Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുന്നാളിന് ദുബായിലാണോ? പുറത്ത് പോകുമ്പോള്‍ കൈയില്‍ റൊക്കം ദിര്‍ഹം കരുതിക്കോ, പണിപാളുമേ..!

ദുബായ്: ഈദ് അല്‍ ഫിത്വര്‍ പ്രമാണിച്ച് ഒമ്പത് ദിവസത്തെ നീണ്ട അവധിയാണ് യുഎഇയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഘോഷങ്ങളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ എമിറാറ്റികള്‍ക്കും പ്രവാസികള്‍ക്കും ഈ നീണ്ട അവധി സഹായിക്കും എന്നതില്‍ സംശയമില്ല. മിക്കവാറും എല്ലാവരും പുറത്ത് കറങ്ങാനും ഭക്ഷണം കഴിക്കാനുമായി ഈ അവധി പ്രയോജനപ്പെടുത്തും എന്നുറപ്പാണ്.

ഒരുപാട് പ്രവാസി മലയാളികള്‍ കുടുംബത്തോടൊപ്പം ദുബായിയില്‍ ഉടനീളം താമസിക്കുന്നുണ്ട്. അതിനാല്‍ തന്നെ മലയാളി കുടുംബങ്ങളെ സംബന്ധിച്ച് വീണുകിട്ടിയ സുവര്‍ണാവസരമാണ് ഈ നീണ്ട അവധി. മിക്കവരും ഇന്നത്തെ കാലത്ത് ഡിജിറ്റല്‍ പേയ്‌മെന്റ് ഇഷ്ടപ്പെടുന്നതിനാല്‍ ലിക്വിഡായി പണം കൈയില്‍ കരുതാറില്ല. എന്നാല്‍ സ്ഥലം കാണാനും ചുറ്റിക്കറങ്ങാനും പോകുന്നതിന് മുന്‍പ് കൈയിലെ പണം ലിക്വിഡായി തന്നെ ഉണ്ട് എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

Gulf News

കാരണം ദുബായിയിലെ ചില സ്ഥലങ്ങളില്‍ ഇപ്പോഴും ഫിസിക്കല്‍ കറന്‍സി മാത്രമെ സ്വീകരിക്കുന്നുള്ളൂ എന്നാണ് ഖലീജ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും ഡിജിറ്റല്‍ ഇടപാടുകളുമൊക്കെയായി എല്ലാവര്‍ക്കും പേയ്മെന്റിന്റെ മുന്‍ഗണനാ രീതികള്‍ മാറിയിട്ടുണ്ടെങ്കിലും രാജ്യത്ത് ഇപ്പോഴും ഫിസിക്കല്‍ കറന്‍സിക്ക് പരമാധികാരമുള്ള പോക്കറ്റ് ഏരിയകളുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിങ്ങള്‍ ഗോള്‍ഡ് സൂക്കില്‍ അവസാന നിമിഷം ഷോപ്പിംഗ് നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവിടെയുള്ള ചില വ്യാപാരികള്‍ ഇപ്പോഴും ഫിസിക്കല്‍ കറന്‍സിയുടെ സുരക്ഷിതത്വവും ലാളിത്യവുമാണ് പിന്തുടരുന്നത് എന്ന് ഓര്‍മിക്കണം. പണം കൊണ്ടുപോകാന്‍ തന്നെ പ്രേരിപ്പിക്കുന്ന ഒരേയൊരു സ്ഥലമാണ് ഗോള്‍ഡ് സൂക്ക് എന്നാണ് ദുബായിലെ 25 കാരനായ സുഡാനി പ്രവാസി മുഹമ്മദ് ഉസ്മാന്‍ ഖലീജ് ടൈംസിനോട് പറഞ്ഞത്.

തന്റെ മിക്ക ഇടപാടുകളും ഡിജിറ്റല്‍ പേയ്‌മെന്റ് മുഖേനയാണ് എന്നും എന്നാല്‍ ഗോള്‍ഡ് സൂക്കിലെ ചെറുകിട കച്ചവടക്കാരും കരകൗശല വിദഗ്ധരും ഇപ്പോഴും ഫിസിക്കല്‍ കറന്‍സിയെ ആണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബായിയിലെ മറ്റൊരു താമസക്കാരനായ മുഹമ്മദ് ആദം കഫറ്റീരിയകളിലെ ഫിസിക്കല്‍ കറന്‍സി നിര്‍ബന്ധത്തെക്കുറിച്ചാണ് പറയുന്നത്. കഫറ്റീരിയകള്‍ സന്ദര്‍ശിക്കുമ്പോള്‍ നാണയത്തുട്ടുകള്‍ കൈയില്‍ കരുതാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഡ് പേയ്മെന്റുകളുടെ ജനപ്രിയതയും സൗകര്യവും ഉണ്ടായിരുന്നിട്ടും അല്‍ ഐനില്‍ പണം മാത്രം സ്വീകരിക്കുന്ന ചില ഭക്ഷണശാലകളുണ്ട് എന്നാണ് മറ്റൊരാള്‍ മുന്നറിയിപ്പ് നല്‍കുന്നത്. അല്‍ ഐനിലെ ചില ടാക്‌സികളിലും ഫിസിക്കല്‍ കറന്‍സി മാത്രമെ സ്വീകരിക്കാറുള്ളൂ. ദുബായിലെ ഗ്ലോബല്‍ വില്ലേജിലെ ചില സ്റ്റാളുകളിലും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് പകരം പണം മാത്രമേ സ്വീകരിക്കുന്നുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+