ഒമാനെയും യുഎഇയെയും വീഴ്ത്തി ഖത്തര്‍; 27 വര്‍ഷം പ്രകൃതി വാതകം ഒഴുകും, ജപ്പാന് വിപണിയില്‍ നേട്ടം
ദോഹ: ലോകത്തെ പ്രധാന പ്രകൃതി വാതക കയറ്റുമതി രാജ്യമാണ് ഖത്തര്‍. അടുത്ത കാലത്തായി ജിസിസിയിലെ മറ്റു രാജ്യങ്ങളും ഇക്കാര്യത്തില്‍ ഖത്തറിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. യുഎഇയും ഒമാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാതകം വില്‍ക്കുന്നവരാണ്. വിപണികള്‍ പിടിക്കുന്നതിന് കരാറുകളില്‍ ഇവര്‍ ഇളവുകളും നല്‍കുന്നുണ്ട്. സൗദി അറേബ്യ ജാഫുറ മേഖലയില്‍ നിന്ന് വാതക ഖനനം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്.
ഈ വേളയിലാണ് ഖത്തര്‍ സുപ്രധാനമായ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഏഷ്യയിലെ പ്രധാന വിപണിയായ ജപ്പാനിലേക്ക് വാതകം കയറ്റുമതി ചെയ്യുന്നതാണ് കരാര്‍. ജപ്പാനിലെ ഏറ്റവും വലിയ ഊര്‍ജ കമ്പനിയായ ജെറയുമായിട്ടാണ് കരാര്‍. യുഎഇയും ഒമാനും ഒട്ടേറെ ഇളവ് നല്‍കിയെങ്കിലും ഒടുവില്‍ കരാര്‍ ലഭിച്ചത് ഖത്തറിനാണ്.

ദ്രവ്യ പ്രകൃതി വാതകം (എല്‍എന്‍ജി) ആണ് ഖത്തര്‍ കയറ്റുമതി ചെയ്യുന്നത്. 27 വര്‍ഷത്തേക്കാണ് ജെറയുമായുള്ള കരാര്‍. ഖത്തര്‍ എനര്‍ജിയും ജെറയുടെ പ്രതിനിധികളും ദോഹയില്‍ നടന്ന 'എല്‍എന്‍ജി 2026' സമ്മേളനത്തിലാണ് കരാര്‍ ഒപ്പുവച്ചത്. ഓരോ വര്‍ഷവും 30 ദശലക്ഷം ടണ്‍ എല്‍എന്‍ജി കയറ്റുമതി ചെയ്യുന്നതാണ് കരാര്‍. 2028ലാണ് കയറ്റുമതി ആരംഭിക്കുക.
ജപ്പാനുമായുള്ള കരാര്‍ ഒപ്പുവയ്ക്കുന്നതില്‍ ഖത്തറിന് വെല്ലുവിളിയായി യുഎഇക്കും ഒമാനും പുറമെ അമേരിക്കന്‍ കമ്പനികളും രംഗത്തുണ്ടായിരുന്നു. ഖത്തര്‍ എനര്‍ജിക്ക് വലിയ നേട്ടമാണ് ജപ്പാനുമായുള്ള കരാറിലൂടെ ലഭിച്ചിരിക്കുന്നത് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു കമ്പനികളും മാസങ്ങളായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി വരികയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നത്.
2014ന് ശേഷമുള്ള തിരിച്ചുവരവ്
വാതകം വിദൂര സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധ്യമല്ല. ഇതിന് പരിഹാരമായി ചില പദാര്‍ഥങ്ങള്‍ ചേര്‍ത്താണ് ദ്രവ്യ പ്രകൃതി വാതകമാക്കി മാറ്റുന്നതും കപ്പല്‍ വഴി കയറ്റുമതി ചെയ്യുന്നതും. ഖത്തര്‍ എനര്‍ജിയുമായി കരാര്‍ ഒപ്പുവച്ചത് വലിയ നേട്ടമായിട്ടാണ് ജെറ അവകാശപ്പെടുന്നത്. ജപ്പാന്റെ വൈദ്യുതി ഉപയോഗം പതിന്മടങ്ങായി വര്‍ധിപ്പിക്കാന്‍ ഇനി സാധിക്കുമെന്നും ജെറ പ്രസ്താവനയില്‍ അറിയിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പു വരെ ജപ്പാനിലേക്ക് വാതകം കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമായിരുന്നു ഖത്തര്‍. 16 മെട്രിക് ടണ്‍ വാതകമാണ് ഖത്തര്‍ അന്ന് ഓരോ വര്‍ഷവും കയറ്റുമതി ചെയ്തിരുന്നത്. 2014ന് ശേഷം ഇതില്‍ ഗണ്യമായ കുറവ് വന്നു. 2025ലെ കണക്കു പ്രകാരം ജപ്പാനിലേക്കുള്ള കയറ്റുമതി 3.5 മെട്രിക് ടണ്‍ ആയി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ഒപ്പുവച്ച കരാര്‍ ഖത്തറിനും നേട്ടമാണ്.
ഖത്തറില്‍ നിന്നുള്ള വാതക ഇറക്കുമതി കുറച്ച വേളയില്‍ ജപ്പാന് പ്രധാനമായും ആശ്രയിച്ചിരുന്നത് അമേരിക്കന്‍ കമ്പനികളെയും യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളെയുമാണ്. വലിയ ഇളവ് നല്കി ഇവര്‍ ജപ്പാനുമായി ഹൃസ്വകാല കരാറുകള്‍ ഒപ്പുവച്ചിരുന്നു. ജപ്പാനിലേക്ക് ഏറ്റവും കൂടുതല്‍ എല്‍എന്‍ജി ഇറക്കുന്ന കമ്പനിയാണ് ജെറ. ഓസ്ട്രേലിയ, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെയും ജെറ എല്‍എന്‍ജിക്ക് വേണ്ടി ആശ്രയിക്കുന്നുണ്ട്.
-
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു











Click it and Unblock the Notifications