Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ സമ്പന്ന രാജ്യം; ജിസിസിയില്‍ നിന്ന് മറ്റൊരു രാജ്യം കൂടി പട്ടികയില്‍, യൂറോപ്പ് തൂത്തുവാരി

സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ യൂറോപ്പ് ഇത്തവണയും മേധാവിത്തം തുടരുന്നു. ഹെലോ സേഫ് തയ്യാറാക്കിയ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആസ്തി മാത്രമല്ല മാനദണ്ഡമാക്കിയത്. രാജ്യത്തിന്റെ ആസ്തി, ജനങ്ങളിലേക്ക് അത് എങ്ങനെ എത്തുന്നു, ജീവിത നിലവാരം, സാമൂഹിക നിലവാരം, ദീര്‍ഘകാല വികസനം എന്നിവയെല്ലാം പരിഗണിച്ചിട്ടുണ്ട്.

ആദ്യ പത്ത് രാജ്യങ്ങളില്‍ അമേരിക്കയില്ല എന്നതാണ് എടുത്തുപറയേണ്ടത്. യൂറോപ്പിലെ പ്രധാന രാജ്യങ്ങളായി പരിഗണിക്കുന്ന ജര്‍മനിയും ഫ്രാന്‍സും ആദ്യ പത്തില്‍ ഇല്ല. അതേസമയം, 2026ലെ പട്ടികയില്‍ യൂറോപ്പിന് തന്നെയാണ് മേധാവിത്തം. ആദ്യ ഇരുപതില്‍ ജിസിസിയില്‍ നിന്ന് രണ്ട് രാജ്യങ്ങളാണുള്ളത്. ഒന്ന് ഖത്തറാണ്. മറ്റൊന്ന് യുഎഇയും.

qatar uae in world rich country list

നോര്‍വെ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഏറെ കാലം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ലക്‌സംബര്‍ഗ് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നത് എടുത്തു പറയണം. രണ്ടാംസ്ഥാനത്ത് അയര്‍ലാന്റ് ആണ്. സ്വിറ്റ്‌സര്‍ലാന്റും ഐസ്ലാന്റുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. 77 മുതല്‍ 72 വരെ റാങ്കുകളാണ് ഈ രാജ്യങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

ഐഎംഎഫ്, ലോകബാങ്ക്, യുഎന്‍ഡിപി തുടങ്ങിയ ആഗോള ധനകാര്യ സ്ഥാപനങ്ങളുടെയും സാമൂഹിക പഠനങ്ങളുടെയും ഡാറ്റകള്‍ കൂടി സമ്പന്ന രാജ്യങ്ങളെ പരിഗണിക്കുമ്പോള്‍ പരിശോധിച്ചിരുന്നു. സിംഗപ്പൂര്‍, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ ആദ്യ പത്തില്‍ ഇടംനേടി. സിംഗപ്പൂര്‍ മാത്രമാണ് യൂറോപ്പിന് പുറത്തുള്ളത്.

ഖത്തര്‍, യുഎഇ, അമേരിക്ക, കാനഡ

11ാം സ്ഥാനത്തുള്ളത് ഖത്തറാണ്. 50 സ്‌കോള്‍ ആണ് ഖത്തറിന് ലഭിച്ചത്. ജര്‍മനി തൊട്ടുപിന്നിലുണ്ട്. അതിന് ശേഷം യുഎഇയാണ്. ഫിന്‍ലാന്റ്, ഓസ്‌ട്രേലിയ, ഓസ്ട്രിയ, അമേരിക്ക, കാനഡ, ചെക് റിപബ്ലിക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ആദ്യ 20ല്‍ ഇടംനേടി. ലോകത്തെ വന്‍ ശക്തി രാജ്യങ്ങളായ അമേരിക്കയും ഫ്രാന്‍സും ജര്‍മനിയുമെല്ലാം ആദ്യ പത്തിന് ശേഷമാണ്.

ജിസിസി രാജ്യങ്ങളില്‍ ഏറെ കാലമായി സമ്പന്നതയില്‍ മുന്നിലുള്ളത് ഖത്തറാണ്. ആളോഹരി വരുമാനം ഇവിടെ കൂടുതലാണ് എന്നതാണ് കാര്യം. വരുമാനം കൂടുതലും ജനസംഖ്യ കുറവുമാണ് ഖത്തറില്‍. സ്വദേശികളേക്കാള്‍ വിദേശികളുള്ള രാജ്യം കൂടിയാണ് ഖത്തര്‍. എന്നാല്‍ പശ്ചിമേഷ്യയിലെ യുദ്ധം ഖത്തറിനെയും യുഎഇയെയും തളര്‍ത്തിയിട്ടുണ്ട് എന്നാണ് പുതിയ സാഹചര്യം.

ലോകത്തെ സമ്പന്നരെല്ലാം താമസിക്കാന്‍ കൊതിച്ചിരുന്ന രാജ്യമാണ് യുഎഇ. ബ്രിട്ടനില്‍ നിന്നുള്‍പ്പെടെ നിരവധി ധനികള്‍ യുഎഇയിലേക്ക് താമസം മാറ്റിയിരുന്നു. നികുതി രഹിത ജീവിതം നയിക്കാമെന്നതാണ് യുഎഇയെ ആകര്‍ഷകമാക്കുന്നത്. എന്നാല്‍ യുഎഇയില്‍ സേവനങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കാണ് എന്നതും എടുത്തു പറയണം. അതിലൂടെയാണ് യുഎഇ വരുമാനം കണ്ടെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+