Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ അമീര്‍ ശൈഖ് തമീമിന്റെ ആസ്തി; 15 കൊട്ടാരങ്ങളുടെ വീട്, ഒമാനിലെ പാലസ്, ലണ്ടനിലും വസതികള്‍

ദോഹ: ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. സ്വാഭാവികമായും ഇവിടെയുള്ള ഭരണാധികാരി കോടീശ്വരനാകുമല്ലോ. ലോകത്തെ എണ്ണംപറഞ്ഞ ധനികരില്‍ ഒരാളാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. ഏറ്റവും പ്രായം കുറഞ്ഞ ഗള്‍ഫ് ഭരണാധികാരി. ഖത്തറില്‍ മാത്രമല്ല, യൂറോപ്പിലും ആസ്തികളുടെ കൂമ്പാരമുള്ള രാഷ്ട്ര നേതാവാണ് ശൈഖ് തമീം.

രാജകീയതും ആഡംബരവുമെല്ലാം ഒത്തുചേരുന്നതാണ് ഖത്തര്‍ അമീറിന്റെ ജീവിതം. കുറഞ്ഞ പ്രായത്തില്‍ ഭരണം ഏറ്റെടുത്ത അദ്ദേഹത്തെ ഒതുക്കാന്‍ ചില ശ്രമങ്ങള്‍ നടന്നെങ്കിലും എല്ലാത്തിനെയും അതിജീവിച്ചാണ് അമീര്‍ ഇന്നും തിളങ്ങി നില്‍ക്കുന്നത്. ഇന്ന് ലോകത്തെ മധ്യസ്ഥ ശ്രമങ്ങളുടെ ആസ്ഥാനമാണ് ഖത്തര്‍. ഖത്തറിന്റെ പ്രതികരണത്തിന് വേണ്ടി ലോകം കാതോര്‍ക്കുന്ന സാഹചര്യത്തിലേക്ക് രാജ്യത്തെ മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു.

qatar emir asset-

അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയുടെയും ശൈഖ മുസ ബിന്‍ത് നാസറിന്റെ നാലാമത്തെ മകനായി 1980ലാണ് ശൈഖ് തമീം ജനിച്ചത്. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബ്രിട്ടനിലായിരുന്നു ഉന്നത പഠനം. സൈനിക പരിശീലനം കൂടി കഴിഞ്ഞ ശേഷം മടങ്ങിയെത്തി ഖത്തര്‍ സൈന്യത്തിന്റെ ഭാഗമായി. 2003ല്‍ സഹോദരന്‍ ശൈഖ് ജാസിം അധികാരത്തിലേക്ക് എത്തില്ലെന്ന് ഉറപ്പായതോടെ ശൈഖ് തമീമിന് അന്നത്തെ അമീര്‍ പരിശീലനം നല്‍കി.

10 വര്‍ഷത്തിന് ശേഷം 33ാം വയസില്‍ ഖത്തറിന്റെ അമീറായി. ഗള്‍ഫിലെ പ്രായം കുറഞ്ഞ ഭരണാധികാരി എന്ന ഖ്യാതിയും സ്വന്തമാക്കി. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ അയല്‍രാജ്യങ്ങളുടെ ഉപരോധം നേരിടേണ്ടി വന്നു. നാല് വര്‍ഷം നീണ്ട ഉപരോധം ഖത്തറിന്റെ അന്തസ്സിന് ഒരു കോട്ടവും തട്ടിച്ചില്ല. നിലപാടില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് ശൈഖ് തമീം പ്രഖ്യാപിച്ചപ്പോള്‍ അയല്‍രാജ്യങ്ങള്‍ സമാധാന കരാറിലെത്തി.

ദോഹയിലെ കൊട്ടാരം, ഒമാനിലും ലണ്ടിനിലും

ദോഹയിലെ അമീറിന്റെ കൊട്ടാരം ഭൂമിയിലെ ആഡംബരത്തിന്റെ അവസാന വാക്കാണ്. 15 ചെറു കൊട്ടാരങ്ങള്‍ ചേര്‍ന്നതാണ് ഈ പാലസ്. ഏകറുകളോളം നീണ്ടു കിടക്കുന്ന ഈ കൊട്ടാരത്തില്‍ നൂറുകണക്കിന് മുറികളുണ്ട്. കാര്‍ പാര്‍ക്കിങ് കേന്ദ്രം, ആഡംബര സൗകര്യങ്ങള്‍, വിദേശ നേതാക്കളെ സ്വീകരിക്കാനുള്ള മുറികള്‍ എന്നിവയെല്ലാം ഉള്‍പ്പെടും.

ശൈഖ് തമീമിന്റെ ഒമാന്‍ വസതി വൈറ്റ് പാലസ് എന്നാണ് അറിയപ്പെടുന്നത്. കടല്‍നിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള ഈ വസതി അടുത്ത കാലത്താണ് നിര്‍മാണം പൂര്‍ത്തിയായത്. ശൈത്യകാലത്ത് ഖത്തര്‍ അമീര്‍ ഇവിടെയാണ് താമസിക്കുക. ലണ്ടനില്‍ 140 ദശലക്ഷം ഡോളറിന്റെ ബംഗ്ലാവ് അമീറിനുണ്ട്. കോണ്‍വാള്‍ ടെറസ് മേഖലയില്‍ രണ്ട് മറ്റു വീടുകളും അമീറിനുണ്ട്. ലണ്ടനിലെ മിക്ക പ്രദേശങ്ങളിലും കമ്പനികളിലും ഓഹരി പങ്കാളിത്തം വേറെ.

ശൈഖ് തമീമിന്റെ ആഡംബര നൗക ഒഴുകുന്ന കൊട്ടാരം എന്നാണ് അറിയപ്പെടുക. 500 ദശലക്ഷം ഡോളര്‍ ആണ് ഇതിന്റെ മൂല്യം. ഒട്ടേറെ വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യവും ഇതിലുണ്ട്. കുടുംബത്തോടൊപ്പമാണ് ഇതില്‍ അദ്ദേഹം ഇടവേളകളില്‍ നൗകയിലെ താമസത്തിന് എത്താറുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് യാത്ര ചെയ്യുന്ന ആഡംബര വിമാനം ഖത്തര്‍ സമ്മാനിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങളും അടുത്തിടെ ഉയര്‍ന്നിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+