ഖത്തര്‍ കരാര്‍ ഒപ്പിട്ടു; ഉപയോഗിച്ച പാചക എണ്ണയില്‍ നിന്ന് വിമാന ഇന്ധനം, 200 ദശലക്ഷത്തിന്റെ പദ്ധതി
ദോഹ: ഉപയോഗിച്ച പാചക എണ്ണയില്‍ നിന്ന് വിമാന ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിക്ക് ഖത്തറും ഈജിപ്തും തമ്മില്‍ കരാര്‍. 200 ദശലക്ഷം ഡോളറിന്റെ കരാറാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ചെങ്കടലിനോട് ചേര്‍ന്ന പ്രദേശത്ത് സൂയസ് കനാല്‍ സാമ്പത്തിക സോണിലാണ് പദ്ധതി. പ്രതിവര്‍ഷം രണ്ട് ലക്ഷം ടണ്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുകയാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുക.
ഈജിപ്തുമായി മാസങ്ങള്‍ക്കിടെ ഖത്തര്‍ ഒപ്പുവയ്ക്കുന്ന രണ്ടാമത്തെ കരാറാണിത്. ഇരുരാജ്യങ്ങള്‍ക്കിടയിലെ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ നവംബറില്‍ ഒപ്പുവച്ചിരുന്നു. ടൂറിസവും റിയല്‍ എസ്റ്റേറ്റ് വികസനവും ലക്ഷ്യമിടുന്നതാണ് ആ കരാര്‍. ഇതിന് പിന്നാലെയാണ് വിമാന ഇന്ധന ഉല്‍പ്പാദന കരാര്‍. വിശദാംശങ്ങള്‍ അറിയാം...

ഖത്തറിലെ അല്‍മന ഹോള്‍ഡിങ് കമ്പനിയുമായിട്ടാണ് ഈജിപ്ത് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഐന്‍ സുഖ്‌നയിലെ സൂയസ് കനാല്‍ സാമ്പത്തിക സോണിലാണ് പദ്ധതി. ഈജിപ്തിലെ മന്ത്രിസഭ ഇതിന് അനുമതി നല്‍കി. മൂന്ന് ഘട്ടങ്ങളായിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കുക. ഒരു ലക്ഷം സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്താണ് പദ്ധതി എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
സൂയസ് കനാല്‍ സോണില്‍ ഖത്തര്‍ നടത്തുന്ന ആദ്യ വ്യാവസായിക നിക്ഷേപമാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ഈജിപ്ത്. ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക സഹായവും ഐഎംഎഫിന്റെ ധനസഹായവുമാണ് ഈജിപ്തിനെ പിടിച്ചുനിര്‍ത്തുന്നത്. ഖത്തറിന്റെ പുതിയ നിക്ഷേപം ഈജിപ്തിലേക്ക് കൂടുതല്‍ വിദേശനിക്ഷേപം വരുന്നതിന് സഹായിക്കുമെന്നാണ് പ്രതീക്ഷ.
മറ്റൊരു കൂറ്റന്‍ പ്രഖ്യാപനം
വിദേശ കടം വര്‍ധിക്കുന്നതാണ് ഈജിപ്ത് നേരിടുന്ന മറ്റൊരു വെല്ലുവിളി. ബജറ്റ് കമ്മി വര്‍ധിച്ചുവരികയാണ്. ഈ വേളയിലാണ് വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. ടൂറിസത്തിനും റിയല്‍ എസ്റ്റേറ്റിനും പ്രാധാന്യം നല്‍കിയാണ് ഈജിപ്ത് വെല്ലുവിളി മറികടക്കാന്‍ ആലോചിക്കുന്നത്. ഇസ്രായേലുമായി കോടികളുടെ പ്രകൃതി വാതക കരാറും ഈജിപ്ത് അടുത്തിടെ ഒപ്പുവച്ചിരുന്നു.
2017 മുതല്‍ നാല് വര്‍ഷം ഖത്തറും ഈജിപ്തും അകല്‍ച്ചയിലായിരുന്നു. ഖത്തറിനെതിരെ സൗദിയും യുഎഇയും ബഹ്‌റൈനും ചുമത്തിയ ഉപരോധത്തില്‍ ഈജിപ്തും ഭാഗമായതാണ് കാരണം. ഇറാനുമായി സഹകരിക്കുന്നു, അല്‍ ജസീറ ഉപയോഗിച്ച് ജനങ്ങളെ ഇറക്കിവിടുന്നു എന്നിവയായിരുന്നു ആരോപണങ്ങള്‍. എന്നാല്‍ എല്ലാം ഖത്തര്‍ നിഷേധിക്കുകയാണ് ചെയ്തത്. ഉപരോധം അവസാനിച്ചപ്പോള്‍ ഈജിപ്തിലെ പ്രധാന നിക്ഷേപ രാജ്യങ്ങളില്‍ ഒന്നായി ഖത്തര്‍ മാറി.
ഈജിപ്തിലെ മെഡിറ്ററേനിയന്‍ തീരത്ത് ആഡംബര റിയല്‍ എസ്റ്റേറ്റ്-ടൂറിസം വികസനത്തിനായി ഖത്തറിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ട് 2970 കോടി ഡോളറിന്റെ നിക്ഷേപം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. മേഖലയില്‍ ആഡംബര നഗരം സ്ഥാപിക്കുന്നതാണ് പദ്ധതി. ഇതുവഴി കൂടുതല്‍ വിദേശ ടൂറിസ്റ്റുകള്‍ ഈജിപ്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications