ഖത്തറില്‍ 1100 പേര് പെരുവഴിയിലേക്ക്; അമേരിക്ക തീരുമാനം കടുപ്പിച്ചു, ആര് ഏറ്റെടുക്കുമെന്ന് ചോദ്യം
ദോഹ: പശ്ചിമേഷ്യയില്‍ വ്യാപിച്ചുകിടക്കുന്ന വിദേശ സൈനിക ശക്തിയാണ് അമേരിക്ക. ഏതാണ്ട് എല്ലാ രാജ്യത്തും അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്. സുരക്ഷയ്ക്ക് എന്ന പേരില്‍ തമ്പടിക്കുന്ന യുഎസ് സൈന്യം പലപ്പോഴും മേഖലയുടെ തലവേദനയുമാണ്. ഗള്‍ഫ് മേഖലയില്‍ ചില കടുത്ത തീരുമാനങ്ങള്‍ അമേരിക്ക എടുക്കാന്‍ പോകുന്നു എന്നാണ് പുതിയ വിവരം.
ഖത്തറില്‍ അഫ്ഗാന് പൗരന്മാര് അഭയാര്‍ഥികളായി കഴിയുന്ന ക്യാമ്പ് കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്ക മുന്‍കൈ എടുത്താണ് ഈ അഫ്ഗാന് പൗരന്മാരെ ഖത്തറില്‍ എത്തിച്ചത്. ക്യാമ്പ് അമേരിക്ക അടയ്ക്കാന്‍ പോകുന്നു എന്നാണ് പുതിയ വിവരം. ഇതോടെ അഫ്ഗാന് പൗരന്മാര് എങ്ങോട്ട് പോകുമെന്ന ചോദ്യമാണ് ഉയരുന്നത്.

1100 അഫ്ഗാന് പൗരന്മാരാണ് ദോഹയിലെ സയ്ലിയാഹ് ക്യാമ്പില്‍ കഴിയുന്നത്. നേരത്തെ അമേരിക്കന്‍ സൈന്യത്തിന്റെ ക്യാമ്പായിരുന്നു ഇത്. ഇടക്കാലത്ത് ഓസ്ട്രേലിയന്‍ സൈനികരും ഉപയോഗിച്ചിരുന്നു. ഇവിടേക്കാണ് 2021ല്‍ അഫ്ഗാന് അഭയാര്‍ഥികളെ അമേരിക്ക എത്തിച്ചത്. മാര്‍ച്ച് 31ന് ക്യാമ്പ് അടച്ചുപൂട്ടാനാണ് അമേരിക്കയുടെ നീക്കം. യുഎസ് വിദേശകാര്യ വക്താവ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
ലോക വ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് 2001ല്‍ അമേരിക്കന്‍ സൈന്യം അഫ്ഗാന് അധിനിവേശം തുടങ്ങിയത്. 20 വര്‍ഷത്തിന് ശേഷം അഫ്ഗാന് വിട്ടു അമേരിക്കന്‍ സൈന്യം തിരിച്ചുപോരുന്ന വേളയില്‍ താലിബാന് വീണ്ടും അധികാരം പിടിച്ചു. ഒടുവില്‍ ഖത്തര്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയാണ് അമേരിക്കന്‍ സൈന്യത്തിന് അഫ്ഗാനില്‍ നിന്ന് പുറത്തേക്ക് കടക്കുന്നതിന് വഴിയൊരുക്കിയത്.
അഫ്ഗാന് പൗരന്മാര് ഖത്തറില്‍ എത്തിയത് എങ്ങനെ?
അമേരിക്കന്‍ സൈന്യത്തെ പിന്തുണച്ചും ഒത്താശ ചെയ്തും നിരവധി അഫ്ഗാനികള്‍ പ്രവര്‍ത്തിച്ചിരുന്നു. താലിബാന് അധികാരത്തിലെത്തുന്നതില്‍ ഇവര്‍ വലിയ ആശങ്കയിലായി. അമേരിക്കന്‍ സൈന്യം രാജ്യം വിടുന്ന വേളയില്‍ തന്നെ ഇവരും കൂട്ടത്തോടെ അഫ്ഗാന് വിട്ടു. താലിബാന് ഭരണത്തോട് താല്‍പ്പര്യമില്ലാത്തവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എല്ലാവരെയും അമേരിക്ക എത്തിച്ചത് ഖത്തറിലേക്ക് ആയിരുന്നു. ചിലരെ അമേരിക്കയിലേക്കും കൊണ്ടുപോയി.
സയ്ലിയാഹ് ക്യാമ്പ് അടച്ചുപൂട്ടിയാല്‍ 1100 അഫ്ഗാനികള്‍ പെരുവഴിയിലാകും. ഇവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അമേരിക്കക്കുണ്ട് എന്ന് ഡെമോക്രാറ്റുകള്‍ പറയുന്നു. തിരിച്ച്് അഫ്ഗാനിലേക്ക് പോകാന്‍ അഭയാര്‍ഥികള്‍ക്ക് താല്‍പ്പര്യമില്ല. മാത്രമല്ല, ഇവരുടെ ജീവന് ഭീഷണി നേരിടുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ക്യാമ്പ് അടയ്ക്കരുത് എന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യത്തില്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കുകയാണ്.
അടുത്തിടെ 75 രാജ്യങ്ങള്‍ക്ക് കുടിയേറ്റ വിസ നിരോധിച്ച് അമേരിക്ക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ അഫ്ഗാനും ഉള്‍പ്പെടും. നവംബറില്‍ അമേരിക്കയില്‍ നടന്ന അക്രമ സംഭവത്തില്‍ അഫ്ഗാന് നിന്നെത്തിയ അഭയാര്‍ഥികള്‍ക്ക് പങ്കുണ്ട് എന്ന വിവരവും വന്നിരുന്നു. ഇതെല്ലാം അഫ്ഗാനികളുടെ ഭാവി എന്താകുമെന്ന ചോദ്യമുയര്‍ത്തുന്നു. ഖത്തര്‍ എന്തു നിലപാട് സ്വീകരിക്കുമെന്നതും ഇതില്‍ നിര്‍ണായകമാകും. മൂന്നാം രാജ്യത്തേക്ക് ഇവരെ മാറ്റുമെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ ഏത് രാജ്യത്തേക്കാണ് എന്ന് വ്യക്തമാക്കിയിട്ടില്ല.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച












Click it and Unblock the Notifications