പ്രവാസികൾക്ക് തിരിച്ചടി; ഷാർജയിലും വാടകയിൽ വൻ വർധന
യുഎഇയിൽ വാടകവർധന പേടിയിൽനിന്നു രക്ഷതേടി മലയാളികൾ ഏറെ ആശ്രയിക്കുന്ന ഷാർജയിൽ ഈ വർഷം വാടകയിൽ വൻ വർധന. കെട്ടിടം സ്ഥിതി ചെയ്യുന്ന മേഖല, പാർക്കിങ്, വാഹന സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കണക്കിലെടുത്ത് 5 മുതൽ 25 ശതമാനം വരെയാണ് പുതുവർഷത്തിൽ വാടക വർധിച്ചത്.

പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന മുവൈലയിലാണ് ഏറ്റവും കൂടുതൽ വർധന. ഇവിടെ നിലവിലെ വാടകയിൽ 25 ശതമാനം വർധിച്ചു. അതോടൊപ്പം അൽ ഖാൻ, അൽ താവൂൻ, അൽ മജാസ്, അൽ നഹ്ദ എന്നിവിടങ്ങളിലും വാടകയിൽ ശരാശരി 20 % വർധിച്ചു. അൽ നബ, അൽ ബുതീന, അൽ മുറൈജ, അബു ഷഗാറ, അൽ ജുബൈൽ എന്നിവിടങ്ങൾ 5 ശതമാനം വാടക വർധിച്ചു.
യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിൽ പ്രത്യേകിച്ച് ദുബായ്, അബുദാബി എന്നിവിടങ്ങളിൽ വാടക ഗണ്യമായാണ് വർധിക്കുന്നത്. ഇത് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. പലയിടങ്ങളിലും 5,000 മുതൽ 20,000 ദിർഹം വരെ വാർഷിക വാടകയിൽ വർധനവുണ്ട്. ഉയർന്ന വാടക കാരണം 69 ശതമാനം വാടകക്കാരും താമസം മാറുന്നത് ഷാർജയിലോ മുവൈലയില പോലുള്ള സ്ഥലങ്ങളിലേക്കായിരുന്നു.












Click it and Unblock the Notifications