ഇറാന്‍ പറയുന്നത് ശരിയല്ലെന്ന് ഖത്തര്‍; സൈനികന്റെ മൃതദേഹം കൈമാറാന്‍ ക്ഷണിച്ചിട്ടും വന്നില്ല, വിവാദം

ദോഹ: ഖത്തറും ഇറാനും ഉള്‍പ്പെട്ട വിവാദം പശ്ചിമേഷ്യയില്‍ ചൂടുപിടിക്കുന്നു. ഇറാന്റെ മൂന്ന് സൈനികരെ ഖത്തര്‍ സൈന്യം പിടികൂടി തടഞ്ഞുവച്ചിരിക്കുന്നു എന്നാണ് ഇറാന്റെ ആരോപണം. ഇവരെ വിട്ടുതരണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇറാന്റെ സൈനികര്‍ ജീവനോടെ തങ്ങളുടെ കസ്റ്റഡിയില്‍ ഇല്ലെന്ന് ഖത്തര്‍ പറയുന്നു.

വന്ദേഭാരത് സീറ്റുകള്‍ കൂട്ടി; ബെംഗളൂരു യാത്രക്കാര്‍ക്ക് ആശ്വാസം, തിങ്കളാഴ്ച മുതല്‍ വെയ്റ്റിങ് ലിസ്റ്റ് കുറയും
വന്ദേഭാരത് സീറ്റുകള്‍ കൂട്ടി; ബെംഗളൂരു യാത്രക്കാര്‍ക്ക് ആശ്വാസം, തിങ്കളാഴ്ച മുതല്‍ വെയ്റ്റിങ് ലിസ്റ്റ് കുറയും

ഇറാന്‍ െൈസനിക വക്താവിന്റെ പ്രതികരണം ഇര്‍ന ന്യൂസ് ഏജന്‍സിയാണ് പുറത്തുവിട്ടത്. തൊട്ടുപിന്നാലെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. റെഡ്‌ക്രോസിന്റെ സഹായം തേടിയിരിക്കുകയാണ് ഇറാന്‍. എന്നാല്‍ ഒരു സൈനികന്റെ ഭൗതികശരീരം ലഭിച്ചിട്ടുണ്ടെന്നും ഇത് കൈമാറാന്‍ ഇറാനെ ക്ഷണിച്ചിട്ടും ഇതുവരെ പ്രതികരിച്ചില്ലെന്നും ഖത്തര്‍ വ്യക്തമാക്കി.

qatar iranpilots custody controversy

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ യുദ്ധം ശക്തമായ വേളയില്‍ അമേരിക്കയുടെ എല്ലാ കേന്ദ്രങ്ങള്‍ക്ക് നേരെയും ഇറാന്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. ഖത്തറിലാണ് പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക കേന്ദ്രം. ഇത് ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണം നടത്തിയത്. എന്നാല്‍ ഈ വേളയില്‍ തങ്ങളുടെ മൂന്ന് സൈനികനെ ഖത്തര്‍ സേന തടവിലാക്കി എന്നാണ് ഇറാന്‍ ആരോപിക്കുന്നത്.

മമ്മൂട്ടി-പാണ്ഡ്യന്‍ ഫോട്ടോ; രമേശ് പിഷാരടി മമ്മൂട്ടിയെ കാണാന്‍ പോയത് എന്തിന്, സംഭവം ഇങ്ങനെ
മമ്മൂട്ടി-പാണ്ഡ്യന്‍ ഫോട്ടോ; രമേശ് പിഷാരടി മമ്മൂട്ടിയെ കാണാന്‍ പോയത് എന്തിന്, സംഭവം ഇങ്ങനെ

ഇറാന്റെ യുദ്ധ വിമാനം തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച് അകത്തേക്ക് കയറിയിരുന്നു എന്ന് ഖത്തര്‍ സ്ഥിരീകരിച്ചു. പിന്തിരിയാന്‍ ആവശ്യപ്പെട്ടിട്ടും പ്രതികരമുണ്ടായില്ല. നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇറാന്‍ സൈനികരുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതകരണം ലഭിച്ചില്ല. തുടര്‍ന്നാണ് സൈനികര്‍ നടപടി സ്വീകരിച്ചതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

പിന്നീട് നടത്തിയ തിരച്ചിലില്‍ ഒരു ഇറാന്‍ സൈനികന്റെ മൃതദേഹം കണ്ടെത്തി. ഇത് കൈമാറുന്നത് ഇറാനുമായി ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ലെന്നും ഖത്തര്‍ അറിയിച്ചു. മൂന്ന് ഇറാന്‍ സൈനികരെ പിടികൂടി എന്ന ഇറാന്റെ വാദം ശരിയല്ലെന്നും ഖത്തര്‍ സൂചിപ്പിച്ചു. സൈനികരെ വിട്ടുകിട്ടാന്‍ അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റി ഇടപെടണം എന്ന് ഇറാന്‍ ആവശ്യപ്പെട്ടിരിക്കെയാണ് ഖത്തര്‍ പ്രതികരിച്ചത്.

സൈനികരെ വിട്ടുകിട്ടുന്നതിന് ഇറാന്‍ ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് റെഡ്‌ക്രോസിന് കത്തയച്ചു. ഈ കത്ത് ഇര്‍ന ന്യൂസ് ഏജന്‍സി പുറത്തുവിട്ടു. ഇറാന്‍ സൈനികരുടെ വിമാനം ആക്രമിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് സൈനികരെ ഖത്തര്‍ പിടികൂടിയത് എന്നും ഇറാന്‍ ആരോപിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തിയതും ഇറാന്‍ പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങളില്‍ തിരിച്ചടി നല്‍കിയതും. കഴിഞ്ഞ ആറ് മാസത്തോളമായി മേഖലയില്‍ യുദ്ധം നടക്കുന്നു. നിലവില്‍ ആക്രമണം അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും പരസ്പരമുള്ള പോര് തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+