Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി

പശ്ചിമേഷ്യയിലെ യുദ്ധം സാമ്പത്തികമായി വലിയ തിരിച്ചടി നല്‍കുന്നത് ജിസിസി രാജ്യങ്ങള്‍ക്കാണ്. ഖത്തര്‍, സൗദി അറേബ്യ, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രധാന വരുമാനം പ്രകൃതി വരുമാനത്തില്‍ നിന്നാണ്. ഏഷ്യയിലേക്കും യൂറോപ്പിലേക്കും കയറ്റുമതി ചെയ്തിരുന്ന ഈ രാജ്യങ്ങള്‍ ഇപ്പോള്‍ വലിയ വെല്ലുവിളി നേരിടുന്നു. ക്രൂഡ് ഓയിലിനും വാതകത്തിനും വില കൂടിയിട്ടുണ്ടെങ്കിലും അതിന്റെ നേട്ടം ജിസിസി രാജ്യങ്ങള്‍ക്ക് കിട്ടുന്നില്ല.

ലോകത്തെ പ്രധാന രാജ്യങ്ങളുമായി വാതക കരാറുള്ള ജിസിസി രാജ്യമാണ് ഖത്തര്‍. അവരുടെ പ്രധാന വാതക മേഖലയായ റാസ് ലഫാനില്‍ ഇറാന്‍ ആക്രമണം നടത്തിയതോടെ അടച്ചിടേണ്ടി വന്നു. മാത്രമല്ല, ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കയറ്റുമതിയും ഇറക്കുമതിയും തടയപ്പെട്ടതും ഖത്തറിന് തിരിച്ചടിയായി. ചെങ്കടല്‍ പാതയിലും ജിസിസി രാജ്യങ്ങള്‍ തടസം നേരിടുന്നുണ്ട്.

qatar us lng export

യൂറോപ്പിലെ എല്ലാ രാജ്യങ്ങളും പ്രകൃതി വാതകത്തിന് വേണ്ടി ആശ്രയിച്ചിരുന്നത് റഷ്യയെ ആയിരുന്നു. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഉപരോധം ചുമത്തിയതോടെ റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതി യൂറോപ്പ് നിര്‍ത്തി. ബദലായി അവര്‍ ആശ്രയിച്ചിരുന്നത് പ്രധാനമായും ഖത്തറിനെ ആയിരുന്നു. ഖത്തറില്‍ നിന്നുള്ള വരവും ഇപ്പോള്‍ നിലച്ചു.

ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ചരക്കുകള്‍ എന്ന് കയറ്റുമതി ചെയ്യാന്‍ സാധിക്കും എന്ന് വ്യക്തമല്ല. ഈ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇപ്പോഴും ഇറാന്റെ മിസൈലുകള്‍ വരുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടില്ല എന്നാണ് ഇറാന്‍ പറയുന്നത്. യുഎഇയില്‍ ഇന്ന് രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

യുദ്ധം തീര്‍ന്നാലും തിരിച്ചടി ബാക്കി

ഈ സാഹചര്യത്തില്‍ ഇനിയും ഖത്തറിന്റെ വാതകം കാത്തിരിക്കുന്നതില്‍ കാര്യമില്ല എന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ മനസിലാക്കുന്നു. തുടര്‍ന്ന് അമേരിക്കയെ സമീപിച്ചിരിക്കുകയാണ് ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. ജപ്പാനും അമേരിക്കയില്‍ നിന്ന് കൂടുതല്‍ വാതകം ഇറക്കാന്‍ ചര്‍ച്ച തുടങ്ങി. ജപ്പാനില്‍ 21 ദിവസത്തേക്കുള്ള വാതകം മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ പുതിയ രാജ്യങ്ങള്‍ അതിവേഗം കണ്ടെത്താന്‍ ശ്രമിക്കുകയാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം അമേരിക്കയാണ് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം 116 മെട്രിക് ടണ്‍ വാതകമാണ് അമേരിക്ക ഉല്‍പ്പാദിപ്പിച്ചത്. മൂന്നാം സ്ഥാനത്താണ് ഖത്തര്‍. ഈ വേളയിലാണ് ഖത്തറില്‍ നിന്നുള്ള വാതക ഉല്‍പ്പാദനം നിര്‍ത്തിവച്ചിരിക്കുന്നത്. അമേരിക്കന്‍ കമ്പനികള്‍ക്ക് അസുലഭമായ അവസരമാണ് കൈവന്നിരിക്കുന്നത്.

ഖത്തറില്‍ 82 മില്യണ്‍ മെട്രിക് ടണ്‍ വാതകമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. യുഎഇയില്‍ 5 മില്യണും. യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കക്ക് പുറമെ, ഓസ്‌ട്രേലിയ, കാനഡ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടിങ്ങളില്‍ നിന്നെല്ലാം വാതകം ഇറക്കുമതി ചെയ്യാനുള്ള വഴികള്‍ തേടുന്നുണ്ട്. ഖത്തറിന് ഭാവിയിലെ കരാറുകളും നഷ്ടപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്. ജിസിസിയിലെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ലുഗി മയോ ഇന്ന് ഖത്തര്‍ ഊര്‍ജ വകുപ്പ് സഹമന്ത്രി സഅദ് ഷരിദ അല്‍ കഅബിയുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+