ഖത്തര്‍ എയര്‍വേയ്‌സ്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, ലുഫ്ത്താന്‍സ, എയര്‍ ഇന്ത്യ; റിയാദ് വിമാനം റദ്ദാക്കി കമ്പനികള്‍

ഹൂതികളുടെ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി വിവിധ വിമാന കമ്പനികള്‍. ഖത്തറിന്റെ ഖത്തര്‍ എയര്‍വേയ്‌സ്, ശ്രീലങ്കയുടെ ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, ജര്‍മനിയുടെ ലുഫ്ത്താന്‍സ, ഇന്ത്യയുടെ എയര്‍ ഇന്ത്യ എന്നിവയാണ് സര്‍വീസ് റദ്ദാക്കിയത്. എയര്‍ ഇന്ത്യ അറിയിച്ചതു പ്രകാരം ഇന്നുകൂടിയാണ് റിയാദിലേക്കുള്ള വിമാനം റദ്ദാക്കിയിട്ടുള്ളത്.

അതേസമയം, ഇന്ന് കൊച്ചിയില്‍ നിന്ന് സൗദിയിലേക്കുള്ള വിമാന സര്‍വീസ് താളംതെറ്റി. ജിദ്ദ-കൊച്ചി-ജിദ്ദ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൗദിയ വിമാനം ആദ്യം സമയം പുനക്രമീകരിച്ചെങ്കിലും പിന്നീട് റദ്ദാക്കിയതായി അറിയിച്ചു. ഇതേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആകാശ എയര്‍ വിമാനവും റദ്ദാക്കി. റിയാദില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്ന് സര്‍വീസ് നടത്തിയില്ല.

qatar airways cancelled riyadh flights

ദോഹയില്‍ നിന്ന് റിയാദിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് ഞായറാഴ്ചയും സര്‍വീസ് നടത്തില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ സര്‍വീസ് റദ്ദാക്കിയതിന് പുറമെയാണ് ഞായറാഴ്ചയിലെ സര്‍വീസ് കൂടി ഖത്തര്‍ എയര്‍വേയ്‌സ് റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന എന്നു കമ്പനി അറിയിച്ചു. യാത്രക്കാര്‍ തുടര്‍ന്നുള്ള അറിയിപ്പുകള്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.

ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ ഒക്ടോബര്‍ 18 വരെയാണ് റിയാദ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാലാണ് സര്‍വീസ് റദ്ദാക്കുന്നത് എന്ന് ശ്രീലങ്ക അറിയിച്ചു. സാഹചര്യം മെച്ചപ്പെട്ടാല്‍ സര്‍വീസ് പുനരാരംഭിക്കുമെന്നു ശ്രീലങ്കന്‍ എയര്‍ലൈന്‍സും വ്യക്തമാക്കി. നേരത്തെ ബുക്ക് ചെയ്തവര്‍ കമ്പനി ഓഫീസുമായി ബന്ധപ്പെട്ട് യാത്ര ക്രമീകരിക്കണം.

ജര്‍മനിയുടെ ലുഫ്ത്താന്‍സ ഒക്ടോബര്‍ 16 വരെയാണ് റിയാദിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കിയിട്ടുള്ളത്. ഹൂതികളും സൗദി സൈന്യവും തമ്മിലുള്ള പോര് ശക്തമാണ്. ഏത് സമയവും ആക്രമണവും തിരിച്ചടിയും പ്രതീക്ഷിക്കുന്നുണ്ട്. റിയാദ് വിമാനത്താവളം ലക്ഷ്യമിട്ട് നിരവധി മിസൈലുകളാണ് ഹൂതികള്‍ തൊടുത്തു വിടുന്നത്. സൗദിയുടെ മറ്റു പ്രധാന കേന്ദ്രങ്ങളും ഹൂതികള്‍ ആക്രമിച്ചു. സൗദി സൈന്യം യമനിലും ആക്രമണം നടത്തുന്നുണ്ട്.

യമനിലെ സര്‍ക്കാര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഏദന്‍ എയര്‍പോര്‍ട്ട് ഹൂതികള്‍ ആക്രമിച്ചു. ഇതോടെ യമനില്‍ നിന്ന് പുറത്തേക്കുള്ള വിമാന യാത്രയും അനിശ്ചിതത്വത്തിലായി. യുഎന്‍ രക്ഷാസമിതി ഹൂതികള്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് യമന്‍ സര്‍ക്കാരിന്റെ ആവശ്യം. അതേസമയം, ബാബുല്‍ മന്തിബ് ഉള്‍പ്പെടെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ യമന്‍ സര്‍ക്കാര്‍ സൈന്യവും ആക്രമണം നടത്തുന്നുണ്ട്.

അമ്രാന്‍ ഗവര്‍ണറേറ്റിലെ ഹര്‍ഫ് സുഫിയാന്‍ ജില്ലയില്‍ ജനവാസ കേന്ദ്രത്തില്‍ സൈന്യം ആക്രമണം നടത്തി എന്നാണ് ഹൂതികള്‍ ആരോപിക്കുന്നത്. സഅദ ജില്ലയിലും സമാനമായ നീക്കം സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ഈ സാഹചര്യത്തിലാണ് ഏദന്‍ എയര്‍പോര്‍ട്ടിന് നേരെ ഹൂതികളുടെ നീക്കം. സൗദി അറേബ്യന്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കി യമനിലെ സര്‍ക്കാര്‍ സൈന്യത്തിന് പിന്തുണ നല്‍കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma