ഖത്തറിലെ യുഎസ് വിമാനങ്ങള്‍ കാണാനില്ല, ബഹ്റൈനിലെ കപ്പലും; രഹസ്യനീക്കം നടക്കുന്നു
ദോഹ: പശ്ചിമേഷ്യയില്‍ അമേരിക്ക ചില രഹസ്യ നീക്കങ്ങള്‍ നടത്തുന്നു എന്ന് റിപ്പോര്‍ട്ട്. മേഖലയില്‍ 19 ഇടങ്ങളിലാണ് അമേരിക്കക്ക് സേനാ താവളങ്ങളുള്ളത്. ജിസിസിയിലെ മിക്ക രാജ്യങ്ങളിലും അമേരിക്കന്‍ സൈനികരുണ്ട്. കൂടാതെ ഇറാഖ്, സിറിയ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലും യുഎസ് സൈന്യം ക്യാമ്പ് ചെയ്യുന്നു. മേഖലയുടെ സുരക്ഷയ്ക്ക് എന്ന പേരിലാണ് സൈനികരെ അമേരിക്ക നിര്‍ത്തിയിരിക്കുന്നത്.
ഇറാനും ഇസ്രായേലും തമ്മില്‍ യുദ്ധം തുടങ്ങിയതോടെ അമേരിക്ക എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒരു ഭാഗത്ത് ചര്‍ച്ചയുടെ കാര്യങ്ങള്‍ പറയുമ്പോള്‍ തന്നെ ഇറാനെ ആക്രമിക്കുമെന്ന സൂചനയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നുണ്ട്. ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയോട് കീഴടങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഖത്തറിലും ബഹ്റൈനിലും അമേരിക്കയുടെ രഹസ്യനീക്കം.

അമേരിക്ക സൈനിക വിമാനങ്ങളും കപ്പലുകളും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു എന്നാണ് റിപ്പോര്‍ട്ട്. റോയിട്ടേഴ്സ്, അസോസിയേറ്റഡ് പ്രസ് എന്നീ ഏജന്‍സികള്‍ ഈ വാര്‍ത്ത നല്‍കിയിട്ടുണ്ട്. യുദ്ധത്തില്‍ അമേരിക്ക ഇടപെടാന്‍ പോകുന്നു എന്ന സൂചനയായി ഇതിനെ കാണുന്നവരുണ്ട്. അതേസമയം, ഇറാന്റെ ആക്രമണത്തില്‍ നഷ്ടം കുറയ്ക്കാന്‍ വേണ്ടിയുള്ള മുന്‍കരുതലാണ് എന്നും പറയപ്പെടുന്നു.
പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സൈന്യം ഏറ്റവും കൂടുതലുള്ളത് ഖത്തറിലാണ്. ദോഹയ്ക്ക് പുറത്തുള്ള അല്‍ ഉദൈദ് വ്യോമതാവളത്തില്‍ 13000ത്തോളം അമേരിക്കന്‍ സൈനികരുണ്ട് എന്നാണ് വിവരം. ഇറാഖിലും സിറിയയിലും അമേരിക്ക നടത്തിയ പല സൈനിക നീക്കങ്ങളും നിയന്ത്രിച്ചിരുന്നത് അല്‍ ഉദൈദ് വ്യോമ താവളത്തില്‍ വച്ചായിരുന്നുവത്രെ.
ഇറാന്റെ മുന്നറിയിപ്പ് ഇങ്ങനെ
ഈ വ്യോമതാവളത്തില്‍ അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ നിരയായി പാര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു വിമാനവും കാണുന്നില്ല. പ്ലാനറ്റ് ലാബ്സ് പിബിസിയുടെ ഉപഗ്രഹ ചിത്രം പരിശോധിച്ചാണ് എപി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൈനിക യാത്രാ വിമാനങ്ങള്‍, യുദ്ധ വിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവയെല്ലാം നേരത്തെ വരിയായി നിര്‍ത്തിയിട്ടിരുന്നു.
അമേരിക്കന്‍ സൈന്യം ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ വിമാനങ്ങളും കപ്പലുകളും നീക്കി എന്ന് രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വ്യോമ താവളം കാലിയാക്കിയത് ഇറാന്റെ ആക്രമണ സാധ്യതയുള്ളതിനാലാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങളെ ആക്രമിച്ചാല്‍ പശ്ചിമേഷ്യയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് നേരത്തെ ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, ബഹ്റൈനിലെ അമേരിക്കയുടെ നാവിക കേന്ദ്രത്തിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. യുഎസ് നേവിയുടെ 5ാം ഫ്ളീറ്റ് ആസ്ഥാനത്ത് നിരവധി കപ്പലുകള്‍ നങ്കൂരമിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നും കാണാനില്ല എന്നാണ് വാര്‍ത്ത. അമേരിക്ക വൈകാതെ ഇറാനെ ആക്രമിക്കുമെന്നാണ് വിവരം. ഈ വേളയില്‍ ഇറാന് തിരിച്ചടി നല്‍കുക പശ്ചിമേഷ്യയിലെ അമേരിക്കന്‍ താവളങ്ങളിലാകും. ഇത് ഗള്‍ഫ് മേഖലയ്ക്ക് മൊത്തം ഭീഷണിയാണ്. അതുകൊണ്ടുതന്നെയാണ് ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുള്ളത്.
-
സൗദി അറേബ്യയ്ക്ക് തിരിച്ചടി കിട്ടിത്തുടങ്ങി; അരാംകോയുടെ ലാഭം ഇടിഞ്ഞു, ഇനിയും ഇടിഞ്ഞേക്കും -
സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും -
പ്രവാസികൾക്ക് ആശ്വാസം; 32 പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും -
കറുത്ത സ്വര്‍ണം നിറഞ്ഞ ഖാര്‍ഗ് ദ്വീപ്; ഇറാനില്‍ ട്രംപ് ഈ നീക്കം നടത്തുമോ, പെട്രോള്‍ 200 രൂപയാകും -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
ഗള്‍ഫിലെ സിബിഎസ്ഇ പരീക്ഷകള്‍ വീണ്ടും മാറ്റി വെച്ചു; പുതുക്കിയ തിയതി പിന്നീട് -
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ വലഞ്ഞ ഒമാൻ പ്രവാസികൾക്ക് ആശ്വാസം; ശമ്പളം നേരത്തെ കിട്ടും, കാരണം? -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
വീഴാതെ പിടിച്ചുനിന്ന് ദുബായിലെ സ്വര്‍ണ വിപണി; യുദ്ധത്തിന് ശേഷം സംഭവിച്ചത് ഇത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ്












Click it and Unblock the Notifications