Get Updates
Get notified of breaking news, exclusive insights, and must-see stories!

27 വര്‍ഷത്തിന് ശേഷം അക്ബര്‍ അല്‍ ബക്കര്‍ ഒഴിയുന്നു; ഖത്തര്‍ എയര്‍വേയ്‌സിന്റെ പുതിയ മേധാവി ഇതാണ്...

ദോഹ: ലോകത്തെ പ്രധാനപ്പെട്ട വിമാന കമ്പനികളിലൊന്നായ ഖത്തര്‍ എയര്‍വേയ്‌സിന്റെ മേധാവി അക്ബര്‍ അല്‍ ബക്കര്‍ പദവി ഒഴിയുന്നു. ചെയര്‍മാന്‍ സഅദ് ഷരീദ അല്‍ കഅബി ജീവനക്കാരെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ബന്ധപ്പെട്ട സര്‍ക്കുലര്‍ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറിന്റെ ഔദ്യോഗിക വിമാന കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്‌സ്.

കഴിഞ്ഞ 27 വര്‍ഷമായി ഖത്തര്‍ എയര്‍വേയ്‌സിന്റെ സിഇഒ പദവി അലങ്കരിക്കുന്ന വ്യക്തിയാണ് അക്ബര്‍ അല്‍ ബക്കര്‍. വിമാന കമ്പനി പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിഇഒ ആയി 1997ല്‍ അക്ബര്‍ ചുമതലയേറ്റത്. ഘട്ടങ്ങളായി ലോകത്തെ വന്‍കിട വിമാന കമ്പനികളുടെ ഗണത്തിലേക്ക് ഖത്തര്‍ എയര്‍വേയ്‌സിനെ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

qatar-airways-ceo

യുഎഇയുടെ ഇത്തിഹാദ്, എമിറേറ്റ്‌സ്, തുര്‍ക്കിയുടെ വിമാന കമ്പനികള്‍ എന്നിവയുമായി ശക്തമായ മല്‍സരം നടത്തിയാണ് ഖത്തര്‍ എയര്‍വേയ്‌സ് വ്യോമയാന രംഗത്ത് നിലയുറപ്പിച്ചത്. ഗള്‍ഫ് മേഖലയെ ലോകത്തെ വിമാന കമ്പനികളുടെ ഹബ്ബാക്കി മാറ്റുന്നതില്‍ മുഖ്യ പങ്കാണ് ഖത്തര്‍ എയര്‍വേയ്‌സ് വഹിച്ചത്. ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് ഒരുക്കിയതിലും അക്ബറിന്റെ പങ്ക് ചെറുതല്ല.

എയര്‍ബസുമായുള്ള തര്‍ക്കത്തില്‍ ശക്തമായ നിലപാട് എടുത്തതിലൂടെ അക്ബര്‍ അല്‍ ബക്കര്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. മാത്രമല്ല, ഓസ്‌ട്രേലിയയില്‍ ഖത്തര്‍ എയര്‍വേയ്‌സിനെതിരെ നടപടിയുണ്ടായപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞത് അക്ബര്‍ അല്‍ ബക്കര്‍ ആയിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സംഭവ ബഹുലമായ 27 വര്‍ഷമാണ് കടന്നുപോകുന്നത്.

സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ ഖത്തര്‍ എയര്‍വേയ്‌സ് ഏറെ പ്രതിസന്ധി നേരിട്ടിരുന്നു. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വ്യോമയാന മേഖല ഖത്തര്‍ എയര്‍വേയ്‌സിന് നിരോധനം ഏര്‍പ്പെടുത്തി. ഇറാന്റെ വ്യോമ പാത ഉപയോഗിച്ചാണ് ഉപരോധം നിലനിന്ന മൂന്നര വര്‍ഷം ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തിയത്.

അക്ബര്‍ അല്‍ ബക്കറിന്റെ വിരമിക്കല്‍ ആദ്യം പുറത്തുവിട്ടത് വ്യോമയാന മേഖലയിലെ വിദഗ്ധനായ അലക്‌സ് മക്കറസ് ആണ്. പിന്നീടാണ് മാധ്യമങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്തയാക്കിയത്. ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ഖത്തര്‍ ഡ്യൂട്ടി ഫ്രീ എന്നിവയുടെ സിഇഒ ആയും അക്ബര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പദവികള്‍ അദ്ദേഹം ഒഴിയുമോ എന്ന് വ്യക്തമല്ല. ഹമദ് വിമാനത്താവളത്തിലെ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ബദര്‍ മുഹമ്മദ് അല്‍മീര്‍ ആണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ പുതിയ സിഇഒ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+