Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ അമീര്‍ മടങ്ങി, ഒമാന്‍ സുല്‍ത്താന്‍ എത്തുന്നു; ഇറാന്‍-യുഎസ് ചര്‍ച്ചയ്ക്കിടെ കേന്ദ്രമായി റഷ്യ

മോസ്‌കോ: സോവിയറ്റ് യൂണിയന്റെ കരുത്ത് ഇല്ലെങ്കിലും ലോകത്തെ കിരീടം വയ്ക്കാത്ത പ്രധാന ശക്തിയാണ് റഷ്യ. അമേരിക്കയുടെ മറുചേരിയില്‍ എപ്പോഴും റഷ്യ നിലയുറപ്പിക്കുന്നത് കാണാം. അമേരിക്കക്കും യൂറോപ്പിനും ഒപ്പം നില്‍ക്കാത്ത എല്ലാ രാജ്യങ്ങളുമായി സൗഹൃദം നിലനിര്‍ത്താന്‍ റഷ്യ ശ്രമിക്കാറുണ്ട്. പ്രത്യേകിച്ച് എണ്ണ സമ്പന്നമായ ജിസിസി രാജ്യങ്ങളുമായി.

അമേരിക്ക ശത്രുപക്ഷത്ത് നിര്‍ത്തിയ ഇറാനുമായി റഷ്യയ്ക്ക് അടുത്ത ബന്ധമാണ്. ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ ഇറാനെതിരെ അമേരിക്ക കൊണ്ടുവരുന്ന പ്രമേയങ്ങള്‍ വീറ്റോ ചെയ്ത് റഷ്യ സഹായിക്കാറുമുണ്ട്. അമേരിക്കയും ഇറാനും നിലവില്‍ ആണവ കരാര്‍ ചര്‍ച്ചയിലാണ്. ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം തുടങ്ങുമെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. അതിനിടെയാണ് വ്യത്യസ്തമായ ചില ചര്‍ച്ചകളും കൂടിക്കാഴ്ചകളും...

oman sulthan russia visit

ഇറാനുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ജിസിസി രാജ്യങ്ങളാണ് ഒമാനും ഖത്തറും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി കഴിഞ്ഞ ദിവസം റഷ്യയിലെത്തി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇപ്പോള്‍ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് റഷ്യയിലെത്തുകയാണ്. ജിസിസി നേതാക്കള്‍ തുടര്‍ച്ചയായി റഷ്യയിലെത്താന്‍ എന്താണ് കാരണം?

മൂന്നാം ചര്‍ച്ച വീണ്ടും ഒമാനില്‍

അമേരിക്കയും ഇറാനും തമ്മില്‍ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഒമാനിലെ മസ്‌കത്തിലായിരുന്നു കഴിഞ്ഞാഴ്ച ആദ്യ ചര്‍ച്ച. ശേഷം റോമില്‍ വച്ച് രണ്ടാംവട്ട ചര്‍ച്ചയും കഴിഞ്ഞു. അടുത്താഴ്ച ഒമാനില്‍ വച്ച് മൂന്നാം ചര്‍ച്ച നടക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. ഇരുപക്ഷവും നടത്തുന്നത് ക്രിയാത്മക ചര്‍ച്ചകളാണ് എന്ന് ഒമാന്‍ പറയുന്നു. ഇതിനിടെയാണ് ഒമാന്‍ സുല്‍ത്താന്‍ റഷ്യയിലെത്തുന്നത്.

തിങ്കളാഴ്ച മോസ്‌കോയിലെത്തുന്ന ഒമാന്‍ സുല്‍ത്താന്‍ ചൊവ്വാഴ്ച പുടിനുമായി ചര്‍ച്ച നടത്തിയ ശേഷമേ മടങ്ങൂ. അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുടിനുമായി സുല്‍ത്താന്‍ പങ്കുവച്ചേക്കും. നയതന്ത്ര തലത്തില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ഒമാന്‍. നേരത്തെ പശ്ചിമേഷ്യയിലെ മിക്ക മധ്യസ്ഥ ചര്‍ച്ചകള്‍ക്കും ഇടനിലക്കാരായത് ഖത്തര്‍ ആയിരുന്നു. എന്നാല്‍ ഇറാന്‍ വിഷയത്തില്‍ ഒമാനാണ് മധ്യസ്ഥര്‍.

യുദ്ധത്തിന് കളമൊരുങ്ങുന്നോ?

നാല് കാര്യങ്ങളാണ് ഖത്തര്‍ അമീര്‍ മോസ്‌കോയിലെത്തി നടത്തിയ ചര്‍ച്ചകളില്‍ വിഷയങ്ങളായത്. പരസ്പര സഹകരണത്തിന് പുറമെ, സിറിയ, ഗാസ, ക്രൂഡ്-വാതക വില എന്നിവയാണത്. ഇറാനും അമേരിക്കയും നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ സൈനിക നീക്കമുണ്ടാകുമെന്നാണ് അമേരിക്കയുടെ ഭീഷണി. അങ്ങനെ സംഭവിച്ചാല്‍ പശ്ചിമേഷ്യ മറ്റൊരു യുദ്ധത്തിന് സാക്ഷിയാകും. അതാകട്ടെ, ജിസിസി രാജ്യങ്ങളെയും ബാധിക്കും.

Take a Poll

അതുകൊണ്ടുതന്നെ എന്തുവില കൊടുത്തും സമവായ നീക്കങ്ങള്‍ നടത്തണം എന്നാണ് ജിസിസി രാജ്യങ്ങളുടെ ആവശ്യം. ഒമാനും ഖത്തറുമെല്ലാം ഈ നിലുപാടുള്ളവരാണ്. അമേരിക്കന്‍ സൈന്യം നിലവില്‍ യമനില്‍ ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ യമനില്‍ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. യമനിലെ ഹൂത്തികള്‍ ഇസ്രായേലിനെതിരായ നീക്കം നടത്തുന്നതാണ് അമേരിക്കയെ ചൊടിപ്പിച്ചത്.

ഇസ്രായേലിനെതിരെ നീക്കം നടത്തുന്നതാണ് ഇറാനെതിരായ അമേരിക്കന്‍ നീക്കത്തിനും കാരണം. എന്നാല്‍ പശ്ചിമേഷ്യയിലെ പ്രധാന സൈനിക ശക്തിയാണ് ഇറാന്‍. ഇവരുമായുള്ള പോര് വലിയ യുദ്ധത്തിന് കളമൊരുക്കിയേക്കും. മാത്രമല്ല, തങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ ജിസിസിയിലെ ഒരുരാജ്യവും അമേരിക്കക്ക് പശ്ചാത്തലം ഒരുക്കരുത് എന്ന് ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജിസിസിയിലും പശ്ചിമേഷ്യയിലെ വിവിധ സ്ഥലങ്ങളിലും അമേരിക്കന്‍ സൈന്യം ക്യാമ്പ് ചെയ്യുന്നുണ്ട്. യുദ്ധം തുടങ്ങിയാല്‍ തിരിച്ചടിയുടെ ഭാഗമായി ഇവ ഇറാന്‍ ലക്ഷ്യമിട്ടേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+