ഖത്തറിന് ലോട്ടറി അടിച്ചു; വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് തുര്‍ക്കി, സൈന്യത്തെ രക്ഷക്ക് അയച്ച രാജ്യം
ദോഹ/അങ്കാറ: ഖത്തറുമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്ന രാജ്യമാണ് തുര്‍ക്കി. അമേരിക്കന്‍ സൈനികര്‍ക്ക് പുറമെ തുര്‍ക്കി സൈനികരും ഖത്തറില്‍ തമ്പടിക്കുന്നത് ഇതിന്റെ തെളിവാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായത് 2017ന് ശേഷമാണ്. സൗദി അറേബ്യയും യുഎഇയും ബഹ്റൈനും ഈജിപ്തും ചേര്‍ന്ന് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ ആദ്യം സഹായത്തിനെത്തിയത് തുര്‍ക്കി ആയിരുന്നു.
തുര്‍ക്കിയില്‍ കോടികളുടെ നിക്ഷേപമാണ് ഖത്തര്‍ നടത്തിയിരിക്കുന്നത്. ഖത്തറില്‍ തുര്‍ക്കി കമ്പനികള്‍ എമ്പാടും പ്രവര്‍ത്തിക്കുന്നുമുണ്ട്. ഖത്തറിലെ മിക്ക പൊതു കരാറുകളും തുര്‍ക്കി കമ്പനികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നുമുണ്ട്. ഇപ്പോള്‍ തുര്‍ക്കി ഖത്തറിന് പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഖത്തറില്‍ നിന്ന് ഇറക്കുന്ന ചരക്കുകള്‍ക്ക് തുര്‍ക്കിയില്‍ താരിഫ് ഉണ്ടാകില്ല. 90 ശതമാനം ഉല്‍പ്പന്നങ്ങളും ഈ പരിധിയില്‍ വരും.

ഖത്തറിലെ ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഒഴിവാക്കുന്ന ഉത്തരവില്‍ തുര്‍ക്കി പ്രസിഡന്റ് ഒപ്പുവച്ചു. ഓഗസ്റ്റ് ഒന്ന് മുതലാണ് പുതിയ ഇളവ് നടപ്പാകുക. ഖത്തറില്‍ നിന്ന് ക്രൂഡ് ഓയിലും വാതകവും മാത്രമല്ല തുര്‍ക്കി വാങ്ങുന്നത്. സിമന്റ്, സള്‍ഫര്‍, എല്‍ഇഡി ബള്‍ബുകള്‍, മിനറല്‍ ഓയിലുകള്‍, ലോഹങ്ങള്‍, മരം, പ്ലാസ്റ്റിക്, ഗ്ലാസ് നിര്‍മാണ വസ്തുക്കള്‍ എന്നിവയെല്ലാമുണ്ട്. സമാനമായ ഇളവ് തുര്‍ക്കിക്ക് ഖത്തറിലും ലഭിച്ചേക്കുമെന്നാണ് വിവരം.
ഖത്തറും തുര്‍ക്കിയും തമ്മില്‍ 110 കോടി ഡോളറിന്റെ വാര്‍ഷിക വ്യാപാരമാണ് നടത്തുന്നത് എന്ന് കഴിഞ്ഞ മെയ് മാസത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് 500 കോടി ഡോളറില്‍ എത്തിക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. ചുങ്കം ഇളവ് നല്‍കുന്നതിലൂടെ വ്യാപാരം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. ഖത്തറില്‍ നിന്ന് ഇറക്കുന്ന വസ്തുക്കള്‍ക്ക് തുര്‍ക്കിയില്‍ താരിഫ് ഇളവുള്ളതിനാല്‍ വില കുറയും. ഖത്തറില്‍ നിന്ന് കയറ്റുമതി ചെയ്യുന്നവര്‍ക്ക് വലിയ ലാഭവും കിട്ടും.
അമേരിക്ക ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും താരിഫ് ചുമത്തുന്ന വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ് തുര്‍ക്കിയുടെ നടപടി മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. ഇന്ത്യയ്ക്ക് 25 ശതമാനം താരിഫ് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. റഷ്യയുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നതാണ് ഇതിന് കാരണമായി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരിക്കുന്നത്.
ഹമാസ് നേതാക്കള്‍ ദോഹയില്‍ നിന്ന് മടങ്ങി
ഇസ്രായേലുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ച എവിടെയും എത്താത്ത സാഹചര്യത്തില്‍ ഹമാസ് നേതാക്കള്‍ ദോഹയില്‍ നിന്ന് തുര്‍ക്കിയിലേക്ക് മടങ്ങി. മുഹമ്മദ് ദാര്‍വിഷിന്റെ നേതൃത്വത്തിലുള്ള ഹമാസ് പ്രതിനിധി സംഘമാണ് ഇതുവരെ ഖത്തറില്‍ കഴിഞ്ഞിരുന്നത്. ഖലീലുല്‍ ഹയ്യക്കൊപ്പം ദാര്‍വിഷ് ഇസ്താംബൂറിലേക്ക് പോയി എന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 22 മാസമായി ഗാസയില്‍ ഇസ്രായേല്‍ സൈന്യം ശക്തമായ ആക്രമണമാണ് നടത്തുന്നത്.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നത് ഖത്തറാണ്. ഇതാണ് ദോഹയില്‍ ചര്‍ച്ചകള്‍ നടക്കാന്‍ കാരണം. ഇസ്രായേല്‍ പ്രതിനിധികളും ദോഹയില്‍ എത്തിയിരുന്നു. തടവുകാരെ കൈമാറുക, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചര്‍ച്ച. ഇതുവരെ നടത്തിവന്ന ചര്‍ച്ച പരാജയപ്പെട്ടു എന്ന് കഴിഞ്ഞ ദിവസം അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു. ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം മടങ്ങാതെ ചര്‍ച്ചയില്‍ കാര്യമില്ല എന്നാണ് ഹമാസ് നിലപാട്.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'











Click it and Unblock the Notifications