Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ബാങ്ക് അവധി പ്രത്യേകം തീരുമാനിക്കും, പുതിയ വിവരങ്ങള്‍

ദോഹ: ഖത്തറില്‍ ബലി പെരുന്നാള്‍ പ്രമാണിച്ചുള്ള അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെയ് 26 മുതല്‍ അവധി തുടങ്ങുമെന്നാണ് ഖത്തര്‍ അമീരി ദിവാന്റെ പ്രഖ്യാപനം. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്. മെയ് 30 ശനിയാഴ്ച വരെയാണ് അവധി. മൊത്തം അഞ്ച് ദിവസം അവധിയായിരിക്കും.

എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അവധി കഴിഞ്ഞ് മെയ് 31ന് ഞായറാഴ്ച വീണ്ടും പ്രവര്‍ത്തനം തുടങ്ങും. ഇസ്ലാമിക് കലണ്ടറിലെ ദുല്‍ഹജ്ജ് ഒമ്പത് മുതല്‍ 13 വരെയാകും അവധി എന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ബാങ്കുകളുടെ അവധി കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ പ്രത്യേകം തീരുമാനിക്കുമെന്നും അമീരി ദിവാന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

qatar eid holidyas-

കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറ് ദിവസമാണ് ഇത്തവണ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ ഒന്നിനാണ് ഓഫീസുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുക. ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് അവധി. ശനി, ഞായര്‍ വാരാന്ത്യ അവധിയും ചേരുമ്പോള്‍ ആറ് ദിവസം അവധി കിട്ടും. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജോലി ക്രമീകരിച്ച് അവധി എടുക്കും.

യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് ഇത്തവണ പെരുന്നാളിന് നാല് ദിവസമാണ് അവധി. മെയ് 26 മുതല്‍ 29 വരെയാകും അവധി. ശനിയും ഞായറും ചേരുമ്പോള്‍ യുഎഇയിലെ അവധിയും ആറ് ദിവസമായി ഉയരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസമാണ് അവധി. വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ ഇവര്‍ക്ക് ഒമ്പത് ദിവസത്തെ അവധി ലഭിക്കും.

ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ അവസരത്തില്‍ 10 ദിവസം വരെ അവധി ലഭിക്കും. യുഎഇയിലെ സ്‌കൂളുകള്‍ക്ക് ഒമ്പത് ദിവസത്തെ അവധിയുണ്ട്. ഒമാനില്‍ മെയ് 26ന് അവധി ആരംഭിക്കും. മെയ് 31 ഞായറാഴ്ച ഓഫീസുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. എല്ലാവര്‍ക്കും ശമ്പളം തിങ്കളാഴ്ച വിതരണം ചെയ്യണം എന്ന് ഒമാന്‍ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ ദിനം മെയ് 26നാണ്. തൊട്ടടുത്ത ദിവസമാണ് ബലിപെരുന്നാള്‍ ആഘോഷം. കേരളത്തില്‍ മെയ് 28നാണ് ബലിപെരുന്നാള്‍. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും രണ്ട് അവധി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ മെയ് 27നാണ് ഔദ്യോഗിക അവധി നല്‍കിയിരുന്നത്. മാസപ്പിറവിയിലെ മാറ്റം കാണം മെയ് 28 കൂടി അവധി നല്‍കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+