ഖത്തര്‍, ഇറാന്‍ താഴേക്ക് പോയി; അമേരിക്കയെ വെട്ടി യുഎഇ മുന്നേറ്റം, ഇന്ത്യന്‍ എല്‍പിജി ഇറക്കുമതി മാറി

ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. മുമ്പ് ഗള്‍ഫ് രാജ്യങ്ങളെ മാത്രം ആശ്രയിച്ചിരുന്ന ഇന്ത്യ, ഹോര്‍മുസ് പാത പ്രതിസന്ധിയിലായതോടെ മറ്റു വഴികളും ആരാഞ്ഞു. വാതകത്തിന് വേണ്ടി കൂടുതല്‍ ആശ്രയിച്ചിരുന്ന ഖത്തര്‍ ഇപ്പോള്‍ പട്ടികയില്‍ താഴേക്ക് പോയിരിക്കുന്നു. പകരം മറ്റു രാജ്യങ്ങള്‍ കയറി വന്നു.

സെപ്തംബറിലെ ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് ഇന്ത്യ കൂടുതല്‍ ആശ്രയിച്ചത് റഷ്യയെ തന്നെയാണ്. എങ്കിലും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ വലിയ തോതില്‍ കുറച്ചിട്ടുണ്ട്. 1.87 ദശലക്ഷം ബാരല്‍ എണ്ണയാണ് റഷ്യയില്‍ നിന്ന് ഓരോ ദിവസവും ഇന്ത്യ വാങ്ങിയത്. രണ്ടാം സ്ഥാനത്തേക്ക് ഇറാഖ് തിരിച്ചെത്തി എന്നതും സെപ്തംബറിലെ എടുത്തു പറയേണ്ട മാറ്റമാണ്.

qatar iran trade with india on lng lpg crude-

ഇറാഖില്‍ നിന്ന് ഓരോ ദിവസവും ഇറക്കിയത് 557861 ലക്ഷം ബാരല്‍ എണ്ണയാണ്. സൗദി അറേബ്യ മൂന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 549015 ലക്ഷം ബാരല്‍ സൗദിയില്‍ നിന്ന് പ്രതിദിനം ഇറക്കി. യുഎഇയില്‍ നിന്ന് 465365 ലക്ഷം ബാരലും കുവൈത്തില്‍ നിന്ന് 320867 ലക്ഷം ബാരലും ഇറക്കുമതി ചെയ്തു. ആദ്യ അഞ്ച് സ്ഥാനങ്ങളിലെ രാജ്യങ്ങളാണിത്. നേരത്തെ ആദ്യ മൂന്നില്‍ അമേരിക്കയുണ്ടായിരുന്നു. സെപ്തംബറില്‍ അമേരിക്ക ഇല്ലെന്ന് കെപ്ലര്‍ ഡാറ്റ വ്യക്തമാക്കുന്നു.

അതേസമയം, എല്‍പിജി ഇറക്കുമതിയില്‍ ഇന്ത്യ കൂടുതല്‍ ആശ്രയിച്ചത് യുഎഇയെ ആണ്. അമേരിക്കയെ പിന്നിലാക്കി യുഎഇ കുതിച്ചു എന്ന് വേണം പറയാന്‍. 529211 ടണ്‍ എല്‍പിജിയാണ് സെപ്തംബറില്‍ യുഎഇയില്‍ നിന്ന് ഇന്ത്യ വാങ്ങിയത്. ഇന്ത്യ മൊത്തം ഇറക്കിയ എല്‍പിജിയുടെ 40 ശതമാനം വരുമിത്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയില്‍ നിന്ന് വാങ്ങിത് 337401 ടണ്‍ എല്‍പിജിയാണ്.

കുവൈത്തില്‍ നിന്ന് 132544 ടണ്‍, ഖത്തറില്‍ നിന്ന് 115340 ടണ്‍, ഇറാനില്‍ നിന്ന് 66231 ടണ്‍ എന്നിങ്ങനെയാണ് കണക്ക്. യുദ്ധം തുടങ്ങുന്നതിന് മുമ്പില്‍ പട്ടികയില്‍ ആദ്യമുണ്ടായിരുന്ന ഖത്തറും ഇറാനും താഴേക്ക് പോയി എന്നതും എടുത്തു പറയണം. യുദ്ധം തുടങ്ങിയ ശേഷമുള്ള എല്ലാ മാസവും അമേരിക്കയില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ എല്‍പിജി ഇറക്കിയിരുന്നത്. ഈ സ്ഥാനമാണിപ്പോള്‍ യുഎഇ പിടിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്ന് വാങ്ങുന്നത് കുറച്ച് യുഎഇയില്‍ നിന്ന് ഇറക്കുന്നത് വര്‍ധിപ്പിച്ചിരിക്കുകയാണ് ഇന്ത്യ.

ആവശ്യമുള്ളതിന്റെ 60 ശതമാനം എല്‍പിജിയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ബാക്കിയാണ് ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നത്. ഇറക്കുമതി ചെയ്യുന്നതിന്റെ 90 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയിലേക്ക് വന്നിരുന്നത്. ഈ പാത പ്രതിസന്ധിയിലായതോടെയാണ് മറ്റു രാജ്യങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയത്. സെപ്തംബറില്‍ ഹോര്‍മുസ് വഴിയുള്ള ചരക്കുകടത്ത് ക്രമേണ വര്‍ധിച്ചിട്ടുണ്ട്.

അതേസമയം, എല്‍എന്‍ജിക്ക് വേണ്ടി ഇന്ത്യ കൂടുതല്‍ ആശ്രയിച്ചിരുന്നത് ഖത്തറിനെ ആയിരുന്നു. എന്നാല്‍ സെപ്തംബറില്‍ കൂടുതല്‍ ഇറക്കിയത് ഒമാനില്‍ നിന്നാണ്. 585736 ടണ്‍ ആണ് ഒമാനില്‍ നിന്ന് വാങ്ങിയത്. നൈജീരിയ, അമേരിക്ക, യുഎഇ, അംഗോള എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാപനങ്ങളില്‍. ഖത്തര്‍ ആദ്യ അഞ്ചില്‍ പോലുമില്ല എന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma