെ. ഇന്ത്യയുടെ സൈനിക സമ്മര്‍ദ്ദം കുറയ്ക്കും, പാകിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ മൗനം പാലിക്കും തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

അതേസമയം, തുര്‍ക്കി, ഖത്തര്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ പാകിസ്താന്‍ സൈന്യത്തിന്റെ വരവിനെ എതിര്‍ത്തേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹമാസിനെ പിന്തുണയ്ക്കുന്ന ഇവര്‍ക്ക് പാകിസ്താന്‍ സൈന്യം പശ്ചിമേഷ്യയില്‍ സാന്നിധ്യം അറിയിക്കുന്നത് ഇഷ്ടമാകില്ല എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+