ഖത്തര്‍ എന്തിനുള്ള പുറപ്പാടാണ്? 10300 കോടി ഡോളര്‍ ഇറക്കുന്നു, സൗദിക്കും യുഎഇക്കും പിന്നാലെ
ദോഹ: യൂറോപ്പിലും അമേരിക്കയിലും കോടികളുടെ നിക്ഷേപം നടത്തുന്ന ഖത്തര്‍ അടുത്തിടെ പുതിയ മേഖല തേടുന്നു. ആഫ്രിക്കയില്‍ നിക്ഷേപം വര്‍ധിപ്പിക്കാനാണ് ഖത്തറിന്റെ തീരുമാനം. ജിസിസി രാജ്യങ്ങളില്‍ സൗദി അറേബ്യയും യുഎഇയുമാണ് ആഫ്രിക്കയില്‍ വലിയ നിക്ഷേപം നടത്തിയിട്ടുള്ളത്. ഖത്തറിന്റെ വരവ് ഇവര്‍ക്ക് മത്രമല്ല, അമേരിക്ക, ചൈന, യൂറോപ്പ് എന്നിവര്‍ക്കും വെല്ലുവിളിയാണ്.
ആറ് സബ് സഹാറന്‍ രാജ്യങ്ങളിലാണ് കഴിഞ്ഞ മാസം ഖത്തര്‍ നിക്ഷേപം പ്രഖ്യാപിച്ചത്. ഖത്തറിലെ അല്‍ത്താനി കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള അല്‍ മന്‍സൂര്‍ ഹോള്‍ഡിങ് കമ്പനിയാണ് കോടികള്‍ ഇറക്കുന്നത്. കോംഗോയില്‍ 2100 കോടി ഡോളര്‍, മൊസാംബികില്‍ 2000 കോടി ഡോളര്‍, സാംബിയ, സിംബാബ്വെ എന്നിവിടങ്ങളില്‍ 1900 കോടി ഡോളര്‍ വീതം, ബോത്സോന, ബുറുണ്ടി എന്നീ രാജ്യങ്ങള്‍ 1200 കോടി ഡോളര്‍ വീതവും നിക്ഷേപം നേടി.

ഭക്ഷ്യ മേഖല, തുറമുഖം, ഖനനം, അടിസ്ഥാന സൗകര്യ വികസനം, കാര്‍ഷികം എന്നീ രംഗങ്ങളിലാണ് ഖത്തറിന്റെ നിക്ഷേപം. മൊസാംബികുമായുള്ള കരാറില്‍ വാതക ഖനനവും ഉള്‍പ്പെടും. ചില രാജ്യങ്ങളിലെ എണ്ണ ഖനനത്തിലും ഖത്തറിന് നിക്ഷേപമുണ്ട്. അടുത്ത കാലത്തായി ആഫ്രിക്കയിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനും ഖത്തര്‍ സജീവമായി ഇടപെടുന്നുണ്ട്.
സുഡാന്, സൊമാലിയ, ചാഡ് എന്നീ രാജ്യങ്ങളിലെ ആഭ്യന്തര തര്‍ക്കങ്ങളില്‍ പരിഹാരം കാണാന്‍ മധ്യസ്ഥത വഹിച്ചത് ഖത്തര്‍ ആയിരുന്നു. കൂടാതെ സോമാലിയയും കെനിയയും തമ്മിലുള്ള തര്‍ക്കത്തിലും ജിബൂത്തിയും എരിത്രിയയും തമ്മിലുള്ള തര്‍ക്കത്തിലും പരിഹാരം കണ്ടത് ഖത്തറിന്റെ ഇടപെടലിനെ തുടര്‍ന്നാണ്. ഖത്തര്‍ മാത്രമല്ല, യുഎഇയും ആഫ്രിക്കയില്‍ കോടികളുടെ നിക്ഷേപം നടത്തുന്നുണ്ട്.
അമേരിക്കയെ ഞെട്ടിക്കുന്ന നിക്ഷേപം
2022-2023 വര്‍ഷങ്ങളില്‍ 9700 കോടി ഡോളര്‍ ആണ് യുഎഇയുടെ ആഫ്രിക്കയിലെ നിക്ഷേപം. അതിന് പുറമെ കഴിഞ്ഞാഴ്ച അംഗോളയിലെത്തിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് 650 കോടി ഡോളറിന്റെ നിക്ഷേപവും പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വ്യാപാരത്തിനുമായി ആഫ്രിക്കയില്‍ 4100 കോടി ഡോളര്‍ ആണ് സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചത്.
2022-23 വര്‍ഷങ്ങളില്‍ ജിസിസിയിലെ ആറ് രാജ്യങ്ങള്‍ ചേര്‍ന്ന് 11300 കോടി ഡോളറാണ് ആഫ്രിക്കയില്‍ നിക്ഷേപിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അമേരിക്ക നിക്ഷേപിച്ചത് 10200 കോടി ഡോറാണ് എന്ന് ഓര്‍ക്കണം. ജിസിസി രാജ്യങ്ങളുടെ നിക്ഷേപം അതിവേഗം നടക്കുന്നു എന്നാണ് വിദേശകാര്യങ്ങള്‍ക്കുള്ള യൂറോപ്യന്‍ കൗണ്‍സില്‍ കഴിഞ്ഞ മാര്‍ച്ചില്‍ പരസ്യപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
അമേരിക്കയുടെയും യൂറോപ്പിന്റെയും ശ്രദ്ധ റഷ്യ-യുക്രൈന് മേഖലയിലേക്ക് മാറിയ വേളയിലാണ് ജിസിസി രാജ്യങ്ങള്‍ ആഫ്രിക്കയിലേക്ക് ഇടിച്ചുകയറിയത് എന്നതും എടുത്തു പറയേണ്ടതാണ്. സമീപകാലത്ത് യൂറോപ്യന്‍ രാജ്യങ്ങളും ചൈനയും ആഫ്രിക്കയിലെ നിക്ഷേപ തോത് കുറച്ചിട്ടുണ്ട്. കൊവിഡിന് ശേഷമാണ് ഈ മാറ്റം പ്രകടമായത്. ആഭ്യന്തരമായി വലിയ പണച്ചെലവ് വന്നതാകാം ഈ രാജ്യങ്ങളെ ആഫ്രിക്കന്‍ നിക്ഷേപത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. എന്നാല്‍ ഈ അവസരം ഗള്‍ഫ് രാജ്യങ്ങള്‍ മുതലെടുക്കുകയായിരുന്നു.
-
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications