ഖത്തറില്‍ ആശങ്ക വേണ്ട; വിദേശികള്‍ രാജ്യം വിടുന്നില്ല, ഹമദ് വിമാനത്താവളത്തില്‍ സംഭവിച്ചത് ഇതാണ്

ഖത്തറില്‍ നിന്ന് വിദേശികള്‍ കൂട്ടത്തോടെ രാജ്യം വിടുകയാണോ? ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വൈറല്‍ വീഡിയോ ആണ് ഈ ചോദ്യം ഉയരാന്‍ ഇടയാക്കിയത്. നീണ്ട ക്യൂവില്‍ യാത്രക്കാര്‍ നില്‍ക്കുന്നതും ജനക്കൂട്ടമുള്ള ഭാഗങ്ങളും വീഡിയോയിലുണ്ട്. അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും യുദ്ധം ആരംഭിക്കുമെന്ന വിവരവും ഈ വീഡിയോയിലെ സാഹചര്യവും ചേര്‍ത്താണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം.

വിമാനത്താവളത്തില്‍ നടന്ന പരിശീലനവുമായി ബന്ധപ്പെട്ട തിരക്കാണ് വീഡിയോയില്‍. ഖത്തര്‍ എയര്‍വേയ്‌സ് ഇത് സംബന്ധിച്ച് വിശദീകരണ കുറിപ്പ് പുറത്തുവിട്ടു. അടിയന്തര ഘട്ടങ്ങളില്‍ എങ്ങനെ ഒഴിപ്പിക്കലും രക്ഷാപ്രവര്‍ത്തനവും നടത്താമെന്ന പരിശീലനമാണ് നടന്നത്. വിമാനസര്‍വീസുകള്‍ സാധാരണ പോലെ നടന്നു. എന്നാല്‍ വീഡിയോ വച്ചുള്ള പ്രചാരണം അപ്പോഴേക്കും വൈറലായി.

qatar hamad airport video viral

Video Grab

ഖത്തര്‍ ഭരണകൂടം വതന്‍ 2026 എന്ന പദ്ധതി നടപ്പാക്കി വരുന്നുണ്ട്. വിവിധ സുരക്ഷാ ഏജന്‍സികളുടെ സംയുക്തമായ രക്ഷാപ്രവര്‍ത്തന പരിശീലനമാണിത്. അടിയന്തരഘട്ടത്തില്‍ വിവിധ ഏജന്‍സികള്‍ ഏത് രീതിയില്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണം എന്ന് മനസിലാക്കാനാണ് ഈ പരിശീലനം. തിങ്കളാഴ്ച വതന്‍ 2026 പരിശീലനം ഹമദ് എയര്‍പോര്‍ട്ടില്‍ നടക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചിരുന്നു.

വിമാനത്താവളത്തിന്റെ പല ഭാഗങ്ങളിലും തിരക്കേറിയതും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതും ഇതിന്റെ ഭാഗമാണ്. എന്നാല്‍ വീഡിയോ പുറത്തുവന്നതോടെ അധികവായനയുണ്ടായി. ഇറാന്‍ സംഘര്‍ഷവുമായി ചേര്‍ത്താണ് ചിലര്‍ വീഡിയോ പ്രചരിപ്പിച്ചത്. യാത്രക്കാരുടെ നീണ്ട ക്യൂ കണ്ടതും പതിവില്ലാത്ത തിരക്കുണ്ടായതും വീഡിയോ ആയി പ്രചരിച്ചതോടെയാണ് അധികൃതര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ നോക്കുകയാണ് ഖത്തര്‍. കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഖത്തറിലെത്തി സമാധാന ഫോര്‍മുല തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ല. ഖത്തറിന് പുറമെ പാകിസ്താനും സമാധാന ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സമാധാന ദൂതരെ അയക്കാന്‍ ചൈനയും തയ്യാറായിട്ടുണ്ട്.

അതിനിടെ, അമേരിക്ക വീണ്ടും ഇറാനില്‍ ആക്രമണം നടത്തിയത് എല്ലാ സമാധാന ശ്രമങ്ങളും അവതാളത്തിലാക്കുമോ എന്ന ആശങ്ക പരന്നു. ഖിഷം ദ്വീപിലാണ് അമേരിക്ക ആക്രമണം നടത്തിയത്. തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. നവംബര്‍ മൂന്നിന് ഇടക്കാല തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ ഇറാനെ ആക്രമിക്കുമെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സമാധാന ശ്രമങ്ങള്‍ ഖത്തറും പാകിസ്താനും ചൈനയും ഊര്‍ജിതമക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma