ഖത്തര്‍, ഇറാന്‍ മാത്രമല്ല, ഒമ്പത് രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്കുള്ള വിസ ചട്ടം മാറ്റി, യാത്രക്കാര്‍ അറിയേണ്ടത്

ഒരു വ്യക്തിക്ക് മറ്റൊരു രാജ്യത്തേക്ക് പോകണം എങ്കില്‍ വിസ ആവശ്യമാണ്. എന്നാല്‍ ചില രാജ്യങ്ങള്‍ ടൂറിസം ലക്ഷ്യങ്ങളോടെ ഇളവുകള്‍ നല്‍കാറുണ്ട്. വിസ ഇല്ലെങ്കിലും രാജ്യത്തേക്ക് വരാമെന്നും നിശ്ചിത ദിവസം തങ്ങി മടങ്ങാമെന്നും പ്രഖ്യാപിക്കും. അതേസമയം, മറ്റു ചില രാജ്യങ്ങള്‍ വിദേശികള്‍ എത്തിയ ഉടനെ വിസ ഓണ്‍ അറൈവല്‍ സൗകര്യം അനുവദിക്കും. ചില രാജ്യങ്ങള്‍ നേരിട്ട് ഹാജരാകാതെ ഓണ്‍ലൈന്‍ വഴി ഇ-വിസ അനുവദിക്കും.

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം ഒമ്പത് രാജ്യങ്ങള്‍ വിസ ചട്ടത്തില്‍ മാറ്റം വരുത്തി. ഇന്ത്യയുടെ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് നിലവില്‍ 73 ആണ്. ഓരോ രാജ്യങ്ങളും അനുവദിക്കുന്ന ഇളവ് അടിസ്ഥാനമാക്കി ഇന്‍ഡക്‌സ് റാങ്കില്‍ മാറ്റം വരും. 2025നെ അപേക്ഷിച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനുള്ള ഇളവ് ഈ വര്‍ഷം കുറയുകയാണ് ചെയ്തത്.

qatar iran visa for indians

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് കഴിഞ്ഞ വര്‍ഷം വിസ ഓണ്‍ അറൈവല്‍ സൗകര്യം നല്‍കിയിരുന്ന ലാവോസ് ഈ വര്‍ഷം ആ സൗകര്യം നല്‍കുന്നില്ല. പകരം ഓണ്‍ലൈന്‍ വഴി ഇ-വിസ എടുത്ത് വരാമെന്നാണ് പുതിയ നിബന്ധന. അതായത്, ലാവോസിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ നേരത്തെ വിസാ നടപടികള്‍ പൂര്‍ത്തിയാക്കണം. മുമ്പ് വിസ ഇല്ലാതെ ലാവോസില്‍ പോകാനും അവിടെ എത്തിയ ശേഷം വിസാ രേഖ ശരിപ്പെടുത്താനും സാധിക്കുമായിരുന്നു.

ഖത്തറിലും സമാനമായ മാറ്റമാണ് ഈ വര്‍ഷം വന്നിരിക്കുന്നത്. നേരത്തെ വിസ ഇല്ലാതെ ഖത്തറിലേക്ക് പോകാന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇ-വിസ സൗകര്യമാണ് അനുവദിക്കുന്നത്. അതായത്, ഓണ്‍ലൈന്‍ വഴി വിസയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യം. ശ്രീലങ്കയിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് നേരത്തെ ഇ-വിസ ഓണ്‍ അറൈവല്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ അനുമതി നേടേണ്ടതുണ്ട്.

ഇന്ത്യക്കാര്‍ക്ക് നേരത്തെ വിസ ഓണ്‍ അറവൈല്‍ അനുവദിച്ചിരുന്നു ഇറാന്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇതില്‍ മാറ്റം വരുത്തി. ഇപ്പോള്‍ ഇ-വിസ ആവശ്യമാണ്. ചിലി, വെനസ്വേല, ഘാന എന്നിവിടങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ മുന്‍കൂട്ടി വിസ എടുക്കണമായിരുന്നു. ഇപ്പോള്‍ ഇ-വിസ ഒപ്ഷന്‍ അനുവദിക്കുന്നുണ്ട്. ഫുട്‌ബോള്‍ ലോകകപ്പില്‍ ശ്രദ്ധിക്കപ്പെട്ട കേപ് വെര്‍ദെ എന്ന കൊച്ചു ദ്വീപ് രാജ്യം ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം നല്‍കിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഇത് അവസാനിപ്പിച്ചു.

നിക്കരാഗ്വെയിലേക്ക് ഇന്ത്യക്കാര്‍ക്ക് പോകണം എങ്കില്‍ രണ്ട് ഒപ്ഷനുണ്ട്. ഇലക്ട്രോണിക് വിസയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അല്ലെങ്കില്‍ വിസ ആവശ്യപ്പെട്ട് എമിഗ്രേഷന്‍ അതോറിറ്റിക്ക് മെയ്ല്‍ ചെയ്യാം. യാത്ര ഇഷ്ടപ്പെടുന്നവര്‍ ഈ വര്‍ഷം വന്ന മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. വിസ ചട്ടങ്ങള്‍ മിക്ക രാജ്യങ്ങളും ഓരോ വര്‍ഷവും മാറ്റംവരുത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma