യുഎഇ തുടങ്ങി; സൗദി അറേബ്യ മാത്രമല്ല, ഇപ്പോള്‍ ഖത്തര്‍ കൂടെ പ്രഖ്യാപിച്ചു, ദോഹയിലേക്ക് ആളൊഴുക്ക്
ദോഹ: വിദേശികളെ ആകര്‍ഷിക്കുന്നതില്‍ വ്യത്യസ്തമായ പദ്ധതികള്‍ പ്രഖ്യാപിച്ച ജിസിസി രാജ്യമാണ് യുഎഇ. കഴിവുള്ളവരെയും നിക്ഷേപകരെയും കൂടുതലായി ആകര്‍ഷിക്കുകയായിരുന്നു യുഎഇയുടെ ലക്ഷ്യം. പത്ത് വര്‍ഷം കാലാവധിയുള്ള യുഎഇയുടെ ഗോള്‍ഡന്‍ വിസ വലിയ ചര്‍ച്ചയാകുകയും ചെയ്തു. കഴിവുള്ള വിദേശികളെ ആകര്‍ഷിച്ച് രാജ്യത്തിന്റെ പുരോഗതിയുടെ വേഗത കൂട്ടുകയായിരുന്നു യുഎഇ.
യുഎഇയുടെ ഈ ലക്ഷ്യം ഏറെകുറെ ഫലം കണ്ടിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നു പോലും അതിസമ്പന്നര്‍ സ്ഥിര താമസത്തിനും ഓഫീസ് ആസ്ഥാനം പണിയാനും കേന്ദ്രീകരിക്കുന്നത് ദുബായ് പോലുള്ള നഗരങ്ങളിലാണ്. യുഎഇക്ക് പിന്നാലെയാണ് സൗദി അറേബ്യ ദീര്‍ഘകാല വിസ നല്കാന് തീരുമാനിച്ചത്. ഒമാനും ബഹ്റൈനും ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളും സമാനമായ നീക്കം നടത്തി. ഇപ്പോഴിതാ ഖത്തര്‍ സമാനമായ പ്രഖ്യാപനം നടത്തിയിരിക്കുന്നു...

സ്വദേശികളേക്കാള്‍ വിദേശികള്‍ താമസിക്കുന്ന കൊച്ചു ജിസിസി രാജ്യമാണ് ഖത്തര്‍. പ്രകൃതി വാതകമാണ് ഇവരുടെ വരുമാനത്തിന്റെ ശക്തി. ലോകത്തെ ധനിക രാജ്യങ്ങളില്‍ ആദ്യ പത്തില്‍ ഇടമുള്ള രാജ്യം കൂടിയാണ് ഖത്തര്‍. കൂടുതല്‍ കഴിവുള്ളവരെയും സംരംഭകരെയും ആകര്‍ഷിക്കാന്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. പദ്ധതി വിജയിച്ചാല്‍ ഖത്തറിലേക്ക് കൂടുതല്‍ വിദേശികളും നിക്ഷേപവുമെത്തും.
പ്രമുഖ കമ്പനികള്‍, കമ്പനി മേധാവികള്‍, സംരംഭകര്‍ എന്നിവരെ ആകര്‍ഷിക്കാനാണ് പത്ത് വര്‍ഷത്തെ താമസ വിസ അനുവദിക്കാന്‍ ഖത്തര്‍ ആലോചിക്കുന്നത്. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി വെന്‍ച്വര്‍ കാപിറ്റല്‍ പ്രോഗ്രാം വിപുലീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 100 കോടി ഡോളറിന്റെ വെന്‍ച്വര്‍ കാപിറ്റല്‍ ആണുള്ളത്. ഇത് 200 കോടി ഡോളറിന്റേതാക്കി ഉയര്‍ത്താനാണ് പദ്ധതി എന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ത്താനി പറഞ്ഞു.
ഖത്തറിന്റെ വരുമാന സ്രോതസ് വാതകമാണ്. ലോകത്തെ പ്രധാന വാതക കയറ്റുമതി രാജ്യമാണ് ഖത്തര്‍. എന്നാല്‍ വാതക ഇതര വരുമാനത്തില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഖത്തറിന്റെ തീരുമാനം. ഇതിനാണ് വെന്‍ച്വര്‍ കാപിറ്റല്‍ കമ്പനികളെ ഖത്തറിലേക്ക് ആകര്‍ഷിക്കുന്നത്. സംരംഭകര്‍ക്ക് വളക്കൂറുള്ള മണ്ണാണ് ഖത്തറിലേത്ത് എന്ന് തെളിയിക്കുകയാണ് ഭരണകൂടം.
എന്താണ് വെന്‍ച്വര്‍ കാപിറ്റല്‍ കമ്പനികള്‍
വളരാന്‍ സാധ്യതയുള്ള പുതിയ ബിസിനസ്സുകളില്‍ പണം നിക്ഷേപിക്കുന്ന കമ്പനികളാണ് വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനികള്‍. വലിയ ബിസിനസ്സ് ആശയമുണ്ടെങ്കിലും അത് തുടങ്ങാനോ വളര്‍ത്താനോ ആവശ്യമായ പണം കൈവശമില്ലാത്ത സംരംഭകരെ ഇവര്‍ സഹായിക്കും. മികച്ച ഭാവി ഉണ്ടെന്ന് തോന്നുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കോടിക്കണക്കിന് രൂപ നല്‍കും. പകരമായി ആ കമ്പനിയുടെ നിശ്ചിത ശതമാനം ഓഹരികള്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനി സ്വന്തമാക്കുന്നു.
ബിസിനസ്സ് എങ്ങനെ വളര്‍ത്തണം എന്നതിനെക്കുറിച്ചുള്ള ഉപദേശങ്ങളും വലിയ കമ്പനികളുമായുള്ള ബന്ധങ്ങളും ഇവര്‍ നല്കുന്നു. ഭാവിയില്‍ ആ സ്റ്റാര്‍ട്ടപ്പ് വലിയൊരു കമ്പനിയാവുകയോ മറ്റ് കമ്പനികള്‍ അത് വാങ്ങുകയോ ചെയ്യുമ്പോള്‍, തങ്ങളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റ് നിക്ഷേപിച്ചതിനേക്കാള്‍ വലിയൊരു തുക ലാഭമായി ഇവര്‍ നേടിയെടുക്കും. എല്ലാ സ്റ്റാര്‍ട്ടപ്പുകളും വിജയിക്കണമെന്നില്ല. പരാജയപ്പെട്ടാല്‍ നിക്ഷേപിച്ച പണം പൂര്‍ണമായും നഷ്ടപ്പെടാാം.
ബിസിനസ്സ് വന്‍ വിജയമായാല്‍ നിക്ഷേപത്തിന്റെ നൂറിരട്ടി വരെ ലാഭം കിട്ടാന്‍ സാധ്യതയുണ്ട്. സാധാരണയായി 5 മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവിലേക്കാണ് ഇവര്‍ നിക്ഷേപം നടത്തുന്നത്. സ്വിഗ്ഗി, ഫ്ളിപ്പ്കാര്‍ട്ട് തുടങ്ങിയ മിക്ക വലിയ കമ്പനികളും തുടക്കകാലത്ത് വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനികളുടെ സഹായത്തോടെ വളര്‍ന്നവയാണ്.
-
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications