ശമ്പളം 2.33 ലക്ഷം രൂപ; ഖത്തര്‍ എയര്‍വേയ്‌സ് ജോലിയുടെ യോഗ്യത, പരീക്ഷ എന്നിവ അറിയാം
ലോകത്തെ പ്രധാന വിമാന കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്‌സ്. ഖത്തര്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് കമ്പനി. 150 വിമാനത്താവളങ്ങളലേക്ക് സര്‍വീസ് നടത്തുന്ന ഖത്തര്‍ എയര്‍വേയ്‌സിന് ലോകത്തെ മിക്ക രാജ്യങ്ങളിലേക്കും സര്‍വീസുണ്ട്. മികച്ച ശമ്പളമാണ് കമ്പനി നല്‍കുന്നത്. വരുമാനത്തിന് നികുതിയില്ല എന്നതും ഖത്തറിലെ പ്രത്യേകതയാണ്.
ജോലി ലഭിച്ച് ആദ്യമായി എത്തുന്ന വ്യക്തിക്ക് 9500 റിയാല്‍ ആണ് ഖത്തര്‍ എയര്‍വേയ്‌സിലെ ശമ്പളം. ഇത് 11000 റിയാല്‍ വരെ കൂടാം. ഏകദേശം 2.33 ലക്ഷം രൂപയ്ക്ക് മുകളില്‍ വരും. പരിചയ സമ്പത്ത്, ഏത് സെക്ടറില്‍ ജോലി ചെയ്യുന്നു, സീനിയോരിറ്റി എന്നിവയെല്ലാം കണക്കാക്കി ശമ്പളത്തില്‍ വ്യത്യാസമുണ്ടാകും. കൂടാതെ അലവന്‍സുകളുമുണ്ട്.

വിമാനത്തില്‍ ജോലി ചെയ്യുന്ന സീനിയര്‍ ജീവനക്കാര്‍ക്ക് 14000 റിയാല്‍ മുതല്‍ 16000 വരെ ശമ്പളമുണ്ട്. കാബിന്‍ സര്‍വീസ് ഡയറക്ടര്‍ പോലുള്ള ഉന്നത ജീവനക്കാര്‍ക്ക് 18500 വരെ ശമ്പളം കിട്ടും. നികുതി ഈടാക്കാത്തതിനാല്‍ കിട്ടുന്ന ശമ്പളത്തില്‍ മറ്റു കൈകടത്തലുകള്‍ ഉണ്ടാകില്ല. ഏത് റൂട്ടിലുള്ള വിമാനത്തില്‍ ജോലി ചെയ്യുന്നു, ജോലി സമയം എന്നിവയൊക്കെ അലവന്‍സ് കൂടാനും കുറയാനുമുള്ള കാരണങ്ങളാണ്.
ശമ്പളം മാത്രമല്ല, മറ്റു ആനുകൂല്യങ്ങളുമുണ്ട്
ശമ്പളത്തിന് പുറമെ മറ്റു ചില ആനുകൂല്യങ്ങളും ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍ക്ക് ലഭിക്കും. ജീവനക്കാര്‍ക്ക് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ താമസ സൗകര്യമൊരുക്കും. താമസ സ്ഥലത്ത് നിന്ന് ജോലി സ്ഥലത്തേക്ക് യാത്രാ സൗകര്യമുണ്ടാകും. ഖത്തര്‍ എയര്‍വേയ്‌സിലെ സ്വകാര്യ യാത്രയ്ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് കിട്ടും. ജീവനക്കാരനും കുടുംബങ്ങള്‍ക്കും ഇളവുണ്ട്. ഖത്തര്‍ എയര്‍വേയ്‌സിന്റെ അനുബന്ധ കമ്പനികളിലും ഇളവ് ലഭിക്കും.
ജീവനക്കാരനും കുടുംബത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടും. ജോലി ലഭിക്കുന്ന വ്യക്തിക്ക് ദോഹയില്‍ മാസങ്ങള്‍ നീളുന്ന പരിശീലനമുണ്ടാകും. ഖത്തര്‍ എയര്‍വേയ്‌സില്‍ കാബിന്‍ ക്രൂ ജോലി ലഭിക്കുന്നത് എങ്ങനെ എന്നും അറിയേണ്ടതാണ്. വലിയ ശമ്പളം ലഭിക്കുന്നതു കൊണ്ടുതന്നെ ഈ ജോലിക്ക് വേണ്ടി താല്‍പ്പര്യപ്പെടുന്ന ആയിരങ്ങളുണ്ട്.
അപേക്ഷകന്റെ യോഗ്യതകള്‍ അറിയാം
അപേക്ഷകന് 21 വയസ് തികയണം, 12ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കണം, പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം, യാത്രാ വിലക്കുണ്ടാകാന്‍ പാടില്ല. ദോഹയിലേക്ക് താമസം മാറേണ്ടി വരും. അത്യാവശ്യത്തിന് ഉയരം വേണം. ഇംഗ്ലീഷില്‍ എഴുതാനും വായിക്കാനും സംസാരിക്കാനും സാധിക്കണം. മറ്റു ഭാഷകര്‍ കൂടി അറിഞ്ഞാല്‍ അധിക യോഗ്യതയായി കണക്കാക്കും.
ഒറ്റനോട്ടത്തില്‍ ഉദ്യോഗാര്‍ഥിക്ക് പ്രൊഷണലിസം വേണം. യൂണിഫോം ധരിച്ച ശേഷം കാണുന്ന ശരീര ഭാഗങ്ങളില്‍ ടാറ്റു ഉണ്ടാകാന്‍ പാടില്ല. നല്ല ആരോഗ്യം വേണം. ഏവിയേഷന്‍ വൈദ്യ പരിശോധനയില്‍ പാസാകണം, കാഴ്ച-കേള്‍വി എന്നിവയ്ക്ക് തകരാറുണ്ടാകരുത്. മികച്ച ആശയവിനിമയ ശേഷി വേണം, കൂട്ടായ പ്രവര്‍ത്തനത്തില്‍ മികച്ചു നില്‍ക്കണം, നിശ്ചിത സമയം കഴിഞ്ഞും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം.
ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ ക്ഷണിക്കാറുള്ളത്. അപേക്ഷ പരിശോധിച്ച ശേഷം ചുരുക്കപ്പട്ടിക തയ്യാറാക്കും. ഒറ്റയ്ക്കും കൂട്ടത്തിലുമുള്ള കഴിവുകള്‍ എന്തൊക്കെ എന്ന് പരിശോധിക്കുന്ന ടെസ്റ്റുകള്‍ ഉണ്ടാകും, അഭിമുഖം, വൈദ്യ പരിശോധന, പരിശീലനം, പ്രൊബേഷന്‍ കാലാവധി, നിയമനം എന്നിവയാണ് ജോലി ലഭിക്കുന്നത് വരെയുള്ള നടപടിക്രമങ്ങള്‍.












Click it and Unblock the Notifications