ഖത്തറിന് പിന്നാലെ ഒമാനെയും കൂടെകൂട്ടാന്‍ ഇന്ത്യ: ലാഭം ഉറപ്പ്; യുഎഇ ഉദാഹരണം, വന്നത് കോടികള്‍
ഒമാന് പിന്നാലെ ഖത്തറുമായും സ്വതന്ത്ര വ്യാപാര കരാറിനുള്ള നീക്കങ്ങള്‍ സജീവമാക്കി ഇന്ത്യ. കരാർ സംബന്ധിച്ച ചർച്ചകള്‍ക്ക് ഇരു രാജ്യങ്ങളും ഉടന്‍ തന്നെ നേതൃത്വം നല്‍കുമെന്നാണ് പ്രതീക്ഷ. വ്യാപാര മേഖലയിലെ തടസ്സങ്ങൾ കുറയ്ക്കുന്നതിനും, വിവിധ മേഖലകളിലെ ഉഭയകക്ഷി സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനുമുള്ള സമഗ്രമായ ഫ്രെയിംവർക്ക് സ്ഥാപിക്കാനാണ് ചർച്ചകളിലൂടെ ലക്ഷ്യമിടുന്നത്.
ജിസിസി രാജ്യങ്ങളിൽ ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാര കരാറുകൾ സ്ഥാപിക്കാനുള്ള താൽപ്പര്യം വർധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു നീക്കം. വലിയ തോതിലുള്ള സോവറിൻ വെൽത്ത് ഫണ്ട്, ഊർജ്ജ സമ്പത്ത്, ആഗോള നിക്ഷേപ താൽപ്പര്യം എന്നിവയുള്ള ഖത്തർ ഇന്ത്യയ്ക്ക് പ്രധാന പങ്കാളിയാകാം. പ്രത്യേകിച്ച് ഊർജ്ജം, എൽഎൻജി വിതരണ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങൾ, സോവറിൻ ഫണ്ട് നിക്ഷേപം തുടങ്ങിയ മേഖലകളില്‍ ഖത്തറിന് ഇന്ത്യയില്‍ നിർണ്ണായക സ്വാധീനം ചെലുത്താന്‍ സ്വാധീനിക്കുമെന്ന വിലയിരുത്തലും ശക്തമാണ്.

ഇന്ത്യയും ഒമാനും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനുള്ള ചർച്ചകൾ അടുത്തിടെ പൂർത്തിയാക്കിയിരുന്നു. കരാർ സംബന്ധിച്ച അവസാനവട്ട പേപ്പർ വർക്കുകള്‍ മാത്രമാണ് നടക്കുന്നതെന്നും വരുന്ന ആഴ്ചകളിൽ തന്നെ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ഒമാന്റെ തൊഴിൽ പ്രാദേശികവത്കരണ നയമായ 'ഒമാനൈസേഷൻ' അനുസരിച്ചുള്ള പതിവ് പരിഷ്കാരങ്ങളിൽ തങ്ങള്‍ക്ക് ഇളവ് വേണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ട് വെച്ചിരുന്നു. ഇത് ഒമാന്‍ അംഗീകരിച്ചിരുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രാദേശികവത്കരണത്തിലൂടെ ഒരു നിശ്ചിത ശതമാനം പ്രാദേശിക തൊഴിലാളികളെ നിയമിക്കാൻ ഒമാന്‍ കമ്പനികളെ നിർബന്ധിക്കുന്നു. പലപ്പോഴും ഈ പരിതിയില്‍ മാറ്റമുണ്ടാകുന്നതാണ് കമ്പനിയെ സംബന്ധിച്ച പ്രധാന വെല്ലുവിളി.
എന്നാല്‍ ഇന്ത്യൻ കമ്പനികൾക്ക് നിലവിലുള്ള പ്രാദേശികവത്കരണ ചട്ടങ്ങള്‍ മാത്രം പാലിച്ചാല്‍ മതിയെന്ന ധാരണയിലേക്ക് ഇരു രാജ്യങ്ങളും എത്തുകയായിരുന്നു. പ്രൊഫഷണലുകളുടെ എളുപ്പത്തിലുള്ള നിയമനമാണ് സ്വതന്ത്ര വ്യാപാര കരാറിലൂടെ ലക്ഷ്യം വെക്കുന്ന പ്രധാന ഘടകം. ഇതിലൂടെ ഒമാൻ വിപണിയില്‍ ഭാവിയില്‍ ഇന്ത്യക്കാർക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങലളും നിക്ഷേപ അവസരങ്ങളും ഉറപ്പ് നല്‍കുന്നു.
നിർണ്ണായക ആഗോള സാഹചര്യത്തിലാണ് ഗൾഫുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധങ്ങള്‍ വികസിക്കുന്നത്. അമേരിക്ക ഏർപ്പെടുത്തിയ അധിക തീരുവ ഭീഷണികളെ മറികടക്കാന്‍ ഇന്ത്യ മറ്റ് രാജ്യങ്ങളിലെ വിപണി സാധ്യതകള്‍ കൂടുതല്‍ മുതലെടുക്കാനാണ് നോക്കുന്നത്. നിലവില്‍ മേഖലയില്‍ യു എ ഇയുമായിട്ടാണ് ഇന്ത്യക്ക് സ്വന്തത്ര വ്യാപാര കരാർ ഉള്ളത്. കരാർ വന്നതോടെ 2021 ല്‍ 43.3 ബില്യണ്‍ ഡോളർ ആയിരുന്ന ഇന്ത്യ-യുഎഇ ഉഭയകക്ഷി വ്യാപാര മൂല്യം 2025 ല്‍ ബില്യൺ ഡോളറിന് മുകളിലേക്ക് എത്തി.
-
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം












Click it and Unblock the Notifications