Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറില്‍ മാത്രം ഒതുക്കാതെ അഫ്ഗാന്‍; സൗദി അറേബ്യ, യുഎഇ, റഷ്യ ജോലികളും തേടുന്നു

ദോഹ/കാബൂള്‍: കടുത്ത പ്രതിസന്ധി നേരിടുകയാണ് അഫ്ഗാനിസ്താന്‍. മതിയായ ജോലി അവസരം ഇല്ലാതെ പ്രയാസപ്പെടുകയാണ് യുവാക്കള്‍. ഗള്‍ഫ് രാജ്യങ്ങളുമായി സഹകരിച്ച് കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കാനാണ് ശ്രമം. പാകിസ്താന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് മടങ്ങി എത്തിയ അഭയാര്‍ഥികളില്‍പ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ജോലി അന്വേഷിച്ചാണ് ഭരണകൂടം തന്നെ ഇറങ്ങിയിരിക്കുന്നത്.

അഫ്ഗാനിസ്താന്റെ പുതിയ ആവശ്യത്തോട് ആദ്യം ഓകെ പറഞ്ഞത് ഖത്തര്‍ ഭരണകൂടമാണ്. 5000ത്തോളം ജോലിക്കാരെ സ്വീകരിക്കാമെന്ന് ഖത്തര്‍ വാക്ക് നല്‍കിയിട്ടുണ്ടത്രെ. കഴിഞ്ഞ മാസം 3100 പേര്‍ക്ക് ഖത്തറിലെ ജോലിക്ക് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ നടന്നു. ഇന്നലെ 1800 പേരുടെ രജിസ്‌ട്രേഷനും പൂര്‍ത്തിയായി. 22 വ്യത്യസ്ത തൊഴില്‍ വിഭാഗങ്ങളിലായി 1800 ജോലി വിസയാണ് നിലവില്‍ ലഭ്യമായിട്ടുള്ളത് എന്ന് തൊഴില്‍ മന്ത്രാലയ വക്താവ് സമീഉല്ല ഇബ്രാഹീമി പറഞ്ഞു.

qatar job for afghanistan-

സോവിയറ്റ് അധിനിവേശവും പിന്നീട് അമേരിക്കന്‍ അധിനിവേശവും ഉള്‍പ്പെടെ നാല് പതിറ്റാണ്ടോളം യുദ്ധത്തിലും ആഭ്യന്തര സംഘര്‍ഷത്തിലുമായിരുന്നു അഫ്ഗാനിസ്താന്‍. രണ്ട് വര്‍ഷം മുമ്പാണ് അമേരിക്കന്‍ സൈന്യം രാജ്യംവിട്ടതും ഭരണം വീണ്ടും താലിബാന്‍ സര്‍ക്കാര്‍ ഏറ്റെടുത്തതും. അടിസ്ഥാന സൗകര്യ വികസനവും തൊഴിലുമായിരുന്നു പുതിയ സര്‍ക്കാര്‍ നേരിട്ട വെല്ലുവിളി. ഗള്‍ഫ് രാജ്യങ്ങളുടെ സഹായത്തോടെ ഈ പ്രതിസന്ധി മറികടക്കാനാണ് ശ്രമം.

ആഭ്യന്തര യുദ്ധകാലത്ത് നിരവധി അഫ്ഗനികള്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തിരുന്നു. താലിബാന്‍ ഭരണം ഏറ്റെടുത്ത വേളയില്‍ രാജ്യം വിട്ടവരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ പാകിസ്താനും ഇറാനും ഇപ്പോള്‍ മടക്കി അയക്കുകയാണ്. ഇതോടെയാണ് അഫ്ഗാനില്‍ തൊഴിലില്ലായ്മ രൂക്ഷമായത്. ഖത്തറുമായി നേരത്തെ ബന്ധം തുടരുന്ന താലിബാന്‍ സര്‍ക്കാര്‍ അവരോട് ജോലി സാധ്യത ആരായുകയും ജോലി ഉറപ്പാക്കുകയുമാണ് ചെയ്യുന്നത്.

ഖത്തറില്‍ നിന്നുള്ള തൊഴില്‍ വിസയുടെ ഓഫര്‍ ലഭിച്ചാല്‍ അഫ്ഗാനില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി റിക്രൂട്ട്‌മെന്റ് നടത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കാബൂള്‍, കാന്തഹാര്‍, ഹെറത്ത്, നങ്കര്‍ഹാര്‍ എന്നിവിടങ്ങളില്‍ രജിസ്‌ട്രേഷന്‍ നടന്നു. പലയിടത്തും തൊഴില്‍ തേടുന്നവരുടെ നീണ്ട ക്യൂ ആയിരുന്നു. കൂടുതല്‍ രാജ്യങ്ങളുമായി സര്‍ക്കാര്‍ കരാര്‍ തയ്യാറാക്കി ജോലി അവസരം നല്‍കണം എന്നാണ് ജോലി രജിസ്‌ട്രേഷന് എത്തിയവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

സൗദി, യുഎഇ, തുര്‍ക്കി, റഷ്യ എന്നിവരുമായി ചര്‍ച്ച

സൗദി അറേബ്യ, യുഎഇ, ഒമാന്‍, തുര്‍ക്കി, റഷ്യ എന്നീ രാജ്യങ്ങളുമായി താലിബാന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. പുതിയ ജോലി അവസരങ്ങളില്‍ തങ്ങളുടെ പൗരന്മാരെ പരിഗണിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്. വൈകാതെ കരാറിലെത്താന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. നേരത്തെ പല രാജ്യങ്ങളിലും അഫ്ഗാനിലുള്ളവര്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ അഭയാര്‍ഥികള്‍ തിരിച്ചെത്തിയതോടെയാണ് പുതിയ തൊഴില്‍ അവസരം സര്‍ക്കാര്‍ തേടുന്നത്.

അഫ്ഗാനിലെ പുതിയ സര്‍ക്കാരുമായി ലോക രാജ്യങ്ങള്‍ നയതന്ത്ര ബന്ധം സമ്പൂര്‍ണ തോതില്‍ പുനഃസ്ഥാപിച്ചിട്ടില്ല. ചൈനയും ഖത്തറുമാണ് ഇവരുമായി ചര്‍ച്ച നടത്തുന്നതും സഹകരിക്കുന്നതും. റഷ്യന്‍ ഭരണകൂടവും സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ വൈകാതെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. തന്ത്രപ്രധാന മേഖല ആയതുകൊണ്ടുതന്നെ താലിബാന്‍ സര്‍ക്കാരുമായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+