ഖത്തര്‍ വന്‍ പദ്ധതി തയ്യാറാക്കുന്നു; ആയുധങ്ങള്‍ ഇനി വാങ്ങേണ്ടി വരില്ല, സഹായത്തിന് 3 രാജ്യങ്ങള്‍

ഖത്തര്‍ പ്രതിരോധ രംഗത്ത് പുതിയ വഴി തേടുന്നു. ആയുധങ്ങളും വെടിക്കോപ്പുകളും പ്രതിരോധ ഉപകരണങ്ങളും സ്വന്തമായി ഉല്‍പ്പാദിപ്പിക്കും. ഇതിന് വേണ്ട കേന്ദ്രം ഖത്തറില്‍ സ്ഥാപിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് ഖത്തര്‍ പ്രതിരോധ സഹമന്ത്രി ശൈഖ് സൗദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി പറഞ്ഞു.

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെയാകും പുതിയ പ്രതിരോധ നിര്‍മാണ കേന്ദ്രം ഖത്തറില്‍ ഒരുക്കുക. അത്യാധുനിക ആയുധങ്ങള്‍ നിര്‍മിക്കുന്ന ഈ രാജ്യങ്ങളിലെ കമ്പനികളുമായും സഹകരിക്കും. ഖത്തറിന്റെ ഈ നീക്കം ജിസിസി മേഖലയില്‍ വ്യത്യസ്തമാണ്. ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന പതിവ് രീതി വിട്ട് ഉല്‍പ്പാദിപ്പിക്കുന്നതിലേക്ക് മാറുകയാണ് ഖത്തര്‍.

qatar focus on defence

പശ്ചിമേഷ്യയില്‍ തുടര്‍ച്ചയായ സംഘര്‍ഷങ്ങളില്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന രാജ്യമാണ് ഖത്തര്‍. എല്ലാ തര്‍ക്കത്തിലും മധ്യസ്ഥത വഹിച്ച് രമ്യതയ്ക്ക് ശ്രമിക്കുന്ന ഖത്തര്‍ നിലവില്‍ കടുത്ത സാമ്പത്തിക ഞെരുക്കവും നേരിടുന്നുണ്ട്. പ്രധാന വരുമാന മാര്‍ഗമായ എല്‍എന്‍ജി കയറ്റുമതി പ്രതിസന്ധിയില്‍ ആയതാണ് ഖത്തറിന് തിരിച്ചടിയായത്.

പ്രത്യക്ഷത്തില്‍ ഖത്തര്‍ പശ്ചിമേഷ്യയിലെ ഒരു സംഘര്‍ഷത്തിലും ഭാഗമല്ല. ഇസ്രായേലും പലസ്തീനും തമ്മിലുള്ള തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്കാണ് ഖത്തര്‍ ശ്രമിച്ചത്. എന്നാല്‍ ഇസ്രായേല്‍ സൈന്യം ഖത്തറില്‍ മിസൈല്‍ ആക്രമണം നടത്തുകയുണ്ടായി. അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കത്തിലും വലിയ ആക്രമണങ്ങള്‍ ഖത്തര്‍ നേരിടേണ്ടി വന്നു.

അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുകയാണ് ഖത്തറിന്റെ പതിവ് രീതി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദോഹയില്‍ എത്തിയ വേളയിലും ആയുധ കരാര്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇനിയും ഇറക്കുമതിയില്‍ മാത്രം ഒതുങ്ങാതെ ഉള്‍പ്പാദന രംഗത്തേക്കും ഖത്തര്‍ കടക്കുകയാണ്.

പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈന്യത്തിന്റെ ഏറ്റവും വലിയ ക്യാമ്പ് ഖത്തറിലാണ്. ഇതാണ് ഇറാന്‍ ഖത്തറിനെ ലക്ഷ്യമിടാന്‍ കാരണം. ഒരുവേള ഖത്തറിലെ വാതക ഉല്‍പ്പാദന കേന്ദ്രമായ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയും ആക്രമിക്കപ്പെട്ടിരുന്നു. ഒമാന്‍, പാകിസ്താന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുമായി സഹകരിച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കു ഖത്തര്‍ ചുക്കാന്‍ പിടിക്കുന്നുണ്ട്. അതിനിടെയാണ് പ്രതിരോധ നിര്‍മാണ കേന്ദ്രം ഒരുക്കുന്നതിലേക്ക് ഖത്തര്‍ കടക്കുന്നത്. ദോഹയില്‍ നടക്കുന്ന ഗ്ലോബല്‍ സെക്യൂരിറ്റി ഫോറത്തിലാണ് ഖത്തര്‍ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma