ദോഹയില്‍ നിന്നും ആദ്യമായി ഖത്തർ എയർവേഴ്സ് പറന്നു, ആ സൗദി നഗരത്തിലേക്ക്: പുതിയ നീക്കം
വിനോദസഞ്ചാര മേഖലയില്‍ കൈകോർത്ത് ഖത്തറും സൗദി അറേബ്യയും. വിനോദ സഞ്ചാര കേന്ദ്രമായ അല്‍ ഉലയിലേക്കുള്ള ഖത്തർ എയർവേയ്‌സ് സർവിസിന് തുടക്കം കുറിച്ചുകൊണ്ടാണ് പുതിയ സഹകരണ നീക്കം. സാംസ്കാരിക, വിനോദസഞ്ചാര മേഖലകളിൽ സഹകരണവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനുള്ള ഖത്തർ -സൗദി കോഓഡിനേഷൻ കൗൺസിലിന്റെ ഭാഗമായിട്ടാണ് പുതിയ സർവ്വീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
ദോഹയിൽനിന്ന് അൽ ഉലയിലേക്കുള്ള വിമാന സർവിസ് സമിതിയുടെ ശ്രമങ്ങളുടെ വിജയമാണെന്ന് സാംസ്കാരിക-വിനോദസഞ്ചാര സമിതി ചെയർമാനും ഖത്തർ സാംസ്കാരിക മന്ത്രിയുമായ ശൈഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് ആൽഥാനി അഭിപ്രായപ്പെട്ടു. അൽ ഉലയിലേക്കുള്ള ഖത്തർ എയർവേയ്‌സ് സർവിസിന് തുടക്കം കുറിക്കുന്ന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബ്ദുൾറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ആൽഥാനിക്ക് പുറമെ, സൗദി അറേബ്യയിലെ സാംസ്കാരിക മന്ത്രി ഹിസ് ഹൈനസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരൻ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, എഞ്ചിനീയർ ബദർ മുഹമ്മദ് അൽമീർ, അൽഉലയ്‌ക്കായുള്ള റോയൽ കമ്മീഷൻ ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അബീർ അൽ അകേൽ, റോയൽ കമ്മീഷൻ ചീഫ് ടൂറിസം ഓഫീസർ ഫിലിപ്പ് ജോൺസ് എന്നിവരും ആദ്യ വിമാനത്തില്‍ ഖത്തറില്‍ നിന്നും സൗദി അറേബ്യയിലേക്ക് എത്തി.
അല്‍ഉലയിലെ പ്രധാനപ്പെട്ട പ്രദേശങ്ങളും സംഘം സന്ദർശിച്ചു. ആധുനികതയുടെയും ചരിത്രത്തിന്റെയും സമന്വയം ഉയർത്തിക്കാട്ടിക്കൊണ്ട് വിവിധ സൈറ്റുകൾ പര്യവേക്ഷണം ചെയ്തുകൊണ്ട് സംഘം യാത്ര തുടർന്നു. പ്രത്യേകിച്ചും സുസ്ഥിരവും ജൈവവൈവിധ്യമുള്ളതുമായ ഒയാസീസില്‍ അടക്കം സംഘമെത്തി. സൗദി അറേബ്യയുടെ സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ അൽ-സൗദ് രാജകുമാരൻ പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ അൽ-സൗദ് എന്നിവർ വിഐപി പ്രതിനിധി സംഘത്തെ സ്വീകരിച്ചു.
അതേസമയം, സൗദി അറേബ്യയുടെ പൈതൃക നഗരമായ അല്‍ഉലയെ 2023-ലെ ഏഴ് ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ കോണ്‍ഡെ നാസ്റ്റ് ട്രാവലര്‍ ഉള്‍പ്പെടുത്തിയിരുന്നു. അവാര്‍ഡ് ജേതാവായ ട്രാവല്‍ എഴുത്തുകാരന്‍ ആരോണ്‍ മില്ലറുടെ 2023-ലെ ദ സെവന്‍ വണ്ടേഴ്‌സ് ഓഫ് ദി വേള്‍ഡില്‍ ആണ് അല്‍ഉലയും ഉള്‍പ്പെട്ടത്. അസാധാരണമായ ചരിത്രവും സാംസ്‌കാരിക പൈതൃകവുമുള്ള സ്ഥലമാണ് സൗദി നഗരമായ അല്‍ഉല എന്ന് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചു.
2022 അവസാനത്തോടെയാണ് അല്‍ഉലയിലേക്ക് ഔദ്യോഗികമായി സന്ദര്‍ശകര്‍ക്കായി വാതിലുകള്‍ തുറന്നുകൊടുത്തത്. 200,000-ത്തിലധികം വര്‍ഷത്തെ അറബ് ചരിത്രം അനാവരണം ചെയ്യുന്ന പൈതൃക നഗരമാണ് അല്‍ഉല. സൗദി അറേബ്യയുടെ വടക്കന്‍ മരുഭൂമിയുടെ ഹൃദയഭാഗത്താണ് അല്‍ഉല നഗരം സ്ഥിതി ചെയ്യുന്നത്. പുരാതന നാഗരിക ജീവിതത്തിന്റെ ശേഷിപ്പായി ഇവിടെ ആകെയുള്ളതിന്റെ അഞ്ച് ശതമാനത്തില്‍ താഴെ സ്ഥലമേ ഖനനം ചെയ്തിട്ടുള്ളൂവെന്നാണ് കണക്ക്.












Click it and Unblock the Notifications