സര്‍വകാല റെക്കോഡിലേക്ക് പെട്രോള്‍ വില? യുഎഇയില്‍ നവംബറില്‍ ഇന്ധനവില കുത്തനെ കൂടും

മിഡില്‍ ഈസ്റ്റിലെ വിതരണത്തെക്കുറിച്ചുള്ള ആശങ്കകളും യുഎസിലെ എണ്ണശേഖരത്തിലുണ്ടായ കുറവും കാരണം, ആഗോള വിപണിയിലെ എണ്ണവില ബാരലിന് 110 ഡോളര്‍ കടന്ന് മുന്നേറ്റം തുടരുകയാണ്. ബുധനാഴ്ച ബ്രെന്റ്, ഡബ്ല്യുടിഐ ക്രൂഡ് ഓയിലുകള്‍ യഥാക്രമം 1.37 ശതമാനവും 1.47 ശതമാനവും വര്‍ധിച്ച്, ബാരലിന് 110.4 ഡോളര്‍, 99.16 ഡോളര്‍ എന്നിങ്ങനെയാണ് വ്യാപാരം നടന്നത്.

മിഡില്‍ ഈസ്റ്റിലെ യുദ്ധസാഹചര്യം മൂലമുള്ള ആശങ്കകള്‍ കാരണം, സെപ്റ്റംബറിലെ സമാന ദിവസങ്ങളെ അപേക്ഷിച്ച് ഒക്ടോബറിലെ ആദ്യ മൂന്നാഴ്ചകളില്‍ എണ്ണവില ഉയര്‍ന്ന നിലയിലാണ് തുടരുന്നത്. ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്ന്, യുഎഇയില്‍ ഒക്ടോബറില്‍ ഇന്ധനവില കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു.

Petrol Price In UAE

സൂപ്പര്‍ 98, സ്‌പെഷ്യല്‍ 95, ഇ-പ്ലസ് 91 എന്നിവയുടെ വിലയില്‍ ലിറ്ററിന് 0.60 ദിര്‍ഹം അഥവാ 16 ശതമാനം വര്‍ധനവാണ് വരുത്തിയത്. സെപ്റ്റംബറില്‍ ലിറ്ററിന് 3.8 ദിര്‍ഹമായിരുന്ന സൂപ്പര്‍ 98-ന്റെ വില ഒക്ടോബറില്‍ 4.40 ദിര്‍ഹമായി ഉയര്‍ന്നു. കഴിഞ്ഞ മാസം 3.69 ദിര്‍ഹമായിരുന്ന സ്‌പെഷ്യല്‍ 95 പെട്രോളിന്റെ വില 4.28 ദിര്‍ഹമായും, സെപ്റ്റംബറില്‍ 3.61 ദിര്‍ഹമായിരുന്ന ഇ-പ്ലസ് 91-ന്റെ വില 4.21 ദിര്‍ഹമായും വര്‍ധിച്ചു.

ഒക്ടോബറിലെ ആദ്യ മൂന്നാഴ്ചകളില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ഡിസംബര്‍ കരാറുകള്‍ ബാരലിന് ശരാശരി 104.7 ഡോളര്‍ എന്ന നിലയിലായിരുന്നു. കഴിഞ്ഞ മാസം ഇതേ കാലയളവില്‍ ഇത് 101.37 ഡോളര്‍ ആയിരുന്നു. ആഗോള വിപണിയിലെ വിലനിലവാരത്തിനനുസരിച്ച്, ഓരോ മാസാവസാനവും യുഎഇ ഇന്ധനവിലയില്‍ മാറ്റം വരുത്താറുണ്ട്. നവംബര്‍ മാസത്തേക്കുള്ള പെട്രോള്‍ വില, യുഎഇ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി ഒക്ടോബര്‍ 31-ന് പ്രഖ്യാപിക്കും.

മാസത്തിലെ എണ്ണവിലയും മറ്റ് ഘടകങ്ങളും കണക്കിലെടുത്ത്, വരാനിരിക്കുന്ന ദിവസങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി വിലയില്‍ ക്രമീകരണങ്ങള്‍ വരുത്തും. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ യുഎസുമായി ചര്‍ച്ചകളില്ലെന്ന് ഇറാന്‍ പാകിസ്ഥാന്‍ കരസേനാ മേധാവി ആസിം മുനീറിനെ അറിയിച്ചതായി ഇറാനിയന്‍ മാധ്യമമായ നൂര്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് എണ്ണവില കുത്തനെ ഉയര്‍ന്നത്. സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട അപകടസാധ്യതകളും വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ കപ്പലുകള്‍ക്ക് നേരെ കുറഞ്ഞത് 18 ആക്രമണങ്ങള്‍ നടന്നതായി ഷിപ്പ് ട്രാക്കര്‍ സ്ഥാപനമായ കെപ്ലര്‍ തിങ്കളാഴ്ച അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിന് അപ്പുറം ഒമാന്‍ ഉള്‍ക്കടല്‍ വരെ നീളുന്ന മേഖലകളില്‍ ഇറാന്‍ എണ്ണ ടാങ്കറുകളെ ലക്ഷ്യമിടുന്നതായി എല്‍എസ്ഇജി വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഇത് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിയെയും, ഈ കയറ്റുമതിയെ സഹായിക്കുന്ന കപ്പലുകള്‍ തമ്മിലുള്ള എണ്ണ കൈമാറ്റത്തെയും അപകടത്തിലാക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma