ഖത്തറില്‍ ആഡംബര വസതി സ്വന്തമാക്കി സെയ്ഫ് അലി ഖാന്; കരീനയും മക്കളും ദോഹയിലേക്ക് മാറുമോ
ദോഹ: മൂന്ന് മാസം മുമ്പാണ് ബോളിവിഡ് നടന് സെയ്ഫ് അലി ഖാന് നേരെ മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടില്‍ വച്ച് ആക്രമണം ഉണ്ടായത്. മാരകമായി പരിക്കേറ്റ താരത്തിന് പിന്നീട് ശസ്ത്രക്രിയ വേണ്ടി വന്നു. മുംബൈ പോലുള്ള മഹാനഗരത്തില്‍ പ്രമുഖരായ വ്യക്തികള്‍ക്ക് പോലും സുരക്ഷിതത്വമില്ല എന്ന ചര്‍ച്ചകള്‍ക്ക് സംഭവം ഇടയാക്കിയിരുന്നു.
സെയ്ഫ് അലി ഖാന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആഡംബര വീട് സ്വന്തമാക്കി എന്നാണ് പുതിയ വാര്‍ത്ത. തന്റെ രണ്ടാംവീട് ആണിത് എന്ന് സെയ്ഫ് ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെ, ഖത്തറിലെ മികച്ച സുരക്ഷയാണ് സെയ്ഫ് അലി ഖാന് ഊന്നിപ്പറഞ്ഞത്. ഇനി സെയ്ഫും കരീന കപൂറും മക്കളും ഖത്തറിലേക്ക് താമസം മാറുമോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

നിരവധി ആഡംബര വീടുകള്‍ സ്വന്തമായുള്ള താരമാണ് സെയ്ഫ് അലി ഖാന്. ഹൈദരാബാദിലെ പഴയ ഭരണാധികാരികളുടെ പരമ്പരയില്‍പ്പെട്ട വ്യക്തിയാണ് സെയ്ഫ് അലി ഖാന്. പാരമ്പര്യമായി കിട്ടിയ സ്വത്തുക്കള്‍ തന്നെ യഥേഷ്ടമുണ്ട്. പ്രശസ്തമായ പട്ടൗഡി കൊട്ടാരത്തിന് പുറമെ മുംബൈയിലെ ബാന്ദ്രയില്‍ വലിയ വീടും സെയ്ഫിന് സ്വന്തമായുണ്ട്. കൂടാതെ ലണ്ടനിലും ജിസ്റ്റാഡിലും വേറെയും വീടുകള്‍.
ദോഹയിലെ ദി പേളിലുള്ള റഗിസ് മര്‍സ അറേബ്യ ദ്വീപിലാണ് പുതിയ ആഡംബര വസതി സെയ്ഫ് അലി ഖാന് വാങ്ങിയത്. അല്‍ ഫര്‍ദാന്‍ ഗ്രൂപ്പ് ഒരുക്കിയ പ്രസ് മീറ്റില്‍ വച്ച് എന്തുകൊണ്ട് പുതിയ വീട് വാങ്ങിയെന്നും ഖത്തര്‍ തിരഞ്ഞെടുക്കാന്‍ കാരണം എന്താണെന്നും സെയ്ഫ് അലി ഖാന് വിശദീകരിച്ചു. സുരക്ഷയും സൗന്ദര്യവും ഒരുപോലെ ഉറപ്പാക്കുന്ന വീടാണ് ദോഹയിലേത് എന്ന് അദ്ദേഹം പറഞ്ഞു.
കരീനയും മക്കളും ഖത്തറിലേക്ക് മാറുമോ
ഇന്ത്യയില്‍ നിന്ന് വേഗമെത്താന്‍ സാധിക്കുന്ന ഇടം എന്നതും ഖത്തര്‍ തിരഞ്ഞെടുക്കാന്‍ കാരണമായി എന്ന് സെയ്ഫ് പറയുന്നു. തനിക്കും കുടുംബത്തിനും സുരക്ഷിതമായ ഇടമായി ഇതിനെ കാണുന്നു എന്നാണ് സെയ്ഫിന്റെ പ്രതികരണം. ഒഴിവുകാലങ്ങളില്‍ താമസിക്കാന്‍ ഒരിടമായും ദോഹയിലെ വീട് ഉപയോഗിക്കുമെന്നും ദ്വീപിനുള്ളിലെ ദ്വീപിലാണ് ഈ വീടെന്നും അദ്ദേഹം പറഞ്ഞു.
ഭംഗി, സുരക്ഷ, മികച്ച ഭക്ഷണം, സ്വകാര്യത, ആഡംബരം, സമാധാനം നിറഞ്ഞ അന്തരീക്ഷം എന്നിവയെല്ലാം ദോഹയിലെ വീട് തിരഞ്ഞെടുക്കാന്‍ കാരണമായി. മുമ്പ് ഇവിടെ ഷൂട്ടിങിന് വന്നിട്ടുണ്ട് സെയ്ഫ് അലി ഖാന്. ഈ വേളയില്‍ താമസം ഏറെ ഇഷ്ടപ്പെട്ടു. അന്ന് ഉറപ്പിച്ചതാണ് ഇവിടെ വീട് സ്വന്തമാക്കണം എന്ന്. അതാണിപ്പോള്‍ നടന് സാധിച്ചിരിക്കുന്നത്.
കുടുംബത്തോടൊപ്പം ഇവിടെ താമസിക്കണം എന്ന് ആഗ്രഹിക്കുന്നു എന്ന് സെയ്ഫ് അലി ഖാന് പറഞ്ഞു. മക്കളായ തയ്മൂര്‍ അലി ഖാന്, ജഹാംഗീര്‍ അലി ഖാന് എന്നിവരുമായി ഇവിടെ താമസിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും സെയ്ഫ് അലി ഖാന് പറഞ്ഞു. കഴിഞ്ഞ ജനുവരി 16നാണ് ബാന്ദ്രയിലെ വീട്ടില്‍ അതിക്രമിച്ച് കടന്ന വ്യക്തി സെയ്ഫിനെ കുത്തിപ്പരിക്കേല്്പ്പിച്ചത്. ലീലാവതി ആശുപത്രിയില്‍ ചികില്‍സ തേടിയ അദ്ദേഹം അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ടു.
സെയ്ഫ്-പ്രിയദര്ശന് ഒന്നിക്കുന്നു
സെയ്ഫ് അലി ഖാനെ നായകനാക്കി പ്രിയദര്ശന് ഒരു ത്രില്ലര്‍ സിനിമ ഒരുക്കാന്‍ പോകുകയാണ്. സെയ്ഫും പ്രിയദര്‍ശനും ആദ്യമായി ഒന്നിക്കുന്ന ചിത്രമായിരിക്കുമിത്. അന്ധനായിട്ടാണ് സെയ്ഫ് ഇതില്‍ വേഷമിടുന്നത്. ബോബി ഡിയോള്‍ വില്ലനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വൈകാതെ ആരംഭിക്കും. മോഹന്‍ലാല്‍ നായകനായ ഒപ്പം എന്ന ചിത്രത്തിന്റേ റീമേക്ക് ആണിത് എന്ന് സംസാരമുണ്ട്. നേരത്തെ ഒട്ടേറെ മലയാള സിനിമകള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത സംവിധായകന് കൂടിയാണ് പ്രിയദര്ശന്.
-
ആശങ്ക വേണ്ട, ആറ് മാസത്തേക്കുള്ള സാധനങ്ങള്‍ സ്റ്റോക്കുണ്ട്..! ലുലു ഗ്രൂപ്പ് -
ദുബായിലെ പ്രവാസികള്‍ സ്വര്‍ണം വിറ്റ് പണമാക്കുന്നു..!! മുന്നില്‍ ഇന്ത്യക്കാര്‍; കാരണമിത് -
ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഭാഗ്യനേട്ടം; 8.3 കോടിയുടെ സമ്മാനം..! -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ












Click it and Unblock the Notifications