പാകിസ്താന് ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍; പണമുള്ള യാത്രക്കാര്‍ ഒഴുകും, 30 ദിവസത്തേക്ക് വിസ ഓണ്‍ അറൈവല്‍

പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസാ ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍. ഇടക്കാലത്ത് നിര്‍ത്തിവെച്ച വിസ ഓണ്‍ അറൈവല്‍ സൗകര്യം വീണ്ടും ആരംഭിച്ചു. 30 ദിവസത്തേക്കാണ് വിസ ഓണ്‍ അറൈവല്‍ ലഭിക്കുക. ഹമദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ബന്ധപ്പെട്ട കൗണ്ടറില്‍ എത്തിയാണ് രേഖകള്‍ ശരിയാക്കേണ്ടത്. ടൂറിസ്റ്റ് വിസയായിട്ടാണ് വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാക്കുന്നത്.

ജോലി ആവശ്യാര്‍ഥം വരുന്നവര്‍ക്ക് നല്‍കുന്ന വിസ അല്ലിത്. പകരം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. വിസ ഓണ്‍ അറൈവല്‍ ലഭിക്കുന്നതിന് ചില നിബന്ധനകള്‍ പാലിച്ചിരിക്കണം. അല്‍പ്പം പണച്ചെലവുള്ള കാര്യമാണിത്. പാകിസ്താനില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ ചില മുന്‍കരുതല്‍ എടുക്കേണ്ടത് ആവശ്യമാണ്.

qatar visa on arrival for pakistan citizen

5000 ഖത്തരി റിയാല്‍ കൈവശമുണ്ട് എന്ന രേഖ ആവശ്യമാണ്. മടക്ക ടിക്കറ്റ് വേണം. ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. 30 ദിവസത്തേക്കാണ് വിസ ഓണ്‍ അറൈവല്‍ അനുവദിക്കുക. ആവശ്യമെങ്കില്‍ 30 ദിവസത്തേക്ക് കൂടി നീട്ടാം. പാകിസ്താനില്‍ നിന്ന് നേരിട്ട് വരുന്നവര്‍ക്ക് പോളിയോ വാക്‌സിന്‍ എടുത്ത രേഖയും നിര്‍ബന്ധമാണ്.

ഖത്തറില്‍ താമസിക്കാന്‍ അനുമതി നല്‍കുന്ന 30 ദിവസം ചെലവഴിക്കാന്‍ മതിയായ തുക കൈവശമുണ്ട് എന്ന് ഉറപ്പിക്കാനാണ് 5000 റിയാല്‍ നിബന്ധന. ഈ വിസയിലെത്തുന്നവര്‍ ജോലി അന്വേഷിക്കുന്നതിനും അവസരം ഉപയോഗപ്പെടുത്തിയേക്കാം. പക്ഷേ, നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമാണ് വിസ അനുവദിക്കുക. മേല്‍പ്പറഞ്ഞ നിബന്ധനകള്‍ക്ക് പുറമെ മറ്റു ചില കാര്യങ്ങള്‍ കൂടി പാലിക്കണം.

'ഡിസ്‌കവര്‍ ഖത്തര്‍' മുഖേന ഹോട്ടല്‍ മുറി ബുക്ക് ചെയ്യണം. 50 റിയാലിന്റെ ഒരു മാസം കാലാവധിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണം. ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശമുണ്ടാകുകയും വേണം. ഖത്തറിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അംഗീകൃത ആരോഗ്യ ഇന്‍ഷുറന്‍സി കമ്പനികളുടെ പട്ടിക ലഭ്യമാണ്.

ദോഹയിലെ വിമാനത്താവളത്തില്‍ എത്തിയാല്‍ ഡിസ്‌കവര്‍ ഖത്തര്‍ ഡെസ്‌കില്‍ എത്തി രേഖകള്‍ ശരിയാക്കാം. ബന്ധപ്പെട്ട രേഖ നല്‍കി സീല്‍ ചെയ്യാം. ഇതിന് ശേഷം എമിഗ്രേഷന്‍ കൗണ്ടറുകളില്‍ എത്തി വിസാ നടപടികള്‍ പൂര്‍ത്തിയാക്കണം. വിസ ഓണ്‍ അറൈവല്‍ 30 ദിവസം കൂടി ദീര്‍ഘിപ്പിക്കണം എന്നുള്ളവരും മേല്‍പ്പറഞ്ഞ നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ പാകിസ്താന്‍ പൗരന്മാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ സൗകര്യം താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. വിസ എടുത്ത് മാത്രമേ ഖത്തറിലേക്ക് വരാന്‍ പാടുള്ളൂ എന്ന് ദോഹയിലെ പാകിസ്താന്‍ എംബസി അന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ഖത്തറില്‍ ഏറ്റവും കൂടുതലുള്ള സമൂഹമാണ് പാകിസ്താന്‍കാര്‍. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഖത്തര്‍ നേരത്തെ വിസ ഓണ്‍ അറൈവല്‍ സൗകര്യം അനുവദിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+