ഖത്തര്‍ കൂടി ഇടപെടുന്നു; സൗദി അറേബ്യയുമായി ചേര്‍ന്ന് പൈപ്പ്‌ലൈന്‍, കുരുക്ക് അഴിക്കാന്‍ പദ്ധതി
ഖത്തറും സൗദി അറേബ്യയും എണ്ണ-വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു. റിയാദില്‍ ചേര്‍ന്ന അന്താരാഷ്ട്ര എനര്‍ജി ഫോറത്തിലെ മന്ത്രിതല യോഗത്തിലാണ് ധാരണ. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതിനാല്‍ ഇതുവഴിയുള്ള ചരക്കുകടത്ത് പ്രയാസമേറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പൈപ് ലൈന്‍ സ്ഥാപിക്കുന്ന ആലോചന.
ഖത്തര്‍ ഊര്‍ജ മന്ത്രി സഅദ് ഷരീദ അല്‍ കഅബിയും സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനുമാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്. എണ്ണയും പ്രകൃതി വാതകവും കൊണ്ടുപോകുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമാണ് പൈപ്പ് ലൈന്‍. സംയുക്തമായി ഇതിന് വേണ്ട പദ്ധതി ഒരുക്കാനാണ് ഇപ്പോഴുണ്ടാക്കിയ ധാരണ. പൈപ്പ് ലൈന്‍ സജ്ജമാകാന്‍ ഇനിയും ഒട്ടേറെ കടമ്പകളുണ്ട്.

ജിസിസിയിലെ ആറ് രാജ്യങ്ങളില്‍ ഹോര്‍മുസ് പാതയെ മാത്രം ആശ്രയിച്ച് ഏഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് ഖത്തറും കുവൈത്തും ബഹ്‌റൈനുമാണ്. സൗദിക്കും യുഎഇക്കും ഒമാനും ബദല്‍ മാര്‍ഗങ്ങളുണ്ട്. സൗദി അറേബ്യയ്ക്ക് 1200 കിലോമീറ്റര്‍ ദൂരത്തില്‍ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈന്‍ സജ്ജമാണ്. നിലവില്‍ 58 ലക്ഷം ബാരല്‍ എണ്ണയാണ് ഇതുവഴി കയറ്റുമതി ചെയ്യുന്നത്. എണ്ണ യാമ്പു തുറമുഖത്തെത്തിച്ച് ചെങ്കടല്‍ വഴിയാണ് കയറ്റുമതി.
യുഎഇക്ക് എണ്ണപ്പാടത്ത് നിന്ന് ഫുജൈറയിലെ തുറമുഖത്തേക്ക് പൈപ്പ്‌ലൈന്‍ ഉണ്ട്. മറ്റൊരു പൈപ്പ്‌ലൈന്‍ അടുത്ത വര്‍ഷം പ്രവര്‍ത്തന സജ്ജമാകുകയും ചെയ്യും. ഫുജൈറ വഴിയുള്ള കപ്പലുകള്‍ക്ക് ഹോര്‍മുസ് കടക്കേണ്ടതില്ല. അതുകൊണ്ടുതന്നെ യുഎഇക്ക് എണ്ണ കയറ്റുമതി സാധ്യമാണ്. ഒമാനും ഹോര്‍മുസ് കടക്കാതെ തന്നെ കയറ്റുമതിക്ക് കഴിയും.
ഈ വേളയിലാണ് ഖത്തര്‍ സൗദി അറേബ്യയുമായി സഹകരിച്ച് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ഖത്തറും സൗദിയും സംയുക്തമായി പദ്ധതി തുടങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ ധാരണാപത്രമാണ് ഒപ്പുവച്ചത്. വിശദമായ പഠനത്തിനും ഫണ്ട് സമാഹരണത്തിനും ശേഷമാകും അന്തിമ കരാര്‍. എങ്കിലും പുതിയ സംരംഭത്തിന് ഇരുരാജ്യങ്ങളും കൈകോര്‍ക്കുന്നത് ജിസിസിയിലെ കയറ്റുമതിയില്‍ നിര്‍ണായകമാണ്. ഖത്തറിന് കരാതിര്‍ത്തിയുള്ള ഏക രാജ്യമാണ് സൗദി.
സൗദി അറേബ്യ പൈപ്പ് ലൈന്‍ വഴിയുള്ള എണ്ണ കയറ്റുമതി പ്രതിദിനം 10 ദശലക്ഷം ബാരല്‍ ആക്കി ഉയര്‍ത്താന്‍ പദ്ധതിയിടുന്നുണ്ട്. മൂന്ന് വര്‍ഷത്തിനകം കയറ്റുമതി ഈ രീതിയിലേക്ക് വര്‍ധിപ്പിക്കും. ഇതോടെ ഹോര്‍മുസ് വഴി അല്ലാതെയും കയറ്റുമതി എളുപ്പമാകും. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. യുദ്ധം തുടങ്ങിയ ശേഷം കയറ്റുതമി മൂന്നിലൊന്നായി ചുരുങ്ങി. ഹോര്‍മുസ് തുറക്കുന്നത് വരെ കാത്തിരിക്കാതെ ഭാവിയിലെ കയറ്റുമതി കൂടി മുന്നില്‍ കണ്ടാണ് സൗദിയുമായി ധാരണയുണ്ടാക്കിയിരിക്കുന്നത്.


Click it and Unblock the Notifications
